ADVERTISEMENT

കൊറോണ വൈറസില്‍ നിന്ന് കരകയറാൻ കൂടുതൽ  നഴ്‌സുമാരെയും ആരോഗ്യ പ്രവര്‍ത്തകരേയും യുകെ ക്ഷണിക്കുന്നു. പ്രായമാകുന്ന ജനസംഖ്യയുടെ ഫലമായുണ്ടാകുന്ന രോഗികളുടെ വർധനവും രാജ്യത്തുടനീളം വ്യാപിക്കുന്ന കോവിഡ് വൈറസും കാരണം 40,000 ലധികം നഴ്‌സുമാരുടെ  ആവശ്യമാണ്‌ ഉണ്ടായിരിക്കുന്നത്   “അതുകൊണ്ട്, ഇന്ത്യയിൽ നിന്നും പ്രത്യേകിച്ച് കേരളത്തിൽ നിന്നുമുള്ള  നഴ്‌സുമാർക്ക് യുകെയിലുടനീളം ഉയർന്ന സാധ്യത ആണുള്ളത്” എന്ന് ഗ്ലോബൽ നഴ്‌സ് ഫോഴ്‌സിന്റെ സിഒഒ ജോസഫ് ചെറിയാന്‍  പറഞ്ഞു. കാലിഫോര്‍ണിയയിലും കൊച്ചിയിലും സാന്നിധ്യമുള്ള ഒരു പ്രമുഖ നഴ്‌സ് റിക്രൂട്ട്‌മെന്റ് ഏജൻസിയാണ് ഗ്ലോബൽ നഴ്‌സ് ഫോഴ്‌സ്. അവര്‍ 20 വർഷമായി യുകെയിലെയും യുഎസ്എയിലെയും പ്രമുഖ ആശുപത്രികളിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നു.

 

global-nurse-force1

വിദേശ കാര്ര്യ മന്താലയത്തിന്റെ അംഗീകാരമുള്ള ഏജന്‍സി എന്ന നിലയില്‍ കഴിഞ്ഞ വര്‍ഷം 2000 ല്‍ ഏറെ നഴ്‌സുമാരെ യുകെയില്‍ എത്തിച്ചതിന്റെ മികവുറ്റ നേട്ടത്തോടെയാണ് ഗ്ലോബല്‍ നഴ്സ് ഫോഴ്സ് പുതു വര്‍ഷത്തിലേക്ക് കടക്കുന്നത്. കാലതാമസമില്ലാതെ വിസ ലഭിക്കുവാനും യുകെയില്‍ എത്താനുമുള്ള അയ്യായിരത്തില്‍ ഏറെ തൊഴില്‍ അവസരങ്ങളാണ് കേരളത്തിലെ നഴ്സുമാര്‍ക്ക് ഗ്ലോബൽ നഴ്‌സ് ഫോഴ്‌സ് ഈ വര്‍ഷം ഒരുക്കിയിരിക്കുന്നത്.

 

ലണ്ടൻ, ബർമിങ്ഹാം, മാഞ്ചസ്റ്റർ, ലിവർപൂൾ എന്നിവയുൾപ്പെടെ യുകെയിലുടനീളം തൊഴില്‍ അവസരങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്‌. പ്രതി വര്‍ഷം മുപ്പതു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്ന നഴ്സിങ് നിയമനം പൂര്‍ണമായും സൗജന്യമായാണ് നടത്തുന്നത്. മാത്രമല്ല തിരഞ്ഞെടുക്കപ്പെടുന്ന നഴ്സുമാര്‍ക്ക് വിസ ഫീസ്, സൗജന്യ വിമാന ടിക്കറ്റ്, ആദ്യ മൂന്ന് മാസത്തെ താമസം, എയർപോർട്ട് പിക്കപ്പ്, ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനുള്ള സഹായം എന്നിവ ലഭിക്കും.

 

മാഞ്ചസ്റ്റർ ഫൗണ്ടേഷന്‍ ട്രസ്റ്റ്, ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍, ലണ്ടന്‍ കണ്‍സോര്‍ഷ്യം, റോയല്‍ ഫ്രീ ലണ്ടന്‍, നോര്‍ത്ത് കുംബ്രിയ, ന്യൂ കാസില്‍, സൗത്ത് പോര്‍ട്ട്, ബ്രൈറ്റണ്‍ ആന്‍ഡ് സസ്സക്‌സ്, ലങ്കാഷെയര്‍, തുടങ്ങി അനേകം ട്രസ്റ്റുകളിലേക്ക് ആണു ഇന്റര്‍വ്യൂകള്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ ബ്രിട്ടണില്‍ ഉടനീളം നഴ്സുമാര്‍ ആഗ്രഹിക്കുന്ന ഇടങ്ങളില്‍ ജോലി ചെയ്യാന്‍ അവസരം ലഭിക്കുന്നതാണ്.

global-nurse-force2

 

കൂടാതെ കുട്ടികളുടെ വിദ്യാഭ്യാസം, ആശുപത്രി ചിലവുകള്‍ എന്നിവയും യുകെയില്‍ സൗജന്യമാണ്.  നഴ്‌സുമാർക്ക് അവരുടെ പങ്കാളികളെയും കുട്ടികളെയും ആശ്രിത വിസയിൽ കൊണ്ടുപോകാൻ കഴിയും. ജീവിത പങ്കാളിക്ക് യുകെയിലുടനീളം ജോലി ചെയ്യാൻ അർഹതയുണ്ട്, ലോകത്തിലെ തന്നേ ഏറ്റവും മികച്ച പൊതു വിദ്യാഭ്യാസ സൗകര്യമുള്ള യുകെയിലേ സ്കൂളുകളില്‍ 12ാം ക്ലാസ്സ് വരെയുള്ള പഠനം സൗജന്യമാണ്.

 

ഈ അവസരത്തിന് യോഗ്യത നേടുന്നതിന്, നഴ്സുമാർക്ക് ഒരു കൊല്ലത്തെ അനുഭവ പരിചയവും  ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യവും 

ആവശ്യമാണ്, ഐഇഎല്‍ടിഎസ് (IELTS) റൈറ്റിങിന് 6.5 ബാൻഡും മറ്റു മൂന്നു മൊഡ്യൂളുകളായ റീഡിങ്, ലിസണിങ്, സ്പീക്കിങ് എന്നിവയ്ക്ക് 7 ബാൻഡും വീതം ഉള്ളവര്‍ക്ക് അല്ലെങ്കില്‍ ഓഇറ്റിക്ക് (OET) റൈറ്റിങിന് സി+ ബാൻഡും മറ്റു മൂന്നു മൊഡ്യൂളുകളായ റീഡിങ്, ലിസണിങ്, സ്പീക്കിങ് എന്നിവയ്ക്ക് ബി ബാൻഡും വീതം ആവശ്യമാണ്.  ഓണ്‍ലൈന്‍ വഴിയുള്ള ഇന്റര്‍വ്യൂകള്‍ എല്ലാ ആഴ്ചയും നടക്കുന്നുണ്ട്. ആയതിനാല്‍ കോവിഡ് പേടി കൂടാതെ എവിടെ നിന്നു വേണമെങ്കിലും യോഗ്യത ഉള്ള ആര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം.

 

ഞങ്ങളുടെ നഴ്‌സുമാർക്ക് മെച്ചപ്പെട്ട ശമ്പളം, ജോലി സാഹചര്യങ്ങൾ, ജോലിയില്‍ മുന്നേറാനുള്ള അവസരങ്ങളും ലഭിക്കുന്നു. യുകെയിലുടനീളമുള്ള ഹോസ്‌പിറ്റലുകള്‍ക്ക് ഇന്ത്യയിൽ നിന്നും വിദഗ്ദരായ, അര്‍പ്പണ മനോഭാവമുള്ള ആരോഗ്യ പ്രവര്‍ത്തകരെ നൽകുന്നതില്‍ ഞങ്ങള്‍ എന്നും ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.”  ജോസഫ് ചെറിയാന്‍  കൂട്ടിച്ചേർത്തു

 

ഗ്ലോബൽ നഴ്‌സ് ഫോഴ്‌സ് ഓരോ ആഴ്ചയും ഓൺലൈൻ അഭിമുഖങ്ങൾ വാഗ്ദാനം ചെയ്യുന്നു. യോഗ്യതയുള്ള നഴ്സുമാർക്ക് അവരുടെ സിവി, ഐഇഎൽടിഎസ് / ഒഇടി വിശദാംശങ്ങൾ info@globalnurseforce.com ലേക്ക് അയയ്ക്കാം അല്ലെങ്കിൽ കൂടുതൽ വിവരങ്ങൾക്ക് +91 81119 60055,  91 81118  70055, +91 81118 45500 എന്ന നമ്പറുകളില്‍ വിളിക്കാം.

English Summary: Global Nurse Force: Nurse Recruitment In UK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com