ADVERTISEMENT

വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ– ഗണിതശാസ്ത്രം, നാച്ചുറൽ സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ, ഡ്രോയിങ് ടീച്ചർ, മ്യൂസിക് ടീച്ചർ, ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക്, പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ അറബിക്/ഉറുദു,  നിയമ വകുപ്പിൽ (ഗവ. സെക്രട്ടേറിയറ്റ്) ലീഗൽ അസിസ്റ്റന്റ് ഗ്രേഡ്– 2, കാർഷിക വികസന കാർഷികക്ഷേമ വകുപ്പിൽ കൃഷി ഒാഫിസർ, ഇലക്ട്രീഷ്യൻ, ട്രാക്ടർ ഡ്രൈവർ, പൊതുമരാമത്ത്/ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ), ഒന്നാം ഗ്രേഡ് ഡ്രാഫ്ട്സ്മാൻ/ഒാവർസിയർ (സിവിൽ), വാട്ടർ അതോറിറ്റിയിൽ ഡിവിഷനൽ അക്കൗണ്ട്സ് ഒാഫിസർ,  മുനിസിപ്പൽ കോമൺ സർവീസിൽ ല്രൈബ്രേറിയൻ ഗ്രേഡ്– 4, ഡ്രാഫ്ട്സ്മാൻ ഗ്രേഡ്– 1, ഗ്രേഡ്– 2,  മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ്– 2, ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിൽ നഴ്സ് ഗ്രേഡ്– 2, ഹാർബർ എൻജിനീയറിങ്ങിൽ ഡ്രാഫ്ട്സ്മാൻ/ഒാവർസിയർ ഗ്രേഡ്– 1 (ഇലക്ട്രിക്കൽ), കേരള സിറാമിക്സിൽ അസിസ്റ്റന്റ് മാനേജർ, ആരോഗ്യ വകുപ്പിൽ മോട്ടോർ മെക്കാനിക്, മണ്ണ് സംരക്ഷണ മണ്ണ് പര്യവേഷണ വകുപ്പിൽ ട്രേസർ, വർക്ക് സൂപ്രണ്ട്, ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിൽ സ്റ്റെനോഗ്രഫർ, റിസപ്ഷനിസ്റ്റ് കം ടെലിഫോൺ ഒാപ്പറേറ്റർ,  മൃഗസംരക്ഷണ വകുപ്പിൽ ട്രാക്ടർ ഡ്രൈവർ എന്നിവ ഉൾപ്പെട്ട 159 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 

 

45 തസ്തികയിൽ ജനറൽ റിക്രൂട്മെന്റ്. ഹൈസ്കൂൾ ടീച്ചർ മലയാളം, ഇംഗ്ലിഷ് എന്നിവ ഉൾപ്പെടെ 11 തസ്തികയിൽ തസ്തികമാറ്റം വഴിയുള്ള തിരഞ്ഞെടുപ്പ്. ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എന്നീ 2 തസ്തികയിൽ പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്. ഫുൾടൈം  ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക്, എച്ച്എസ്ടി ഇംഗ്ലിഷ്, ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്  എന്നിവ ഉൾപ്പെടെ 97 തസ്തികയിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം. കെഎസ്എഫ്ഇയിൽ ജൂനിയർ അസിസ്റ്റന്റ് ഉൾപ്പെടെ നാല് തസ്തികയിൽ അർഹതാനിർണയ പരീക്ഷ. അസാധാരണ ഗസറ്റ് തീയതി 23–12–2020, 30–12–2020, 31–12–2020. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 23–12–2020ലെ വിജ്ഞാപനങ്ങൾക്ക് ജനുവരി 27. മറ്റുളളവയ്ക്ക് ഫെബ്രുവരി 3 രാത്രി 12 വരെ.

വിവരങ്ങൾക്ക്: www.keralapsc.gov.in

English Summary: Kerala PSC Notification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com