ADVERTISEMENT

സ്പോർട്സ് മത്സരങ്ങൾ കണ്ടു രസിക്കുന്നവർ അറിയാത്ത ഭാഗമാണു മത്സരസംഘാടനവും അതിനു പിന്നിലെ അധ്വാനവും. സ്പോർട്സ് ഫെഡറേഷനുകളും അസോസിയേഷനുകളും നടത്തിക്കൊണ്ടുപോകൽ, കോടികൾ കൈകാര്യം ചെയ്യുന്ന ധന മാനേജ്മെന്റ്, വിവിധ തലങ്ങളിലെ സേവനങ്ങൾ ഏകോപിപ്പിക്കുക എന്നിവയെല്ലാം ഈ ജോലിയിൽപ്പെടുന്നു. സ്പോർട്സ് ഭരണം, മാർക്കറ്റിങ്, ഫൈനാൻസ്, ബിസിനസ്, നിയമം, മാധ്യമബന്ധം, സൈക്കോളജി തുടങ്ങിയ പലതിലും പ്രഫഷനൽ പരിശീലനം നേടിയവർക്കു കാര്യക്ഷമമായ സംഘാടനം സാധ്യമാകും. 

സ്പോർട്സ് മാനേജ്മെന്റിലെ പ്രധാന സ്ഥാപനങ്ങളും കോഴ്സുകളും

1. Indian Institute of Social Welfare & Business Management, Kolkata: പിജി  ഡിപ്ലോമ ഇൻ സ്പോട്സ് മാനേജ്മെന്റ്. ഒരു വർഷം, ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 

2. National Academy of Sports Management (www.nasm.edu.in): 

പിജി പ്രോഗ്രാമുകൾ 

∙മുംബൈ, ജയ്പൂർ, ജോധ്പുർ കേന്ദ്രങ്ങളിൽ എംബിഎ സ്പോർട്സ് മാനേജ്മെന്റ്, 2 വർഷം. 

∙ഈ മൂന്നു കേന്ദ്രങ്ങളിലും അഹമ്മദാബാദ്, ഡൽഹി കേന്ദ്രങ്ങളിലും പിജി ഡിപ്ലോമ ഇൻ സ്പോർട്സ് മാനേജ്മെന്റ്, ഒരു വർഷം. ഏതെങ്കിലും വിഷയത്തിൽ ബാച്‌ലർ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാമുകൾ

∙മുംബൈ, ജയ്പുർ, ജോധ്പുർ കേന്ദ്രങ്ങളിൽ ബിബിഎ സ്പോർട്സ് മാനേജ്മെന്റ്, 3 വർഷം. 

∙ഈ മൂന്നു കേന്ദ്രങ്ങളിലും അഹമ്മദാബാദ്, ഡൽഹി കേന്ദ്രങ്ങളിലും യുജി ഡിപ്ലോമ ഇൻ സ്പോർട്സ് മാനേജ്മെന്റ്, ഒരു വർഷം. ഏതെങ്കിലും ഗ്രൂപ്പിലെ പ്ലസ് ടു മതി.

 

3. International Institute of Sports Management, Mumbai: 

∙ബാച്‌ലർ ഡിഗ്രി ഇൻ സ്പോട്സ് മാനേജ്മെന്റ്, 3 വർഷം, മുംബൈ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തത്. 

∙മാസ്റ്റേഴ്സ് ഡിഗ്രി ഇൻ സ്പോർട്സ് മാനേജ്മെന്റ്, 2 വർഷം, മുംബൈ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തത്. 

∙പിജിപി ഇൻ സ്പോട്സ് & വെൽനെസ് മാനേജ്മെന്റ്, 11 മാസത്തെ ഓട്ടോണമസ് പ്രോഗ്രാം. 

∙പിജിപി ഇൻ സ്പോർട്സ് ഇവന്റ് മാനേജ്മെന്റ്, 11 മാസത്തെ ഓട്ടോണമസ് പ്രോഗ്രാം. 

 

4. Hindustan Institute of Technology and Science, Chennai: എംബിഎ സ്പോർട്സ് മാനേജ്മെന്റ്. 

5. Symbiosis School of Sports Sciences, Pune: എംബിഎ സ്പോർട്സ് മാനേജ്മെന്റ്. 

6. DY Patil University, Navi Mumbai: എംബിഎ സ്പോർട്സ് ബിസിനസ് മാനേജ്മെന്റ്. 

 

7. Sports & Management Research Institute, Sports Hub (Greenfield Stadium), Kariavattom, Thiruvananthapuram & Karikkamuri, Ernakulam:

∙സർട്ടിഫൈഡ് സ്പോർട്സ് മാനേജർ, 6 മാസം, എംബിഎ/പിജി ഡിപ്ലോമ ഒരു സെമസ്റ്ററെങ്കിലും പൂർത്തിയാക്കിയവർക്ക്. 

∙പിജി ഡിപ്ലോമ ഇൻ സ്പോർട്സ് മാനേജ്മെന്റ്, 12 മാസം, ബിരുദം വേണം. 

∙അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ

(i) സ്പോർട്സ് ബിസിനസ്, 12 മാസം, പ്ലസ് ടു വേണം. 

(ii) ഫുട്ബോൾ മാനേജ്മെന്റ്, 6 മാസം, പ്ലസ് ടു വേണം. 

(iii) ക്രിക്കറ്റ് മാനേജ്മെന്റ്, 6 മാസം, പ്ലസ് ടു വേണം. 

(iv) സ്പോർട്സ് എൻജിനീയറിങ്, 6–8 മാസം, എൻജി. ബിരുദ വിദ്യാർഥികൾക്ക്. 

(ഡി) എക്സിക്യൂട്ടീവ് ഡിപ്ലോമ ഇൻ സ്പോർട്സ് മാനേജ്മെന്റ്, 9 മാസം, ഈ രംഗത്തു 3 വർഷത്തെ പരിചയവും മികച്ച ഇംഗ്ലിഷ് പ്രാവീണ്യവും.  

English Summary: Career Scope Of Sports Administration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com