sections
MORE

വരവായി, വമ്പൻ പരീക്ഷകൾ!

HIGHLIGHTS
  • പിഎസ്‌സി പൊതുപരീക്ഷ ഫെബ്രുവരി 20, 25, മാർച്ച് 6, 13 തീയതികളിൽ
exam
Representative Image. Photo Credit : Daniel M Ernst / Shutterstock.com
SHARE

ഉദ്യോഗാർഥികൾ കാത്തിരുന്ന വമ്പൻ പരീക്ഷ എത്തി. എസ്എസ്എൽസി നിലവാരത്തിലുള്ള പിഎസ്‌സി പൊതുപരീക്ഷ ഫെബ്രുവരി 20, 25, മാർച്ച് 6, 13 തീയതികളിലായി ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ നടത്തും. കൺഫർമേഷൻ നൽകിയവർക്ക് ഫെബ്രുവരി 10 മുതൽ ഹാൾ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാക്കും. ഇത് ഡൗൺലോഡ് ചെയ്ത് അംഗീകൃത തരിച്ചറിയൽ രേഖ സഹിതം പരീക്ഷയ്ക്ക് ഹാജരാകണം.  

43 തസ്തിക; ഇപ്പോൾ കൺഫർമേഷൻ 

149 തസ്തികയിൽ പൊതുപരീക്ഷ നടത്താനാണ് ആദ്യം തീരുമാനിച്ചതെങ്കിലും  2020 ൽ അപേക്ഷ ക്ഷണിച്ച 43 തസ്തികകൂടി ചേർത്തതോടെ ആകെ തസ്തിക 192 ആയി. കൂട്ടിച്ചേർത്ത തസ്തികകളിലെ അപേക്ഷകർക്ക് ഇപ്പോൾ കൺഫർമേഷൻ നൽകാം. പട്ടികയിലുള്ള കാറ്റഗറി നമ്പർ 232/20 മുതൽ 308/20 വരെയുള്ള തസ്തികകൾക്ക് ഫെബ്രുവരി 5 വരെ കൺഫർമേഷൻ നൽകാം. കാറ്റഗറി നമ്പർ 325/20 മുതൽ 503/20 വരെയുള്ള തസ്തികകൾക്ക് ഫെബ്രുവരി 21 മുതൽ 5 ദിവസമാണു കൺഫർമേഷൻ. 

കോവിഡ് ബാധിതർക്ക് പ്രത്യേക കേന്ദ്രം

കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർഥികൾ വിവരം പിഎസ്‌സിയെ രേഖാമൂലം അറിയിച്ചാൽ പരീക്ഷ എഴുതാൻ സാഹചര്യം ഒരുക്കും. കോവിഡ് പോസിറ്റീവ് ആയവർക്കായി എല്ലാ ജില്ലയിലും ഒരു പരീക്ഷാ കേന്ദ്രം തയാറാക്കും. കൂടുതൽ പേരുണ്ടെങ്കിൽ ഒന്നിലധികം കേന്ദ്രം തയാറാക്കും. 

പരീക്ഷാകേന്ദ്രം മാറ്റി നൽകില്ല

അനുവദിക്കുന്ന പരീക്ഷാകേന്ദ്രം മാറ്റി നൽകില്ലെന്ന് പിഎസ്‌സി അധികൃതർ വ്യക്തമാക്കി. പരീക്ഷാകേന്ദ്രം തിരഞ്ഞെടുത്തപ്പോൾ തെറ്റിയവർക്ക് തിരുത്താൻ അനുവാദം നൽകിയിരുന്നു. ഉദ്യോഗാർഥികളുടെ കമ്യൂണിക്കേഷൻ വിലാസത്തിലുള്ള ജില്ലയിലായിരിക്കും പരീക്ഷാ കേന്ദ്രം അനുവദിക്കുക. 

വനിതകൾക്കും ഭിന്നശേഷിക്കാർക്കും പരമാവധി സ്വന്തം താലൂക്കിൽ തന്നെ കേന്ദ്രം ലഭിക്കും.  

പരീക്ഷ എഴുതാൻ 18 ലക്ഷം പേർ

149 കാറ്റഗറികളിൽ കൺഫർമേഷൻ നൽകിയത് 16 ലക്ഷം പേരായിരുന്നു. 43 തസ്തികയിൽക്കൂടി കൺഫർമേഷൻ പൂർത്തിയാകുമ്പോൾ അപേക്ഷകർ 18 ലക്ഷമാകുമെന്നു പ്രതീക്ഷിക്കുന്നു. ആദ്യ 3 ഘട്ടത്തിൽ 5 ലക്ഷം വീതവും നാലാം ഘട്ടത്തിൽ 3 ലക്ഷം പേരും എഴുതും.  

ജില്ല-എൽഡിസി-എൽജിഎസ്-അസി. സെയിൽസ്മാൻ

തിരുവനന്തപുരം-142684–67253–103666

കൊല്ലം–98044–45930–76856

പത്തനംതിട്ട–61670–23606–27755

ആലപ്പുഴ –72569–35400–54566

കോട്ടയം–86919–26677–43401

ഇടുക്കി–45252–18726–24835

എറണാകുളം–121340–39380 –68730

തൃശൂർ–108422–35514–53690

പാലക്കാട്–109329–41996–61439

മലപ്പുറം–110612–45365–56176

കോഴിക്കോട്–113510–46716–70441

വയനാട്–36519–17056–21326

കണ്ണൂർ–90611–32552–48905

കാസർകോട്–45518–19209–24643

ആകെ–12,42,999–4,95,380–7,36,429

പിഎസ്‍സി സജ്ജം: ചെയർമാൻ

ടെൻത് ലെവൽ പരീക്ഷയ്ക്ക് പരീക്ഷാ കേന്ദ്രങ്ങൾ തയാറാക്കുന്ന നടപടികൾ പൂർത്തിയാകുന്നതായി പിഎസ്‌സി ചെയർമാൻ എം.കെ.സക്കീർ അറിയിച്ചു. 

‘പരീക്ഷയ്ക്കുള്ള തയാറെടുപ്പുകൾ നേരത്തേ തുടങ്ങിയതാണ്. സർക്കാർ അനുവാദത്തിനായി കാത്തിരിക്കുകയായിരുന്നു. പരീക്ഷ നടത്താൻ സർക്കാർ സൗകര്യം ഒരുക്കാമെന്ന് അറിയിച്ച സാഹചര്യത്തിൽ തീയതികൾ പ്രഖ്യാപിക്കുകയായിരുന്നു’–ചെയർമാൻ പറഞ്ഞു. കോവിഡ് പോസിറ്റീവ് ആയവരെയും പരീക്ഷ എഴുതിക്കാനുള്ള തയാറെടുപ്പുകളും പൂർത്തിയാക്കണം. രോഗവിവരം മറച്ചു വച്ച് പരീക്ഷ എഴുതാൻ ആരും എത്തരുതെന്നും ചെയർമാൻ പറഞ്ഞു. 

എഴുതാം, തൊഴിൽ വീഥി മാതൃകാ പരീക്ഷ 

പിഎസ്‌സിയുടെ ടെൻത് ലെവൽ പ്രാഥമിക പരീക്ഷയ്ക്ക് അന്തിമ തയാറെടുപ്പു നടത്തുന്നവർക്കു സഹായകമായി തൊഴിൽ വീഥിയും മനോരമ ഹൊറൈസണും ചേർന്നു മാതൃകാ പരീക്ഷ ഒരുക്കുന്നു. 

ഫെബ്രുവരി 6 നു രാവിലെ 11 മുതൽ 12.15 വരെയാണു പരീക്ഷ. പിഎസ്‍സി പരീക്ഷയുടെ സിലബസ് അതേപടി പിന്തുടരുന്നതായിരിക്കും മാതൃകാപരീക്ഷ. 

www.manoramahorizon.com എന്ന വെബ്സൈറ്റിലൂടെയും ഇതോടൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തും പരീക്ഷയ്ക്ക് ഇപ്പോൾ സൗജന്യമായി റജിസ്റ്റർ ചെയ്യാം. പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്കായി സമ്മാനങ്ങളുമുണ്ട്. പരീക്ഷയ്ക്കു ശേഷം വിദഗ്ധർ ഓൺലൈനായി പങ്കെടുക്കുന്ന വിലയിരുത്തലുമുണ്ടാകും. കൂടുതൽ വിശദാംശങ്ങൾ അടുത്ത ലക്കം തൊഴിൽ വീഥിയിൽ.

English Summary: Kerala PSC Preliminary Exam

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA