ADVERTISEMENT

താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുടെ കണക്ക് ശേഖരിച്ച് കെഎസ്ആർടിസി. നവംബർ 20ലെ ഉത്തരവിന്റെ (PL17/000720/2020) അടിസ്ഥാനത്തിലാണ് 2019ജൂൺ 30നു മുൻപ് വിവിധ വിഭാഗങ്ങളിൽ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നത്.   താൽക്കാലികക്കാരുടെയും   ജോലിയിൽ നിന്നു മാറ്റി നിർത്തിയവരുടെയും വിവരങ്ങൾ ഒക്ടോബറിൽ ശേഖരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ കണക്കെടുപ്പ്.  10 വർഷം താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കണക്കെടുപ്പെന്നും സൂചനയുണ്ട്.

 

പ്രത്യേക പട്ടിക; ഡിസംബർ 17 വരെ സമയം

ഒരു മാസം ഏറ്റവും കുറഞ്ഞത് 10 ഡ്യൂട്ടിയെങ്കിലും ചെയ്തവരുടെയും, ഒരു കലണ്ടർ വർഷം 240 ഡ്യൂട്ടി ചെയ്തവരുടെയും ലിസ്റ്റ് പ്രത്യേകമായും അല്ലാത്തവരുടെ മറ്റൊരു ലിസ്റ്റുമാണ് തയാറാക്കുന്നത്. ഒാരോ വിഭാഗം ജീവനക്കാരുടെയും (കണ്ടക്ടർ/ ഡ്രൈവർ/ മെക്കാനിക്/ ജൂനിയർ അസിസ്റ്റന്റ്/ മറ്റുള്ളവർ) വിവരങ്ങൾ ക്രോഡീകരിച്ച് പ്രത്യേക  പട്ടിക തയാറാക്കും. മതിയായ രേഖകൾ പരിശോധിച്ച ശേഷമേ പട്ടിക തയാറാക്കാവൂ എന്നും അനർഹർ ഇടംനേടിയാൽ യൂണിറ്റ് അധികാരികൾക്കെതിരെ  നടപടിയുണ്ടാകുമെന്നും ഉത്തരവിലുണ്ട്. 

 

പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിന്നു താൽക്കാലിക നിയമനം ലഭിച്ചവരാണെങ്കിൽ ഇതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച് ഉറപ്പു വരുത്തണം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ചവരുടെ വിവരങ്ങളും കൃത്യമായി പരിശോധിച്ച് പകർപ്പുകൾ യൂണിറ്റിൽ സൂക്ഷിക്കണം. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഡിസംബർ 5നു മുൻപ് താൽക്കാലിക ജീവനക്കാരുടെ പട്ടിക ബന്ധപ്പെട്ട യൂണിറ്റ്/ വർക്‌ഷോപ്പുകളിൽ പ്രസിദ്ധീകരിക്കണം. പരാതികൾ ഡിസംബർ 15നകം പരിഹരിച്ച് ഡിസംബർ 17ന് അവസാന പട്ടിക പ്രസിദ്ധീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

English Summary: KSRTC Appointments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com