സിനിമ പഠിക്കണോ ; കെ.ആർ.നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ഇപ്പോൾ അപേക്ഷിക്കാം

HIGHLIGHTS
  • ഓൺലൈൻ അപേക്ഷ ജനുവരി 4 മുതൽ 18 വരെ
k-r-narayanan-national-institute-of-visual-science-and-arts-production
Representative Image. Photo Credit : No-Te Eksarunchai / Shutterstock.com
SHARE

മുൻ രാഷ്‌ട്രപതി കെ.ആർ.നാരായണന്റെ പേരിൽ കോട്ടയം ജില്ലയിലെ തെക്കുംതലയിൽ സംസ്‌ഥാന സർക്കാർ സ്‌ഥാപിച്ച ഇൻസ്‌റ്റിറ്റ്യൂട്ട്, രാജ്യാന്തര നിലവാരത്തിൽ മികവേറിയ പഠനഗവേഷണങ്ങൾ വിഭാവനം ചെയ്യുന്നു. ജനുവരി 4  മുതൽ 18 വരെ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ഫോൺ Ph: 0481–2706100 / 9061706113; ഇ–മെയിൽ: krnnivsa@gmail.com വെബ്: www.krnnivsa.com
 

k-r-narayanan-national-institute-of-visual-science-and-arts-campus-photo

പ്രോഗ്രാമുകൾ – 2 വർഷം വീതം

എ) പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾ
 

1. സ്‌ക്രിപ്‌റ്റ് റൈറ്റിങ് & ഡയറക്‌ഷൻ 

2. എഡിറ്റിങ്

3. സിനിമാറ്റോഗ്രഫി

4. ഓഡിയോഗ്രഫി

ബി) ഡിപ്ലോമ 

1. ആക്ടിങ്

2. അനിമേഷൻ & വിഷ്വൽ ഇഫക്‌ട്സ്

k-r-narayanan-national-institute-of-visual-science-and-arts-group-photo

ഓരോ പ്രോഗ്രാമിനും 10 സീറ്റ് വീതം ആകെ 60 സീറ്റ്. ക്യാംപസിൽ താമസിക്കണം. പിജി പ്രോഗ്രാമുകളിൽ ചേരാൻ ഏതെങ്കിലും വിഷയത്തിലെ സർവകലാശാലാ ബിരുദം മതി. ഡിപ്ലോമയ്ക്ക് ഏതെങ്കിലും ഗ്രൂപ്പിലുള്ള പ്ലസ്ടു അഥവാ തത്തുല്യയോഗ്യതയും. മിനിമം മാർക്ക് വ്യവസ്ഥയില്ല. അവസാന വർഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രവേശനവേളയിൽ സർട്ടിഫിക്കറ്റോ മാർക്ക് ലിസ്റ്റോ ഹാജരാക്കിയാൽ മതി. 

30 വയസ്സു കവിയരുത്. പിഐഒ / ഒസിഐ വിഭാഗക്കാരെയും പരിഗണിക്കും. സംവരണാനൂകൂല്യമില്ല. ഭിന്നശേഷിക്കാർക്കുള്ള 5% കഴിച്ചുള്ള സീറ്റുകളുടെ 40% കേരളീയർക്ക്. ഇതിൽ കേരളത്തിലെ പ്രഫഷനൽ കോഴ്സ് സംവരണക്രമം പാലിക്കും. 

∙ഫീസ്

പ്രവേശനസമയത്ത് പിജി ഡിപ്ലോമയ്ക്ക് 123,000 രൂപയും, ഡിപ്ലോമയ്ക്ക് 103,000 രൂപയും വാർഷികഫീ അടയ്ക്കണം.  ഇതിൽ 30,000 രൂപ തിരികെക്കിട്ടുന്നതാണ്. പെൺകുട്ടികൾ ഹോസ്റ്റൽ ഫീസ് (15,000 രൂപ) നൽകേണ്ട.     

∙അപേക്ഷ

അപേക്ഷാഫോമും പ്രോസ്‌പെക്‌ടസും വെബ്സൈറ്റിൽ വരും. ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ഹാർഡ് കോപ്പി അയയ്ക്കേണ്ട.  എല്ലാ പ്രോഗ്രാമുകൾക്കും പൊതുവായ അപേക്ഷയാണ്.  ഒരാൾ ഒരു കോഴ്സിനേ അപേക്ഷിക്കാവൂ. നടപടിക്രമം പ്രോസ്പെക്ടസിൽ. അപേക്ഷാഫീ 2000 രൂപ ഓൺലൈനായി അടയ്ക്കാം.  പട്ടികവിഭാഗക്കാർ 1000 രൂപ. 

സിലക്​ഷൻ രണ്ടു ഘട്ടമായി

(1) തിരുവനന്തപുരം, കൊച്ചി, മുംബൈ എന്നീ കേന്ദ്രങ്ങളിൽ ഫെബ്രുവരി 13ന് പ്രവേശനപ്പരീക്ഷ. ഇതിൽ രണ്ടു ഭാഗങ്ങൾ. (എ) പൊതുവിജ്‌ഞാനം – ഒബ്‌ജക്‌ടീവ് ചോദ്യങ്ങൾ, ഒരു മണിക്കൂർ, 50 മാർക്ക്. തെറ്റുത്തരങ്ങൾക്ക് മാർക്ക് കുറയ്ക്കില്ല. (ബി) വിശേഷ അഭിരുചി – വിവരണരീതി, രണ്ടു മണിക്കൂർ, 100 മാർക്ക്.   പിജി ഡിപ്ലോമയ്ക്കു ഡിഗ്രി നിലവാരത്തിലും ഡിപ്ലോമയ്ക്ക് പ്ലസ്ടു നിലവാരത്തിലും ചോദ്യങ്ങൾ.  

(2) ഈ പരീക്ഷയിൽ മികവുള്ളവർക്ക് റാങ്കിങ്ങിനുള്ള ഇന്റർവ്യൂവും ഓറിയന്റേഷനും.

English Summary : K R Narayanan National Institute of Visual Science and Arts course details

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA