ADVERTISEMENT

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഉജ്വലതാരമായ ഝാൻസി റാണി ലക്ഷ്മീബായിയുടെ നാമത്തിൽ കേന്ദ്ര സർക്കാർ 1985 ൽ തിരുവനന്തപുരം കാര്യവട്ടത്തു സ്ഥാപിച്ചതാണ് ‘ലക്ഷ്മീബായി നാഷനൽ കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ’ അഥവാ LNCPE. വെബ്: www.lncpe.gov.in.

 

കോഴ്സുകൾ

ബാച്‌ലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ (ബിപിഎഡ്): 2 വർഷം. ആറു മുതൽ പത്തു വരെ ക്ലാസുകളിലെ കായികാധ്യാപകരാകാനും 11, 12 ക്ലാസുകളിലെ കായികമത്സരങ്ങളും മറ്റും സംഘടിപ്പിക്കാനും യോഗ്യത. എൻസിടിഇ അംഗീകാരമുണ്ട്. പ്രവേശനയോഗ്യത (ഇനിപ്പറയുന്ന ഏതെങ്കിലും യോഗ്യത വേണം): ∙50% എങ്കിലും മാർക്കോടെ സർവകലാശാലാബിരുദം (കായികമത്സരങ്ങളിലോ ഗെയിമുകളിലോ പങ്കെടുത്ത മികവും വേണം) 

∙45% എങ്കിലും മാർക്കോടെ പഴയ രീതി ബിപിഎഡ് (12 കഴിഞ്ഞ് 3 വർഷ കോഴ്സ്) 

∙ഫിസിക്കൽ എജ്യുക്കേഷൻ നിർബന്ധ വിഷയമായ ബാച്‍ലർ ബിരുദം (45% മാർക്ക്) 

∙45% എങ്കിലും മാർക്കോടെ സർവകലാശാലാ ബിരുദം (ജില്ലാതല മത്സരത്തിലെങ്കിലും മൂന്നാം സ്ഥാനത്തിൽ കുറയാത്ത വിജയവും വേണം) 

∙ബാച്‍ലർ ബിരുദം (ദേശീയ അന്തർ സർവകലാശാലാ തലത്തിലെങ്കിലും മൂന്നാം സ്ഥാനത്തിൽ കുറയാത്ത വിജയവും വേണം)  ∙45% എങ്കിലും മാർക്കോടെ സർവകലാശാലാ ബിരുദവും മൂന്നു വർഷത്തെ നിർദിഷ്ട അധ്യാപക സേവനപരിചയവും 

മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ (എംപിഎഡ്): 2 വർഷം. പ്രവേശനയോഗ്യത: 

∙50% എങ്കിലും മാർക്കോടെ ബിപിഇ/ബിപിഎഡ്/ബിഎസ്‌സി പിഇ

∙എംഫിൽ (ഫിസിക്കൽ എജ്യുക്കേഷൻ): 1 വർഷം. 50% എങ്കിലും മാർക്കോടെ ബിരുദമുള്ളവർക്കാണു പ്രവേശനം. 

∙പിഎച്ച്ഡി (ഫിസിക്കൽ എജ്യുക്കേഷൻ). 

∙പിജി ഡിപ്ലോമ ഇൻ ഹെൽത്ത് & ഫിറ്റ്നസ് മാനേജ്മെന്റ്: 1 വർഷം 

 

പ്രവേശനപ്പരീക്ഷകൾ ബിപിഎഡ് 

∙എഴുത്തുപരീക്ഷ. പൊതുവിജ്ഞാനം, സ്പോട്സ് അഭിരുചി (50 മാർക്ക്) 

∙ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്. AAPHER (American Alliance for Health, Physical Education) മാനദണ്ഡപ്രകാരം 6 ഇനങ്ങൾ (1. Pull-ups (Boys)/Flexed-arm Hang (Girls) 2. Flexed-leg Sit-Ups for one minute 3. Shuttle run (30 ft X 4) 4. Standing Broad Jump 5. 50 Yard Dash 6. 600 Yard Run)–30 മാർക്ക്. 

∙സ്പോർട്സ് പ്രൊഫിഷ്യൻസി ടെസ്റ്റ് (ഒരു ഗെയിമോ സ്പോട്സോ)–10 മാർക്ക്. 

∙സ്പോർട്സിലെ നേട്ടം–10 മാർക്ക്. മൊത്തം 45% മാർക്കെങ്കിലും നേടണം.

 

എംപിഎഡ് 

 

∙എഴുത്തുപരീക്ഷ. പൊതുവിജ്ഞാനം, സ്പോർട്സ്/ആനുകാലിക സംഭവങ്ങൾ, ബാച്‌ലർ കോഴ്സിലെ പാഠങ്ങൾ–100 മാർക്ക്

∙സ്പോർട്സിലെ അംഗീകൃത ഗെയിമിലോ (ഫുട്ബോൾ, ബാസ്കറ്റ് ബോൾ, നീന്തൽ, ജിംനാസ്റ്റിക്സ് മുതലായവ) ഉള്ള പ്രാവീണ്യം–30 മാർക്ക്. ∙സ്പോർട്സിലെ നേട്ടം–20 മാർക്ക്

 

പിജി ഡിപ്ലോമ ഇൻ ഹെൽത്ത് & ഫിറ്റ്നസ് മാനേജ്മെന്റ് 

 

∙എഴുത്തുപരീക്ഷ. പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങൾ, ബുദ്ധിശക്തി, യുക്തിബോധം–50 മാർക്ക്. 

∙ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്. AAPHER മാനദണ്ഡപ്രകാരം (1. Pull-ups (Boys)/Flexed-arm Hang (Girls) 2. Flexed-leg Sit-ups for one minute 3. Shuttle Run (30ft X 4) 4. 50 Yard Dash 5. 600 yard Run 6. Standing Broad Jump). 

English Summary: Career Scope Of Physical Education Teacher

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com