ADVERTISEMENT

കേരളത്തിലെ ഹയർ സെക്കൻഡറി, വിഎച്ച്‌എസ്‌ഇ 2020ലെ പരീക്ഷകൾ ഉയർന്ന മാർക്കോടെ വിജയിച്ച് ഉപരിപഠനം നടത്തുന്നവരിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സെൻട്രൽ സെക്ടർ സ്‌കോളർഷിപ് നൽകും. ബന്ധപ്പെട്ട ബോർഡിൽ ഈ പരീക്ഷ ജയിച്ചവരിൽ ആദ്യത്തെ 20 % പേരിൽപ്പെടണം (80–ാം പെർസെന്റൈൽ).ആദ്യമൂന്നു വർഷം 10,000 രൂപ, തുടർന്ന് രണ്ടു വർഷം പിജിക്ക് 20,000 രൂപ എന്ന ക്രമത്തിലാണ് വാർഷിക സ്കോളർഷിപ്. 

അ‍ഞ്ചു വർഷത്തെ പ്രഫഷനൽ കോഴ്സിന്റെ നാലും അഞ്ചും വർഷങ്ങളിൽ 20,000 രൂപ ലഭിക്കും. ബിടെക്ക് അടക്കം 4–വർഷ പ്രഫഷനൽ കോഴ്സുകളിൽ പഠിക്കുന്നവർക്ക് 4 വർഷമാണു സഹായം. വിദ്യാലയ തലത്തിലും സംസ്ഥാന തലത്തിലും അർഹത പരിശോധിച്ച് ഉറപ്പാക്കും. വർഷംതോറും സ്കോളർഷിപ് പുതുക്കണം. രാജ്യത്താകെയുള്ള  82,000 സ്കോളർഷിപ്പുകളിൽ 2324 എണ്ണമാണ് കേരളത്തിനുള്ളത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യമായി വീതിക്കും. പട്ടികജാതി / വർഗ, പിന്നാക്ക, വിഭാഗക്കാർക്ക് യഥാക്രമം 15 / 7.5 / 27 % സ്കോളർഷിപ്പുകൾ നീക്കിവച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക് നെടുകെ 5 ശതമാനവും. അപേക്ഷകരുടെ പ്രായം 18 – 25 വയസ്സ്. രക്ഷിതാക്കളുടെ വാർഷികവരുമാനം എട്ടു ലക്ഷം രൂപ കവിയരുത്.www.scholarships.gov.in എന്ന ദേശീയ പോർട്ടലിൽ റജിസ്റ്റർ ചെയ്ത് ഓൺലൈൻ അപേക്ഷ 31 വരെ സമർപ്പിക്കാം. 

ബന്ധപ്പെട്ട രേഖകൾ അപ്‌ലോഡ് ചെയ്യണം. സ്വന്തം ബാങ്ക് അക്കൗണ്ടിൽ പണമെത്തും.ഫോൺ : 011-26172917 / 0471-2306580. ഈ പദ്ധതി കേരളത്തിൽ നടപ്പാക്കുന്ന കൊളീജിയറ്റ് വിദ്യാഭ്യാസ വകുപ്പിന്റെ www.dcescholarship.kerala.gov.in എന്ന സൈറ്റിലും വിവരങ്ങളുണ്ട്.

English Summary : Central Sector Scholarship for VHSE, HSE toppers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com