149 തസ്തികകളിലേക്കുള്ള പിഎസ്‌സി പരീക്ഷ: നാളെ വരെ സ്ഥിരീകരണം നടത്താം

HIGHLIGHTS
  • പിഎസ്‌സി ഇത്തരത്തിൽ നടത്തുന്ന ആദ്യ പരീക്ഷ; ലഭിച്ചത് 63 ലക്ഷം അപേക്ഷകൾ
PSC
SHARE

എസ്എസ്എൽസി വരെ യോഗ്യത ആവശ്യമായ തസ്തികകൾക്ക് എല്ലാമായി പിഎസ്‌സി നടത്തുന്ന ആദ്യ പ്രാഥമിക പരീക്ഷയ്ക്കു നാളെ രാത്രി 12 വരെ ഉദ്യോഗാർഥികൾക്ക് ഓൺലൈൻ സ്ഥിരീകരണം നടത്താം.

ഒന്നിലേറെ തസ്തികകളിലേക്ക് അപേക്ഷിച്ചവർ ഓരോ തസ്തികയിലേക്കും പ്രത്യേകം സ്ഥിരീകരണം നൽകണം. ഏതു ഭാഷയിലുള്ള ചോദ്യക്കടലാസ് ആണ് ആവശ്യമെന്നും (മലയാളം, തമിഴ്, കന്നഡ ) ഏതു ജില്ലയിലാണു പരീക്ഷ എഴുതേണ്ടത് എന്നും അറിയിക്കുന്നതിനുള്ള അവസരവും ഉണ്ട്. സ്ഥിരീകരണം നടത്താത്തവർക്കു പരീക്ഷ എഴുതാൻ സാധിക്കില്ല. കൺഫർമേഷൻ തീയതി അവസാനിച്ചാൽ ഉടൻ പരീക്ഷാ തീയതിയും സമയവും പ്രസിദ്ധീകരിക്കും.

ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ പങ്കെടുക്കുന്ന പൊതുപരീക്ഷ വിവിധ ഘട്ടങ്ങളായാണു നടത്തുക. 14 ജില്ലകളിലേക്കുമുള്ള എൽഡി ക്ലാർക്ക്, എൽജിഎസ് തസ്തികകൾ ഉൾപ്പെടെ 149 തസ്തികകൾക്കും കൂടി 63 ലക്ഷം അപേക്ഷകളാണു ലഭിച്ചത്. ഒരേ ഉദ്യോഗാർഥി തന്നെ ഒന്നിലേറെ തസ്തികകളിൽ അപേക്ഷിച്ചിട്ടുണ്ടെങ്കിലും 25 ലക്ഷത്തോളം പേർ ആകെ അപേക്ഷകരായി ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ദിവസം വരെ 40 ലക്ഷം സ്ഥിരീകരണം ലഭിച്ചു കഴിഞ്ഞു. സംശയം ഉള്ളവർക്കു പിഎസ്‌സിയുടെ ജില്ല, മേഖല ഓഫിസുകളിലോ ആസ്ഥാന ഓഫിസിലോ ബന്ധപ്പെടാം.

പൊതു പ്രാഥമിക പരീക്ഷയിൽ ഉൾപ്പെടുത്തിയ കേരള സ്റ്റീൽ ഇൻഡസ്ട്രീസിലെ പ്യൂൺ തസ്തികയുടെ സ്ഥിരീകരണത്തിനു മാത്രം അടുത്ത 23 വരെ സമയം അനുവദിച്ചിട്ടുണ്ട്.

English Summary: Kerala PSC Preliminary Exam Confirmation

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA