ADVERTISEMENT

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ടുകൊണ്ട് സർക്കാർ ഉത്തരവായി. ജനുവരി 11ന് പ്രസിദ്ധികരിച്ച PCB/E1/1448/16 നമ്പർ ഗസറ്റ് വിജ്ഞാപനത്തിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡ് റിക്രൂട്മെന്റ് റൂൾസ് ഫോർ സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ്, 2021 എന്ന പേരിലാണ് ചട്ടങ്ങൾ അറിയപ്പെടുക. എൻജിനീയറിങ്, സയന്റിഫിക്, അഡ്മിനിസ്ട്രേറ്റീവ് വിഭാഗങ്ങളിലെ വിവിധ തസ്തികകളിലേക്കാണ് നിയമനം നടത്തുക. 

 

നേരിട്ടുള്ള നിയമനത്തിനൊപ്പം ചില തസ്തികകളിൽ തസ്തികമാറ്റം വഴിയുള്ള നിയമനവും നടത്തും. സയന്റിഫിക് വിഭാഗത്തിൽ സീനിയർ സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിൽ തസ്തികമാറ്റം വഴിയുള്ള നിയമനമാണ്. ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ്, ലബോറട്ടറി അറ്റൻഡർ തസ്തികകളിൽ തസ്തിമാറ്റ നിയമനത്തിനൊപ്പം നേരിട്ടുള്ള നിയമനവും നടത്തും. 

 

അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ സിലക്ഷൻ ഗ്രേഡ് അസിസ്റ്റന്റ്, സീനിയർ ഗ്രേഡ് അസിസ്റ്റന്റ്, അസിസ്റ്റന്റ് ഗ്രേഡ്– 1, സിലക്ഷൻ ഗ്രേഡ് കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, സീനിയർ ഗ്രേഡ് കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്– 1, സിലക്ഷൻ ഗ്രേഡ് ൈടപ്പിസ്റ്റ്, സീനിയർ ഗ്രേഡ് ൈടപ്പിസ്റ്റ്, അപ്പർ ഡിവിഷൻ ടൈപ്പിസ്റ്റ്, ഡ്രൈവർ കം ഒാഫിസ് അറ്റൻഡന്റ് ഗ്രേഡ്– 1, ഒാഫിസ് അറ്റൻഡർ,   എന്നിവയിൽ സ്ഥാനക്കയറ്റ നിയമനമാണ്. അസിസ്റ്റന്റ് ഗ്രേഡ്– 2, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്– 2, എൽഡി ടൈപ്പിസ്റ്റ്, ഡ്രൈവർ കം ഒാഫിസ് അറ്റൻഡന്റ്, ഒാഫിസ് അറ്റൻഡന്റ്, വാച്ചർ എന്നിവയിൽ നേരിട്ടുള്ള നിയമനം. റെക്കോർഡ് കീപ്പർ, ബൈൻഡർ, റിപ്രോഗ്രാഫിക് ഒാപ്പറേറ്റർ തസ്തികകളിൽ തസ്തികമാറ്റം വഴിയുള്ള തിരഞ്ഞെടുപ്പ്. ഒാരോ വിഭാഗത്തിലേക്കുള്ള  തസ്തികകളിലെ നിയമന രീതിയും യോഗ്യതകളും ഉത്തരവിൽ വിശദമായി നൽകിയിട്ടുണ്ട്.  

 

ഒഴിവുകൾ  റിപ്പോർട്ട് ചെയ്യാതെ സ്ഥിരപ്പടുത്താൻ നീക്കം

ഒഴിവുകളുടെ എണ്ണം ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ലെങ്കിലും മലിനീകരണ നിയന്ത്രണ ബോർഡിൽ അഞ്ഞൂറിലധികം ഒഴിവുകൾ നിലവിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അസിസ്റ്റന്റ് ഗ്രേഡ്–2 തസ്തികയിൽ മാത്രം ഇരുനൂറോളം ഒഴിവുണ്ട്. മറ്റു തസ്തികകളിലും ഒഴിവുകൾ നിലവിലുണ്ട്. എന്നാൽ ഈ ഒഴിവുകൾ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സ്പെഷൽ റൂൾ തയാറാക്കി വിജ്ഞാപനമിറക്കിയെങ്കിലും ഒഴിവ് പിഎസ്‌സിക്ക്  റിപ്പോർട്ട് ചെയ്തെങ്കിലേ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ കഴിയൂ. മലിനീകരണ നിയന്ത്രണ ബോർഡിലെ വിവിധ തസ്തികകളിൽ താൽക്കാലിക/കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ ധാരാളമുണ്ട്. നിയമനം പിഎസ്‌സിക്ക് വിട്ടതിനാൽ ഇവരെ സ്ഥിരപ്പെടുത്താനുള്ള നീക്കവും ബോർഡിൽ സജീവമാണ്. അങ്ങനെയെങ്കിൽ പിഎസ്‌സി നിയമനം ആരംഭിക്കുമ്പോഴേക്കും ഒഴിവൊന്നും നിലവിലില്ലാത്ത സാഹചര്യമാകും ഉണ്ടാകുക. 

English Summary: Kerala State Pollution Control Board Recruitment By Kerala PSC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com