ADVERTISEMENT

കോളജ് അധ്യാപകരുടെ ശമ്പളമെത്ര? സ്വീപ്പർ തസ്തികയിൽ ഉള്ളവരുടെ ശമ്പള സ്കെയിലാണോ കോളജ് അസിസ്റ്റന്റ് പ്രഫസർക്കു ലഭിക്കുന്നത്– ഇൗ ചർച്ചയ്ക്കു തുടക്കമിട്ട് ശശി തരൂർ എംപിയുടെ ട്വീറ്റ്.

 

ഒരു കോളജ് അധ്യാപകൻ അയച്ചു കൊടുത്ത ശമ്പള സ്കെയിൽ രേഖകൾ നിരത്തി തരൂർ ചോദിച്ചു: ഇത്രയും പഠിച്ച് ഉയർന്ന ബിരുദങ്ങൾ സമ്പാദിച്ചെത്തുന്ന കോളജ് അധ്യാപകർക്ക് ഇൗ ശമ്പളമേ കിട്ടുന്നുള്ളോ? കോളജ് അധ്യാപകർ ഉയർന്ന ശമ്പളം വാങ്ങുന്നെന്നും അതനുസരിച്ചുള്ള ജോലി ചെയ്യുന്നില്ലെന്നുമാണു പൊതു ധാരണയെന്നും വാസ്തവം അതല്ലെന്നും ചൂണ്ടിക്കാട്ടി കോളജ് അധ്യാപക സംഘടനകൾ സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം കുറെ കണക്കുകൾ നൽകിയിരുന്നു. ഇതു പ്രകാരം അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ ജോലിക്കു കയറുന്നവരുടെ യുജിസി ശമ്പള സ്കെയിൽ 15600– 39100 ആണ്. 

 

സംസ്ഥാന സർക്കാരിന്റെ സ്വീപ്പർ തസ്തികയ്ക്ക് ഇതു 16500–35700 ആണ്. അസിസ്റ്റന്റ് പ്രഫസറുടെ ശമ്പളത്തെ സർക്കാരിന്റെ മറ്റ് 28 തസ്തികകളിലെ ശമ്പളവുമായും ഇതിൽ താരതമ്യം ചെയ്തിരുന്നു. എൽഡി ടൈപ്പിസ്റ്റ് ഉൾപ്പെടെ ഇൗ 28 തസ്തികകളിലും ശമ്പളം കൂടുതൽ മെച്ചപ്പെട്ടതാണെന്ന വാദമാണ് ഇതുവഴി ഉയർത്തിയത്. ഇത് ഉൾപ്പെടെ നൽകിയാണു തരൂരിന്റെ ട്വീറ്റ്.

English Summary: Shashi Tharoor Tweet About Salary Scale of College Professor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com