ADVERTISEMENT

കോവിഡ് പോസിറ്റീവായവർക്കും പരീക്ഷ എഴുതാം. ഇങ്ങനെയുള്ളവർ കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ്, ആരോഗ്യ വകുപ്പിൽനിന്നുള്ള അനുമതി പത്രം എന്നിവ ഉൾപ്പെടെ ബന്ധപ്പെട്ട ജില്ലാ ഒാഫിസർക്ക് അപേക്ഷ നൽകി അനുമതി വാങ്ങണം. കോവിഡ് പോസിറ്റീവായ തിരുവനന്തപുരം ജില്ലയിൽ പരീക്ഷ എഴുതുന്നവർ jointce.psc@kerala.gov.in വിലാസത്തിലും മറ്റു ജില്ലക്കാർ അതതു പിഎസ്‌സി ജില്ലാ ഒാഫിസർക്കുമാണ് അപേക്ഷ നൽകേണ്ടത്. ക്വാറന്റൈനിലുള്ളവർ പരീക്ഷാകേന്ദ്രങ്ങളിൽ പ്രത്യേകം അനുവദിച്ച മുറിയിൽ പരീക്ഷ എഴുതണം. ഇതിനായി ചീഫ് സൂപ്രണ്ടിന് അപേക്ഷ നൽകണം.

റിവേഴ്സ് ക്വാറന്റീൻകാർ എത്തരുത്

റിവേഴ്സ് ക്വാറന്റീനിലുള്ളവർ (60 വയസ്സിനു മുകളിലും 10 വയസ്സിൽ താഴെയും ഉള്ളവരും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും) പരീക്ഷാ കേന്ദ്രങ്ങളിൽ എത്തരുതെനു നിർദേശമുണ്ട്. കൊച്ചു കുട്ടികളുമായി പ്രായമുള്ള രക്ഷിതാക്കൾ പരീക്ഷാകേന്ദ്രങ്ങളിൽ എത്തുന്നതു മിക്കപ്പോഴും നടക്കാറുള്ളതിനാലാണ് ഈ നിർദേശം. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലെ ഈ നിയന്ത്രണം പാലിക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നു പിഎസ്‌സി അഭ്യർഥിച്ചു. 

കോവിഡ് മാനദണ്ഡങ്ങൾ

കോവിഡ്–19 വ്യാപനം തടയാനുള്ള സർക്കാർ മാനദണ്ഡങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഉദ്യോഗാർഥികൾ പാലിക്കണം. 

പ്രധാന വ്യവസ്ഥകൾ: 

∙പരീക്ഷാകേന്ദ്രത്തിലെത്തുന്ന ഉദ്യോഗാർഥികളും ജീവനക്കാരും മാസ്ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം 

∙പരീക്ഷയ്ക്കെത്തുന്ന ഉദ്യോഗാർഥികളും ജീവനക്കാരും നിർബന്ധമായി തെർമൽ സ്കാനിങിനു വിധേയരാകണം 

∙ക്വാറന്റീനിൽ കഴിയുന്ന ഉദ്യോഗാർഥികളും മറ്റു സംസ്ഥാനങ്ങളിൽനിന്ന് അനുമതിയോടെ പരീക്ഷയ്ക്കെത്തുന്നവരും മതിയായ രേഖകൾ ഹാജരാക്കണം. ക്വാറന്റീൻ കാലാവധി പൂർത്തിയാകാത്തവർ, കോവിഡ് രോഗലക്ഷണങ്ങളുണ്ടെന്നു ചീഫ് സൂപ്രണ്ടിനു ബോധ്യപ്പെടുന്ന ഉദ്യോഗാർഥികൾ എന്നിവരെ പ്രത്യേക മുറിയിൽ പരീക്ഷ എഴുതാൻ അനുവദിക്കും 

∙ചെറിയ സാനിറ്റൈസർ (Transparent Bottle) പരീക്ഷാ ഹാളിൽ കൊണ്ടുവരാം 

∙ഉദ്യോഗാർഥികൾക്കു സുതാര്യമായ ബോട്ടിലിൽ കുടിവെള്ളം കൊണ്ടുവരാൻ അനുവാദമുണ്ട് 

∙പരീക്ഷാകേന്ദ്രത്തിൽ ഉദ്യോഗാർഥികൾ കൂട്ടംകൂടി നിൽക്കാൻ പാടില്ല 

∙പരീക്ഷാകേന്ദ്രത്തിൽ അധികൃതർ നൽകുന്ന നിർദേശങ്ങൾ ഉദ്യോഗാർഥികൾ കർശനമായി പാലിക്കണം. 

English Summary : Kerala PSC 10th Level Preliminary Examination - Guidelines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com