വീട്ടമ്മമാർക്കു ലാഭകരമായി ചെയ്യാം ഈ സംരംഭം, 55,000 രൂപ വരെ നേടാം

HIGHLIGHTS
  • വിത്തുകൾക്കും ആവശ്യക്കാർ ഏറെയുണ്ടാകും
cash
Photo Credit : shutterstock.com/V.S.Anandhakrishna
SHARE

വീട്ടുമുറ്റത്ത് 500 ചതുരശ്ര അടി സ്ഥലം ലഭിക്കുമെങ്കിൽ വീട്ടമ്മമാർക്കു ലാഭകരമായി ചെയ്യാൻ കഴിയുന്ന സംരംഭമാണു പൂന്തോട്ട വ്യാപാരം. പൂക്കളും ചെടികളും ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകണമെന്നില്ല. അതുകൊണ്ടുതന്നെ ഈ സംരംഭം പൊതുവെ എല്ലാവരെയും ആകർഷിക്കും. വീട്ടുമുറ്റത്താണു തുടങ്ങുന്നതെങ്കിൽ എന്നും കൺകുളിർക്കെ കാണാനൊരു പൂന്തോട്ടം മുറ്റത്തുണ്ടാവുമെന്ന സന്തോഷവും ലഭിക്കും. 

ആശയം 

വീടുകളിലും ഫ്ലാറ്റുകളിലും ടെറസിലും ഹോട്ടലുകളിലും കടകളിലും ആശുപത്രികളിലും വിദ്യാലയങ്ങളിലും സിനിമാ തിയറ്ററുകളിലും സാംസ്കാരിക കേന്ദ്രങ്ങളിലുമൊക്കെ പൂന്തോട്ടങ്ങൾ നിർമിച്ചുനൽകാം. പൂന്തോട്ടങ്ങളായി വേണ്ടാത്തവർക്കു ചെടികളും ചെടിച്ചട്ടികളും വളവും കീടനാശിനികളുമൊക്കെ വിൽക്കാം. അത്യുൽപാന ശേഷിയുള്ള തെങ്ങ്, ജാതിക്ക, മാവ്, പ്ലാവ്, വാഴ മുതലായവയും ആര്യവേപ്പ്, കറ്റാർവാഴ തുടങ്ങിയ ഔഷധസസ്യങ്ങളും വിൽക്കാൻ സാധ്യതയുണ്ട്. വിത്തുകൾക്കും ആവശ്യക്കാർ ഏറെയുണ്ടാകും. 

തുടക്കത്തിൽ ചെടികൾ വാങ്ങിക്കൊണ്ടുവന്നു വിൽക്കാൻ ശ്രമിച്ചാൽ മതി. വെയിൽ കിട്ടുന്ന സ്ഥലത്തു ഗ്രീൻ ഷെൽറ്റർ നിർമിച്ച് നന്നായി നനച്ച് നഴ്സറി ആരംഭിക്കാൻ ശ്രമിക്കണം. 

ആവശ്യമായ സ്ഥിരനിക്ഷേപം 

∙500 ചതുരശ്ര അടി ഗ്രീൻ ഷെൽറ്റർ നെറ്റ് ഉപയോഗിച്ച് ഉണ്ടാക്കാൻ: 9,000.00 

∙നനയ്ക്കാനുള്ള സംവിധാനങ്ങളും അനുബന്ധ സാമഗ്രികളും: 8,000.00 

∙30 ദിവസത്തെ വിൽപനയ്ക്കുള്ള ചെടി, വളം, മരുന്നുകൾ മുതലായവ: 60,000.00 

ആകെ: 77,000.00 

ആവർത്തനനിക്ഷേപം 

∙ദിവസം 400 രൂപ നിരക്കിൽ ഒരാളുടെ ഒരു മാസത്തെ കൂലി: 12,000.00 

∙വാടക, വൈദ്യുതി, വെള്ളം, തേയ്മാനം മുതലായവ: 3,000.00 

ആകെ: 15,000.00 

ആകെ നിക്ഷേപം: 75,000.00 

പ്രതിമാസ ചെലവ് 

∙ചെടികൾക്കു 2,000 രൂപ ക്രമത്തിൽ: 60,000.00 

∙മറ്റു ചെലവുകൾ: 15,000.00 

ആകെ: 75,000.00 

പ്രതിമാസ വരുമാനം 

∙ദിവസേന ശരാശരി 3,000 രൂപയുടെ കച്ചവടം കണക്കാക്കിയാൽ: 90,000.00 

പ്രതിമാസം ലഭിക്കാവുന്ന അറ്റാദായം: 90,000–75,000=15,000.00 

ബാലൻസ് സ്റ്റോക്ക്: 40,000.00 

ആകെ: 55,000.00 

ഇത് ഏറ്റവും കുറച്ചു സാധ്യതയുള്ള അറ്റാദായമാണ്.


English Summary: Career Scope Of Nursery Business

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA