ഈ പുതുവര്‍ഷത്തില്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ സ്വന്തമാക്കാം മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റിക്കൊപ്പം

middlesex-university-dubai-january-2021-applications-now-open
SHARE

കോവിഡും ലോക്ഡൗണും വൈകി നടന്ന പരീക്ഷയുമൊക്കെയായി ഈ വര്‍ഷം നിങ്ങള്‍ക്ക് സര്‍വകലാശാല പഠനത്തിന് ചേരാന്‍ സാധിച്ചില്ലേ? ഒരു വര്‍ഷം നഷ്ടമായല്ലോ എന്ന് കരുതി ദുഖിച്ചിരിക്കേണ്ട. വിലപ്പെട്ട ഒരു വര്‍ഷം നഷ്ടമാകാതെ പുതുവര്‍ഷത്തില്‍ തന്നെ സര്‍വകലാശാല പ്രവേശനത്തിന് വഴിയൊരുക്കുകയാണ് ദുബായ് മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റി

ഫൗണ്ടേഷന്‍ കോഴ്‌സോ, ബിരുദമോ, ബിരുദാനന്തരബിരുദമോ എന്തുമായിക്കൊള്ളട്ടേ, 2021 ജനുവരിയില്‍ ഒന്നാം വര്‍ഷം പഠനം തുടങ്ങി 2021 സെപ്റ്റംബറില്‍ പഠനത്തിന്റെ അടുത്ത വര്‍ഷത്തിലേക്ക് കടക്കാനുള്ള അവസരമാണ് മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റി ഒരുക്കുന്നത്. 

2020 സെപ്റ്റംബറില്‍ അവതരിപ്പിച്ച ''സ്മാര്‍ട്ടായി ചിന്തിക്കൂ, വ്യത്യസ്തമായി പഠിക്കൂ'' എന്ന പഠന മാതൃകയുടെ അടിസ്ഥാനത്തിലാണ് ഇവിടെ പ്രവേശനം. തങ്ങളുടെ പഠനരീതി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഈ മാതൃകയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നു. മുഖാമുഖ പഠനവും ഓണ്‍ലൈന്‍ ക്ലാസും സംയോജിക്കുന്ന ബ്ലെന്‍ഡഡ് ലേണിങ്ങോ, 100 % ഓണ്‍ലൈനിലൂടെയുള്ള വിദൂര പഠനമോ വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. 

രാജ്യാന്തര ഫൗണ്ടേഷന്‍ പ്രോഗ്രാം, ബിഎ ഓണേഴ്‌സ് ബിസിനസ്സ് മാനേജ്‌മെന്റ്(ഏഴ് പാത് വേ സഹിതം), ബിഎ ഓണേഴ്‌സ് ഇന്റര്‍നാഷണല്‍ ബിസിനസ്സ്, എംഎ ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് ആന്‍ഡ് ഡവലപ്‌മെന്റ്, എംഎസ് സി സ്ട്രാറ്റെജിക് മാര്‍ക്കറ്റിങ്ങ്, എംഎസ് സി കോര്‍പ്പറേറ്റ് ആന്‍ഡ് മാര്‍ക്കറ്റിങ്ങ് കമ്മ്യൂണിക്കേഷന്‍സ്, എംഎസ് സി ബാങ്കിങ്ങ് ആന്‍ഡ് ഫിനാന്‍സ്, എംഎസ് സി ഡേറ്റാ സയന്‍സ്, എംഎ എജ്യുക്കേഷന്‍, 11 പാത് വേകള്‍ അടങ്ങുന്ന പെരുമയാര്‍ജ്ജിച്ച എംബിഎ പ്രോഗ്രാം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന കോഴ്‌സുകള്‍ മിഡില്‍സെക്‌സ് അവതരിപ്പിക്കുന്നു. പഠനരീതി ഏതായാലും യുകെ വിദ്യാഭ്യാസത്തിന്റെ ലോകോത്തര നിലവാരം ഉറപ്പ്. ദുബായ് ക്യാംപസില്‍ അഡ്മിഷന്‍ നേടിയാലും പിന്നീട് തങ്ങളുടെ പഠനം ലണ്ടനിലെ ഹെന്‍ഡനിലുള്ള മാതൃ ക്യാംപസിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് മാറ്റാവുന്നതാണ്. ഒരു യഥാര്‍ത്ഥ ആഗോള പഠനാനുഭവം ഇതിലൂടെ മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നു. 

2020 സെപ്റ്റംബറില്‍ സര്‍വകലാശാല പ്രവേശനം നേടാന്‍ സാധിക്കാത്തവര്‍ക്ക് ഒരു അസുലഭാവസരമാണ് തങ്ങളുടെ ജനുവരി പ്രവേശനമെന്ന് ദുബായ് മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റിപ്രോ വൈസ് ചാന്‍സലറും ഡയറക്ടറുമായ ഡോ. സെഡ് വിന്‍ ഫെര്‍ണാണ്ടസ് അഭിപ്രായപ്പെട്ടു. ''ആറേഴ് മാസത്തിനുളളില്‍ ഒന്നാം വര്‍ഷ പഠനം പൂര്‍ത്തിയാക്കി 2021 സെപ്റ്റംബറില്‍ പഠനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും''-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇവിടുത്തെ പഠന സാധ്യതകളെ കുറിച്ച് കൂടുതലറിയാന്‍ യൂണിവേഴ്‌സിറ്റി നടത്തുന്ന വെര്‍ച്വല്‍ ഓപ്പണ്‍ ഡേയ്‌സിലൂടെയും പോസ്റ്റ് ഗ്രാജുവേറ്റ് മാസ്റ്റര്‍ ക്ലാസുകളിലൂടെയും സാധിക്കും. ദുബായ് മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റി എങ്ങനെ മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു എന്നും ഇവിടുത്തെ പഠനാനുഭവം എന്ത് കൊണ്ട് ആവേശകരമാണെന്നുമെല്ലാം ഈ വെര്‍ച്വല്‍ ഓപ്പണ്‍ ദിനങ്ങളിലൂടെയും മാസ്റ്റര്‍ ക്ലാസുകളിലൂടെയും തിരിച്ചറിയാം. 

ക്യാംപസ് നേരിട്ടു വന്ന് കാണാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്യാംപസ് ടൂര്‍ നടത്താനും അഡ്മിഷന്‍സ് സംഘവുമായി കൂടിക്കാഴ്ച നടത്താനുമുള്ള അവസരമുണ്ട്. സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങളും നടപടികളും സര്‍വകലാശാല സ്വീകരിച്ചിട്ടുണ്ട്. 

ഫൗണ്ടേഷന്‍, ബിരുദ പ്രോഗ്രാമുകള്‍ക്ക് ജനുവരിയില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ തരം സ്‌കോളര്‍ഷിപ്പുകളുടെയും 90,000 ദിര്‍ഹം വരെയുള്ള ഗ്രാന്റുകളുടെയും ആനുകൂല്യം ലഭിക്കും. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 10 % പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡി ഗ്രാന്റും എംബിഎ, എംഎ ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് ആന്‍ഡ് ഡവലപ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ ഫീസില്‍ നിന്ന് 20 % കിഴിവും ലഭിക്കും. നിങ്ങളുടെ ശോഭനമായ ഭാവിക്ക് 2021 ജനുവരിയില്‍ മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റിയിലൂടെ തുടക്കമിടാം. ഇത് നിങ്ങളുടെ ഏറ്റവും മികച്ച പുതുവര്‍ഷ പ്രതിജ്ഞയാവട്ടെ. വിശദവിവരങ്ങൾക്ക് സന്ദർശിക്കുക www.mdx.ac.ae/january2021

English Summary : Middle Sex Universiry Dubai - January 2021 Applications Now Open

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.