പത്താം ക്ലാസ് നിലവാരത്തിൽ ഫെബ്രുവരി 20 മുതൽ നടത്തുന്ന പൊതുപരീക്ഷയ്ക്ക് ഒരിക്കൽ അനുവദിച്ച പരീക്ഷാകേന്ദ്രം മാറ്റി നൽകില്ലെന്ന് വീണ്ടും പിഎസ്സി. ഗർഭിണികൾ ഉൾപ്പെടെയുള്ള ഉദ്യോഗാർഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റി നൽകുമെന്ന രീതിയിൽ പ്രചാരണം നടക്കുന്നുണ്ട്. ഇത് അടിസ്ഥാന രഹിതമാണെന്ന് പിഎസ്സി വ്യക്തമാക്കി.
ഉദ്യോഗാർഥകൾക്കെല്ലാം അതാത് ജില്ലയിൽതന്നെ പരമാവധി പരീക്ഷാ കേന്ദ്രങ്ങൾ തയാറാക്കുന്നുണ്ട്. വനിതകൾക്കും ഭിന്നശേഷിക്കാർക്കും സ്വന്തം താലൂക്കിൽതന്നെ പരീക്ഷ എഴുതാം. എന്നാൽ വനിതാ ഉദ്യോഗാർഥികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായാൽ തൊട്ടടുത്ത താലൂക്കിൽകൂടി പരീക്ഷ എഴുതേണ്ടി വരും. ഗർഭിണികൾക്കും ദൂരയാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്കും മുൻപൊക്കെ പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം അനുവദിച്ചിരുന്നു. എന്നാൽ പൊതുപരീക്ഷയിൽ അതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ഉദ്യോഗാർഥികൾ സഹകരിക്കണമെന്നും പിഎസ്സി അധികൃതർ അറിയിച്ചു.
English Summary: Kerala PSC 10th Level Preliminary Exam Confirmation