അവസാന നിമിഷം പഠിച്ചതെല്ലാം ഒാർമിക്കാൻ എന്താ വഴി? ഓർത്തിരിക്കൂ ഈ 8 ടിപ്സ്

HIGHLIGHTS
  • പിഎസ്‍സി ടെൻത് ലെവൽ പ്രിലിംസ് 20 മുതൽ
kerala-psc-examination-tenth-level-last-minute-preparation
Representative Image. Photo Credit : AJP / Shutterstock.com
SHARE

എൽഡി ക്ലാർക്ക്, എൽജിഎസ് തസ്തികകളിലേക്കായി പിഎസ്‍സി ടെൻത് ലെവൽ പ്രിലിമിനറി പരീക്ഷ 20ന് ആരംഭിക്കുന്നു. ഇതാ ചില ലാസ്റ്റ് മിനിറ്റ് ടിപ്സ്.

∙ 15 ലക്ഷത്തിലേറെപ്പേർ എഴുതുന്ന പരീക്ഷയാണ്. മെയിൻ പരീക്ഷയ്ക്കു മുൻപ് പരമാവധി ‘എലിമിനേഷൻ’ തന്നെയാണ് പിഎസ്‍സിയുടെ ലക്ഷ്യം. അതിനാൽ ഓരോ മാർക്കും നിർണായകം. നെഗറ്റീവ് മാർക്ക് ഒഴിവാക്കാൻ പരമാവധി ശ്രദ്ധിക്കുക. ചോദ്യം വായിച്ചാലുടൻ ചാടിക്കയറി ഓപ്ഷൻ നൽകേണ്ട. ഉത്തരമെന്ന് ഒറ്റനോട്ടത്തിൽ തെറ്റിദ്ധരിക്കാവുന്ന ഓപ്ഷൻ ഒന്നാമതായി നൽകാറുണ്ട്. അതിനാൽ ചോദ്യം വായിച്ച് രണ്ടു സെക്കൻഡ് മനസ്സിൽ വിലയിരുത്തി ഉത്തരം കറുപ്പിക്കുക.

∙ പേന കൊണ്ട് ഉത്തരം കറുപ്പിക്കാൻ അധികം സമയം കളയരുത്. തന്നിരിക്കുന്ന ബബിൾ കൃത്യമായി കറുപ്പിക്കണമെന്നേയുള്ളൂ.

∙ കടുത്ത മത്സരമുള്ള പരീക്ഷകളിൽ ഉദ്യോഗാർഥികളുടെ സമയം പരമാവധി കളയാൻ പിഎസ്‍സി ചില വിദ്യകൾ പ്രയോഗിക്കാറുണ്ട്. ഒന്നോ രണ്ടോ ചോദ്യത്തിന് ഓപ്ഷനിൽ മനഃപൂർവം ശരിയുത്തരം നൽകില്ല. കണക്കു ചെയ്തപ്പോൾ തെറ്റിയതാണെന്നു കരുതി വീണ്ടും ചെയ്തു നോക്കുന്നതോടെ സമയം പോകും. ഒരു ചോദ്യത്തിനു രണ്ടാം ശ്രമത്തിലും ഉത്തരം കിട്ടുന്നില്ലെങ്കിൽ അടുത്ത ചോദ്യത്തിലേക്കു പോകുക.

∙ പുതിയ കാര്യങ്ങൾ പഠിക്കുന്നതിനെക്കാളുപരി പഠിച്ച കാര്യങ്ങൾ റിവൈസ് ചെയ്യുകയാണ് ഇനി പ്രധാനം.

∙ ഇന്ത്യ, കേരളം, ഭരണഘടന എന്നീ ഭാഗങ്ങൾ ഇപ്പോഴേ പഠിച്ചുവച്ചാലും ഓർമയിൽ നിൽക്കും. എന്നാൽ കണക്കും മെന്റൽ എബിലിറ്റിയും അവസാന ദിവസങ്ങളിൽ നോക്കിയില്ലെങ്കിൽ ഉത്തരമെഴുതാൻ കഴിയില്ല.

∙ പരീക്ഷയ്ക്കു മൂന്നു മാസം മുൻപു വരെയുള്ള ആനുകാലിക വിവരങ്ങളാണു പഠിക്കേണ്ടത്. 2019 ജനുവരി മുതൽ 2020 ഒക്ടോബർ വരെയുള്ളവയാണ് റിവിഷനിൽ ശ്രദ്ധിക്കേണ്ടത്.

∙ ദേശീയ, സംസ്ഥാന തലങ്ങളിലെ പ്രധാന പദവികൾ (കേന്ദ്ര മന്ത്രിസഭ വേണമെന്നില്ല), പ്രധാന ഗവേഷണ കേന്ദ്രങ്ങൾ, ദേശീയ, സംസ്ഥാന തലങ്ങളിലെ പ്രധാന പദ്ധതികൾ എന്നിവ പഠിക്കാം. സാമൂഹികനീതി വകുപ്പിന്റെ പദ്ധതികൾ, വനിതാ ശാക്തീകരണ പ്രവർത്തനങ്ങൾ, കുടുംബശ്രീ എന്നിവ പരീക്ഷയുടെ തലേദിവസം വായിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

∙ മുൻ വർഷ ചോദ്യക്കടലാസുകൾ പിഎസ്‍സി വെബ്സൈറ്റിലുണ്ട്. ഒന്നോ രണ്ടോ മാതൃകാ പരീക്ഷകളെങ്കിലും എഴുതി നോക്കാം.സമയം തികയുന്നില്ലെങ്കിൽ പോരായ്മ എവിടെയെന്നു കണ്ടെത്തി പരിഹരിക്കണം.

English Sumamry : Eight Tips for Kerala PSC 10th Level Exam Final Round Preparation

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA