ADVERTISEMENT

IELTS സ്കോർ കുറഞ്ഞതുകൊണ്ട് കാനഡയിലേക്ക് കുടിയേറാൻ സാധിക്കില്ല എന്നു കരുതിയിരിക്കുകയാണോ നിങ്ങൾ? വിഷമിക്കേണ്ട. കനേഡിയൻ പ്രവിശ്യയായ ന്യൂഫൗണ്ട്‌ലൻഡ് ആൻഡ് ലാബ്രഡോർ ഒരു പുതിയ ഇമിഗ്രേഷൻ പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്. പ്രയോറിറ്റി സ്കിൽസ് ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ എന്ന ഈ ഇമിഗ്രേഷൻ സ്ട്രീം പ്രധാനമായും വിദഗ്ധതൊഴിലാളികളെ ലക്ഷ്യം വച്ചുള്ളതാണ്. കനേഡിയൻ ലാങ്ഗ്വേജ് ബെഞ്ച്മാക്ക്(CLB) 5നു തുല്യമായ ലാങ്ഗ്വേജ് സ്കോർ ഉള്ളവർക്ക് പോലും അപേക്ഷിക്കാം എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. പ്രവിശ്യയിൽ തൊഴിലാളികൾ ഏറ്റവും കുറവുള്ള ഹെൽത്ത്കെയർ, ടെക്നോളജി, അക്വാകൾച്ചർ, അഗ്രികൾച്ചർ എന്നീ മേഖലകളിൽ സേവനമനുഷ്ഠിക്കുവാൻ ഉയർന്ന വൈദഗ്ധ്യവും വിദ്യാഭ്യാസയോഗ്യതയുമുള്ള വിദേശതൊഴിലാളികളെ ലഭ്യമാക്കുക എന്നതാണ് ഈ സ്ട്രീമിന്റെ ലക്ഷ്യം.

രണ്ടു വിഭാഗങ്ങളിലായാണ് ഈ സ്ട്രീമിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുക. ആദ്യത്തേത് ഉന്നതവിദ്യാഭ്യാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ന്യൂഫൗണ്ട്‌ലൻഡ് ആന്‍ഡ് ലാബ്രഡോറിലെ മെമ്മോറിയല്‍ യൂണിവേഴ്സിറ്റിയില്‍നിന്നു മേല്‍പറഞ്ഞ തൊഴില്‍മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തരബിരുദമോ ഡോക്ടറേറ്റോ നേടിയിട്ടുള്ളവര്‍ക്കാണ് ഈ വിഭാഗത്തില്‍ അപേക്ഷിക്കുവാന്‍ സാധിക്കുക. രണ്ടാമത്തേത് തൊഴില്‍വൈദഗ്ധ്യത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. മുന്‍ഗണനാ തൊഴിലുകളിലൊന്നില്‍ പ്രവൃത്തിപരിചയവും വൈദഗ്ധ്യവുമുള്ളവരെയാണ് ഈ വിഭാഗത്തില്‍ പരിഗണിക്കുന്നത്. 

 

ഈ സ്ട്രീമില്‍ യോഗ്യത നേടാന്‍ കുറഞ്ഞ പ്രായം 21 ആണ്. ബന്ധപ്പെട്ട തൊഴിലില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ലാങ്ഗ്വേജ് സ്കോർ‍ കുറഞ്ഞത് കനേഡിയന്‍ ലാങ്ഗ്വേജ് ബെഞ്ച്മാര്‍ക്ക് (CLB) സ്കോർ‍ 5നു തുല്യമായിരിക്കണം. ഈ സ്കോർ‍ നേടിയ ലാങ്ഗ്വേജ് ടെസ്റ്റ് അപേക്ഷ സമര്‍പ്പിക്കുന്നതിനു മുമ്പുള്ള 12 മാസങ്ങള്‍ക്കുള്ളില്‍ എടുത്തതായിരിക്കണം. അപേക്ഷകര്‍ക്ക് ന്യൂഫൗണ്ട്‌ലൻഡ് ആന്‍ഡ് ലാബ്രഡോര്‍ പ്രവിശ്യയില്‍ സ്ഥിരമായി താമസിക്കുവാനുള്ള സന്നദ്ധത ഉണ്ടായിരിക്കുകയും വേണം. ഈ സ്ട്രീമിനു കീഴില്‍ അപേക്ഷിക്കാന്‍ എജ്യുക്കേഷനല്‍ ക്രെഡന്‍ഷ്യല്‍ അസസ്മെന്‍റ് നിര്‍ബന്ധമില്ല.

 

നിങ്ങളുടെ തൊഴില്‍ പ്രയോറിറ്റി സ്കില്‍സ് ന്യൂഫൗണ്ട്‌ലൻഡ് ആന്‍ഡ് ലാബ്രഡോര്‍ ഇമിഗ്രേഷന്‍ സ്ട്രീമിനു കീഴില്‍ പരിഗണിക്കപ്പെടുന്നുണ്ടോ, നിങ്ങള്‍ക്ക് ഈ സ്ട്രീം വഴി അപേക്ഷിക്കുവാനുള്ള യോഗ്യതയുണ്ടോ എന്നെല്ലാം വിശദമായി അറിയുവാന്‍ കാനപ്രൂവ് ഇമിഗ്രേഷന്‍ കണ്‍സൽറ്റന്‍സിയുമായി ബന്ധപ്പെടൂ.

 

കൂടുതൽ വിവരങ്ങൾക്ക്: 

Website Global : www.canapprove.com  UAE : www.canapprove.ae  

Phone: +91-9655-999-955 ഇന്ത്യ)/ +971-428-651-34 (ദുബായ്)

email: enquiry@canapprove.com 

WhatsApp: https://bit.ly/3gli8j8

English Summary: Canapprove Canada Immigration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com