155 തസ്തികകളിൽ ഉടൻ പിഎസ്‌സി വിജ്ഞാപനം

HIGHLIGHTS
  • പിഎസ്‌സി ഈ ആഴ്ച വിജ്ഞാപനം പ്രസിദ്ധീകരിക്കും
thumbs
SHARE

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ അനാട്ടമി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഹെഡ് ഒാഫ് സെക്‌ഷൻ ഇൻ ആർക്കിടെക്ചർ, കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ അഗ്രികൾചർ ഒാഫിസർ, പൊതുമരാമത്ത്/ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ ഇലക്ട്രിക്കൽ തുടങ്ങി 155 തസ്തികകളിൽ പിഎസ്‌സി ഈ ആഴ്ച വിജ്ഞാപനം പ്രസിദ്ധീകരിക്കും. ഡിസംബര്‍ 30, 31 തീയതികളിലെ ഗസറ്റിലാണ് വിജ്ഞാപനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്രയും തസ്തികകളിൽകൂടി വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതോടെ ഈ വർഷത്തെ ആകെ വിജ്ഞാപനങ്ങളുടെ എണ്ണം 527 ആയി വർധിക്കും. വിജ്ഞാപനങ്ങളുടെ പൂർണരൂപവും അപേക്ഷ അയയ്ക്കുന്നതു സംബന്ധിച്ച വിശദ വിവരങ്ങളും അടുത്ത ലക്കം തൊഴിൽവീഥിയിൽ.  പ്രസിദ്ധീകരിക്കുന്ന മറ്റു പ്രധാന വിജ്ഞാപനങ്ങൾ ചുവടെ. 

കോളജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഡാൻസ് (കേരള നടനം), നിയമ വകുപ്പിൽ ലീഗൽ അസിസ്റ്റന്റ് (നേരിട്ടും തസ്തികമാറ്റം വഴിയും), വാട്ടർ അതോറിറ്റിയിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ്– 2, പൊതുമരാമത്ത്/ജലസേചന വകുപ്പിൽ ഒന്നാം ഗ്രേഡ് ഡ്രാഫ്ട്സ്മാൻ/ഒാവർസിയർ (സിവി‍ൽ), ഹോമിയോ മെഡിക്കൽ കോളജിൽ നഴ്സ് ഗ്രേഡ്– 2, വാട്ടർ അതോറിറ്റിയിൽ ഡിവിഷനൽ അക്കൗണ്ട്സ് ഒാഫിസർ, പൊതുമരാമത്ത് വകുപ്പിൽ ആർക്കിടെക്ചറൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ്– 3, വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ (തമിഴ് മീഡിയം), മുനിസിപ്പൽ കോമൺ സർവീസിൽ ലൈബ്രേറിയൻ ഗ്രേഡ്– 4 (േനരിട്ടും തസ്തികമാറ്റം വഴിയും), പൊലീസിൽ  സബ് ഇൻസ്പെക്ടർ (എസ്ടി), വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് (എൻസിഎ), എൻസിസി/സൈനികക്ഷേമ വകുപ്പിൽ എൽഡി ക്ലാർക്ക് (വിമുക്തഭടൻമാർ– എൻസിഎ), എൻസിസി/സൈനികക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ്– 2 എച്ച്ഡിവി (വിമുക്തഭടൻമാർ– എൻസിഎ).

വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്, നാചുറൽ സയൻസ്),  ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ, ഡ്രോയിങ് ടീച്ചർ,  മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ പബ്ലിക് െഹൽത്ത് നഴ്സ് ഗ്രേഡ്– 2, ഹോമിയോപ്പതി വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ്– 2 തുടങ്ങി 52 തസ്തികയിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. ഡിസംബര്‍ അവസാനത്തോടെ വിജ്ഞാപനങ്ങൾ പുറത്തിറക്കും.  വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ്– 2/ഡ്രൈവർ കം ഒാഫിസ് അറ്റൻഡന്റ് (എച്ച്ഡിവി), ഡ്രൈവർ ഗ്രേഡ്– 2/ഡ്രൈവർ കം ഒാഫിസ് അറ്റൻഡന്റ് (എൽഡിവി), വിദ്യാഭ്യാസ വകുപ്പിൽ പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (യുപിഎസ്), പൊലീസ് വകുപ്പിൽ ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ (എസ്ടി), ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഒാഫിസർ (എൻസിഎ– ഹിന്ദു നാടാർ), ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് (എസ്ടി), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ്– 2 മെക്കാനിക്കൽ എൻജിനീയറിങ് (എസ്‌സി, ഹിന്ദു നാടാർ), ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡിൽ സെക്യൂരിറ്റി ഗാർഡ് (മുസ്ലിം, ധീവര, എസ്‌സി), വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (ധീവര, എസ്‌സിസിസി, എസ്ടി, ഹിന്ദു നാടാർ), ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ (വിശ്വകർമ, എൽസി/എഐ, മുസ്ലിം), ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (ഈഴവ, എസ്ഐയുസി നാടാർ, ഹിന്ദു നാടാർ, ഒബിസി, എസ്‌സി, എസ്ടി, എൽസി/എഐ, വിശ്വകർമ, എസ്‌സിസിസി, ധീവര), യുപി സ്കൂൾ ടീച്ചർ (എസ്‌സി, എസ്ടി, ഹിന്ദു നാടാർ), പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (ഈഴവ, ഒബിസി, ഹിന്ദു നാടാർ, എൽസി/ഐ, വിശ്വകർമ, എസ്‌സി, ധീവര, എസ്‌സിസിസി, എസ്ടി), വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ്– 2/ഡ്രൈവർ കം ഒാഫിസ് അറ്റൻഡന്റ് (ഹിന്ദു നാടാർ, എസ്‌സിസിസി, എസ്ഐയുസി നാടാർ).   

English Summary: Kerala PSC Notification

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA