പിഎസ്‌സി പത്താം ക്ലാസ് പൊതു പൊതുപരീക്ഷ അനിശ്ചിതത്വത്തിൽ

HIGHLIGHTS
  • പരീക്ഷ നടത്താൻ സർക്കാർ അനുവാദത്തിന് പിഎസ്‌സി കത്തു നൽകിയെങ്കിലും മറുപടി ഇതുവരെ ലഭിച്ചിട്ടില്ല
student
Photo Credit : socialmedia/AJP
SHARE

ഫെബ്രുവരിയിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന പത്താം ക്ലാസ് പൊതുപരീക്ഷയ്ക്കു പിഎസ്‌സി സജ്ജമാണെങ്കിലും നീട്ടിവയ്ക്കാൻ സമ്മർദമേറെ. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് പരീക്ഷ നീട്ടിവയ്ക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നുയരുന്നത്.

പരീക്ഷ നടത്താൻ തയാറാണെങ്കിലും പരീക്ഷാ കേന്ദ്രങ്ങൾ ലഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കോവിഡ് രോഗികളെ പരീക്ഷ എഴുതിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അവ്യക്തതകളും പിഎസ്‌സിയെ ആശങ്കയിലാക്കിയിട്ടുണ്ട്. പരീക്ഷ നടത്താൻ സർക്കാർ അനുവാദത്തിന് പിഎസ്‌സി കത്തു നൽകിയെങ്കിലും  മറുപടി ഇതുവരെ ലഭിച്ചിട്ടില്ല.  15 ലക്ഷത്തിലധികം പേർക്കാണ് പൊതുപരീക്ഷ നടത്തേണ്ടത്.

പിന്നെ എപ്പോൾ ?

ഫെബ്രുവരിയിൽ നടത്താൻ കഴിഞ്ഞെല്ലെങ്കിൽ പൊതുപരീക്ഷ അനന്തമായി നീളുമെന്നുറപ്പാണ്.  എസ്എസ്എൽസി പരീക്ഷ നടക്കുന്നതിനാൽ മാർച്ചിൽ പരീക്ഷ നടത്താൻ കഴിയില്ല. ഏപ്രിൽ, മേയ് മാസങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിരക്കിലായിരിക്കും സംസ്ഥാനം. ഈ സാഹചര്യത്തിൽ ജൂണിനു ശേഷമേ പരീക്ഷ നടത്താൻ സാധ്യതയുള്ളൂ.

പ്രധാന റാങ്ക് ലിസ്റ്റുകൾ റദ്ദാകുന്നു

എസ്എസ്എൽസി നിലവാരത്തിലുള്ള പൊതുപരീക്ഷ വൈകുന്നത് എൽഡിസി, ലാസ്റ്റ് ഗ്രേഡ് ഉൾപ്പെടെയുള്ള പ്രധാന റാങ്ക് ലിസ്റ്റുകളുടെ പ്രസിദ്ധീകരണവും വൈകിക്കും. 

എൽഡി ക്ലാർക്ക് തസ്തികയുടെ നിലവിലുള്ള റാങ്ക് ലിസ്റ്റ് എപ്രിൽ 1നും ലാസ്റ്റ് ഗ്രേഡ് ലിസ്റ്റ് ജൂൺ 29നുമാണ് റദ്ദാകുക. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതിനു തൊട്ടടുത്ത ദിവസം പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ  കഴിയില്ലെന്ന് ഉറപ്പാണ്.  പത്താം ക്ലാസ് പൊതുപരീക്ഷ  വൈകുന്നത് പ്ലസ്ടു, ബിരുദ നിലവാരത്തിലുള്ള പൊതുപരീക്ഷയെയും ബാധിക്കും. 

സിവിൽ പൊലീസ് ഒാഫിസർ, ഫയർമാൻ,  സബ് ഇൻസ്പെക്ടർ തുടങ്ങിയ സേനാവിഭാഗ തസ്തികകൾക്ക് ഇപ്പോൾത്തന്നെ റാങ്ക് ലിസ്റ്റില്ല. പരീക്ഷ അനന്തമായി വൈകിയാൽ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണത്തെയും പ്രതികൂലമായി ബാധിക്കും. 
English Summary: Kerala PSC 10th Level Preliminary Examination

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA