ADVERTISEMENT

ചെരുപ്പിട്ട് 12 മണിക്കൂർ ചിലവഴിക്കുക. ശമ്പളമായി മാസം നാല് ലക്ഷത്തിലധികം രൂപ തരാം. ചെരുപ്പ് കമ്പനിയാണ് ജോലി വാഗ്ദാനവുമായി എത്തിയിരിക്കുന്നത്. തസ്തികയിലേക്ക് അനുയോജ്യരായ ആളുകളെ തേടി പരസ്യം നൽകിയിരിക്കുകയാണ്. കമ്പനിയുടെ പുതിയ മോഡൽ ചെരിപ്പ് ധരിച്ച് അതിനെ കുറിച്ചുള്ള അഭിപ്രായം പറയുകയാണ് ജോലി. കമ്പനി നൽകുന്ന ചെരുപ്പുകൾ പന്ത്രണ്ട് മണിക്കൂർ തുടർച്ചയായി ധരിക്കണം എന്നുമാത്രം. ബെഡ്റൂം അത്‍ലറ്റിക്സ് എന്ന കമ്പനിയാണ് പരസ്യം നൽകിയിരിക്കുന്നത്. യുകെയിലാണ് കമ്പനി ആസ്ഥാനം. ജോലി ഒഴിവും യുകെയിലാണ്. 

 

വിദ്യാർഥികൾക്കും പാർട്ട് ടൈം ജോലി ചെയ്യുന്നവർക്കും വീട്ടിൽ ഇരിക്കുന്നവർക്കും പറ്റിയ ജോലി എന്ന കുറിപ്പോടെയാണ് കമ്പനിയുടെ പരസ്യം. കമ്പനി പരസ്യത്തിൽ സ്വപ്നതുല്യമായ ഈ ജോലിയെ 'തൊഴിൽ വിപണിയുടെ സിൻഡ്രെല്ല' എന്നാണ് വിശേഷിപ്പിച്ചത്. 

 

രണ്ടുപേർക്കുള്ള ഒഴിവാണ് ഉള്ളത്. തെരഞ്ഞെടുക്കപ്പെട്ടവർ കമ്പനിയുടെ ഏറ്റവും പുതിയ ശ്രേണിയിൽ നിന്നുള്ള സ്ലിപ്പറുകൾ, ബൂട്ടുകൾ, ലോഞ്ച് വെയർ തുടങ്ങിയ പുതിയ പാദരക്ഷകൾ ധരിക്കേണ്ടതും എല്ലാ ഉൽപ്പന്നങ്ങളെക്കുറിച്ചും വിപുലമായ ഫീഡ്‌ബാക്കും വിമർശനങ്ങളും നൽകേണ്ടതുമുണ്ട്.

English Summary: Chappal Tester Job Vacancy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com