ആശങ്കയ്ക്ക് അടിസ്ഥാനമില്ല, ഇനിയും സമയമുണ്ട് പഠിക്കാൻ, പഠനരീതി പോലും മാറ്റേണ്ട

HIGHLIGHTS
  • മുൻപ് ഒരു പരീക്ഷ എഴുതിയാൽ മതിയായിരുന്നുവെങ്കിൽ ഇനി രണ്ടു പരീക്ഷ എഴുതണം
  • സർക്കാർ ജോലി സ്വപ്നമായി മാറുകയും ചെയ്യുമോ എന്നു സംശയിക്കുന്നവരുണ്ടാകാം
psc-study-plan-by-mansoor-ali
Representative Image. Photo Credit : StockImageFactory.com / Shutterstock.com
SHARE

പിഎസ്‌സി ജോലികൾക്കു പ്രിലിമിനറി പൊതു പരീക്ഷ എന്ന വലിയ മാറ്റം നമ്മെ കാത്തിരിക്കുന്ന വർഷമാണ് 2021. ഓരോ തസ്തികയിലേക്കുമുള്ള മെയിൻ പരീക്ഷ വേറെയും. അപേക്ഷ നൽകിയെങ്കിലും ഇതുവരെ കാര്യമായ തയാറെടുപ്പ് നടത്താത്തവർക്ക്ആശങ്കയുണ്ടാകാം. മുൻപ് ഒരു പരീക്ഷ എഴുതിയാൽ മതിയായിരുന്നുവെങ്കിൽ ഇനി രണ്ടു പരീക്ഷ എഴുതണം. മത്സരം കൂടുകയും സർക്കാർ ജോലി സ്വപ്നമായി മാറുകയും ചെയ്യുമോ എന്നു സംശയിക്കുന്നവരുണ്ടാകാം. 

 ഇനിയാണെങ്കിലും പഠിക്കാം: 

ആശങ്കകളുടെ ആവശ്യമില്ല എന്നതാണു പ്രധാന കാര്യം. ഇനിമുതലുള്ള തയാറെടുപ്പു കൊണ്ടും വിജയം നേടാം. പ്രിലിമിനറി പരീക്ഷയുടെ മാർക്ക് റാങ്ക് നിർണയിക്കാൻ പരിഗണിക്കില്ല. മെയിൻ പരീക്ഷയുടെ അടിസ്ഥാനത്തിലാകും റാങ്ക്‌ലിസ്റ്റ് തയാറാക്കുക. പ്രിലിമിനറി പരീക്ഷ വരുന്നതുകൊണ്ട് കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ  ഒരുപാട് തസ്തികകളിലേക്കുള്ള ആദ്യ കടമ്പ ഒരുമിച്ചു കടക്കാം. ജോലി നേടാൻ സാധിക്കുമോ ഇല്ലയോ എന്നു കുറഞ്ഞ കാലയളവിനുള്ളിൽ തീരുമാനിക്കാനും ഈ രീതി സഹായിക്കും.

 പഠനരീതി മാറ്റേണ്ട: 

സിലബസിൽ പുതുതായി ഒന്നും ഉൾപ്പെടുത്താത്തതിനാൽ പഠന രീതിയിൽ ഒരു മാറ്റവും വരുത്തേണ്ടതില്ല. മുൻകാല ചോദ്യക്കടലാസുകൾ ഉപകാരപ്പെടുകയും ചെയ്യും. പൊതുവിജ്ഞാനവും ആനുകാലിക വിവരങ്ങളും– 60 മാർക്ക്, സയൻസ് – 20 മാർക്ക്, ഗണിതവും മാനസിക ശേഷിയും – 20 മാർക്ക് എന്നതാണു പരീക്ഷാ ഘടന. 

psc-exam-coach-mansoor-ali
മൻസൂർ അലി കാപ്പുങ്ങൽ

മനസ്സിൽ വേണം മെയിനും: 

ഇംഗ്ലിഷും മലയാളവും പ്രിലിമിനറിക്ക് ഇല്ല. മെയിൻ പരീക്ഷയ്ക്ക് ഈ വിഷയങ്ങൾ  ഉണ്ടാവുകയും ചെയ്യും. പ്രിലിമിനറിക്കു  തയാറെടുക്കുമ്പോൾ തന്നെ മെയിൻ പരീക്ഷ കൂടി ലക്ഷ്യം വയ്ക്കണം. എങ്കിലും ആദ്യഘട്ടത്തിൽ പ്രിലിമിനറിക്കുള്ള വിഷയങ്ങളാണു പഠിച്ചുതീർക്കേണ്ടത്. 

English Summary : Exam tips by Mansoor Ali - How to crack the PSC exam 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA