46 തസ്തികകളിൽ ഉടൻ പിഎസ്‌സി വിജ്ഞാപനം

HIGHLIGHTS
  • വിവിധ കമ്പനി–ബോർഡ്–കോർപറേഷനുകളിൽ എൽഡി ടൈപ്പിസ്റ്റ് ഒഴിവുകൾ
PSC
SHARE

വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന പ്രധാന തസ്തികകൾ:

മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ ഗ്രേഡ് 2, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ ഇൻ ഫാമിലി മെഡിസിൻ, അസി.പ്രഫസർ ഇൻ ഡർമറ്റോളജി ആൻഡ് വെനറോളജി, അസി.പ്രഫസർ ഇൻ ബയോകെമിസ്ട്രി (രണ്ടാം എൻസിഎ– എൽസി/ എഐ), തദ്ദേശ വകുപ്പിൽ ഓവർസീയർ ഗ്രേഡ് 2/ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2, വിവിധ കമ്പനികൾ, ബോർഡുകൾ, കോർപറേഷനുകളിൽ എൽഡി ടൈപ്പിസ്റ്റ്, ടൂറിസം വകുപ്പിൽ ഇലക്ട്രിഷ്യൻ, ചലച്ചിത്ര വികസന കോർപറേഷനിൽ ഫിലിം ഓഫിസർ, സൗണ്ട് എൻജിനീയർ, ട്രാവൻകൂർ ടൈറ്റാനിയത്തിൽ അസി.മാനേജർ (ഇലക്ട്രിക്കൽ), ടൂറിസം വികസന കോർപറേഷനിൽ ഓഫിസ് അസിസ്റ്റന്റ്, ഹൗസിങ് ബോർഡിൽ ടൈപ്പിസ്റ്റ് ഗ്രേഡ് 2, ഫോം മാറ്റിങ്സി(ഇന്ത്യ)ൽ മെയിന്റനൻസ് അസിസ്റ്റന്റ് (മെക്കാനിക്കൽ), ഫോറസ്റ്റ് ഇൻഡസ്ട്രീസിൽ (ട്രാവൻകൂർ) സെക്യൂരിറ്റി ഓഫിസർ, വിവിധ ജില്ലകളിൽ  യുപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം–തസ്തികമാറ്റം), വിദ്യാഭ്യാസ വകുപ്പിൽ തയ്യൽ ടീച്ചർ (ഹൈസ്കൂൾ), കണ്ണൂർ ജില്ലയിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഉറുദു), പൊലീസ് കോൺസ്റ്റബിൾ (ടെലികമ്യൂണിക്കേഷൻസ്–പട്ടിക വർഗം), ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (പട്ടിക വിഭാഗം), ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് 2 (പട്ടിക വിഭാഗം), ഫാമിങ് കോർപറേഷനിൽ ഡ്രൈവർ ഗ്രേഡ് 2/ ട്രാക്ടർ ഡ്രൈവർ (രണ്ടാം എൻസിഎ– വിശ്വകർമ), കേരള സിറാമിക്സിൽ ഇലക്ട്രിഷ്യൻ ഗ്രേഡ് 2 (ഒന്നാം എൻസിഎ– ഈഴവ/തിയ്യ/ബില്ലവ), വിവിധ കമ്പനി–കോർപറേഷനുകളിൽ സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2/ വാച്ചർ ഗ്രേഡ് 2 (എൻസിഎ– മുസ്‌ലിം, വിശ്വകർമ), തിരുവനന്തപുരം ജില്ലയിൽ പൊലീസ് കോൺസ്റ്റബിൾ (ആംഡ് ബറ്റാലിയൻ) (എസ്‌സിസിസി, ധീവര), മലപ്പുറം ജില്ലയിൽ ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (എൻസിഎ.– എൽസി/എഐ.), പാലക്കാട്, ആലപ്പുഴ ജില്ലകളിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (രണ്ടാം എൻസിഎ.– ഹിന്ദു നാടാർ, പട്ടിക വർഗം), കോഴിക്കോട് ജില്ലയിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഉറുദു–എൻസിഎ– പട്ടികവർഗം, പട്ടികജാതി, എസ്ഐയുസി നാടാർ

4 തസ്തികകളിലേക്കു സാധ്യതാ പട്ടിക

നാലു തസ്തികകളിലേക്കു സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചു. കൃഷി വകുപ്പിൽ അഗ്രികൾചറൽ അസിസ്റ്റന്റ് ഗ്രേഡ് 2 (തസ്തിക മാറ്റം), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ ഗ്രേഡ് 2, കെഎസ്എഫ്ഡിസിയിൽ ഇലക്ട്രിഷ്യൻ, കാംകോയിൽ പെയിന്റർ തസ്തികകളിലേക്കാണു സാധ്യതാ പട്ടിക.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ ഇൻ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, പ്രോസ്തറ്റിക് ആൻഡ് ഓർത്തോട്ടിക് എൻജിനീയർ, തിരുവനന്തപുരം ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ട്രാക്ടർ ഡ്രൈവർ (പട്ടിക ജാതി); കമ്പനി–ബോർഡ്–കോർപറേഷൻ സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2/ വാച്ചർ ഗ്രേഡ് 2 (എസ്‌ഐയുസി.നാടാർ–വിമുക്ത ഭടൻ), പിഎസ്‌സിയിൽ സെലക്‌ഷൻ ഗ്രേഡ് കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

കോളജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ വയലിൻ (ഈഴവ/ തിയ്യ/ ബില്ലവ), തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ ലിഫ്റ്റ് ഓപ്പറേറ്റർ (വിശ്വകർമ), വിവിധ ജില്ലകളിൽ ഹൈസ്കൂൾ ടീച്ചർ (മലയാളം–തസ്തികമാറ്റം) തസ്തികകളിലേക്ക് അഭിമുഖം നടത്തും.

വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഫുഡ് ആൻഡ് ബവ്റിജസ് ഗെസ്റ്റ് സർവീസ് അസിസ്റ്റന്റ്) (ഈഴവ), പത്തനംതിട്ട ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 2/ പൗൾട്രി അസിസ്റ്റന്റ്/മിൽക്ക് റിക്കോർഡർ/ സ്റ്റോർ കീപ്പർ/എന്യൂമറേറ്റർ ( ധീവര) തസ്തികകളിലേക്ക് ഓൺലൈൻ പരീക്ഷ നടത്തും.

English Summary: Kerala PSC Notification

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA