ADVERTISEMENT

പ്ലസ്ടു ലെവൽ പൊതുപരീക്ഷാ തീയതിയും സിലബസും പിഎസ്‌സി പ്രസിദ്ധീകരിച്ചു. ഏപ്രിൽ 10ന് 85 തസ്തികകളിലേക്കാണു പരീക്ഷ. നിയമസഭാ തിരഞ്ഞെടുപ്പു സാഹചര്യത്തിൽ മാറ്റത്തിനു സാധ്യതയുണ്ട്. അങ്ങനെ വന്നാൽ മേയ് പകുതിക്കു ശേഷമോ ജൂണിലേക്കോ പരീക്ഷ നീണ്ടേക്കും. 

പൊതുവിജ്ഞാത്തിൽ 50, ജനറൽ ഇംഗ്ലിഷ്, ഗണിതം/മാനസികശേഷി പരിശോധന എന്നിവയിൽ 20 വീതം, പ്രാദേശികഭാഷയിൽ 10 എന്നിങ്ങനെയാവും ചോദ്യങ്ങൾ ഉൾപ്പെടുത്തുക. 

 

അപേക്ഷകർ 15 ലക്ഷം

വിവിധ തസ്തികകളിലായി 15 ലക്ഷത്തിലധികം പേർ പ്ലസ് ടു നിലവാര പരീക്ഷകൾക്ക് അപേക്ഷ നൽകിയിട്ടുണ്ട്. പൊതുപരീക്ഷയാകുമ്പോൾ ഇത് 6 ലക്ഷത്തോളമേ വരൂ എന്നാണു കണക്കാക്കുന്നത്. 

 

പ്രധാന തസ്തികകളിലെ അപേക്ഷകർ

 

തസ്തിക-അപേക്ഷകർ

 

സിവിൽ എക്സൈസ് ഒാഫിസർ-3,35,855

 

സിവിൽ പൊലീസ് ഒാഫിസർ-3,17,017

 

ഫയർമാൻ-2,50,495

 

വനിതാ സിവിൽ പൊലീസ് ഒാഫിസർ -2,05,617

 

 

കൺഫർമേഷൻ ഇപ്പോൾ 

83 തസ്തികയിലും ഇപ്പോൾ കൺഫർമേഷൻ നൽകാം. അവസാന തീയതി ഫെബ്രുവരി 9. ആംഡ് പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (സ്പെ.റി. എസ്ടി), അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (സ്പെ.റി. എസ്ടി) തസ്തികകളിൽ ഫെബ്രുവരി 5 മുതലാണു കൺഫർമേഷൻ.

 

∙ഒന്നിലധികം തസ്തികയിൽ അപേക്ഷിച്ചവർ ഒാരോ തസ്തികയ്ക്കും കൺഫർമേഷൻ നൽകണം.

∙ഏതു ഭാഷയിലുള്ള (മലയാളം/തമിഴ്/കന്നട) ചോദ്യ പേപ്പറാണ് വേണ്ടതെന്ന് കൺഫർമേഷൻ നൽകുമ്പോൾ രേഖപ്പെടുത്തണം. തിരഞ്ഞെടുത്ത ഭാഷയിലെ ചോദ്യ പേപ്പർ മാത്രമേ ലഭ്യമാക്കൂ.  പരീക്ഷ എഴുതാനുള്ള ജില്ല തിരഞ്ഞെടുക്കുമ്പോൾ പ്രൊഫൈലിൽ രേഖപ്പെടുത്തിയിരിക്കുന്ന കമ്യൂണിക്കേഷൻ വിലാസത്തിലെ ജില്ലതന്നെ തിരഞ്ഞെടുക്കണം. നിശ്ചിത സമയത്തിനകം കൺഫർമേഷൻ നൽകാത്തവരുടെ അപേക്ഷ നിരസിക്കും. 

English Summary: Kerala PSC Plus Two Level Preliminary Exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com