ADVERTISEMENT

കാനഡയുടെ പടിഞ്ഞാറേ അറ്റത്തുള്ള പ്രവിശ്യയാണ് ബ്രിട്ടീഷ് കൊളംബിയ. മനോഹരമായ കടല്‍ത്തീരങ്ങളും പര്‍വ്വതനിരകളും  കൊണ്ട് സമ്പന്നമായ ഈ പ്രവിശ്യയിലാണ് കാനഡയുടെ മൂന്നാമത്തെ ഏറ്റവും വലിയ നഗരമായ വാന്‍കൂവര്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ  ജീവിക്കാനാഗ്രഹിക്കുന്നവര്‍ക്ക്  ബ്രിട്ടീഷ് കൊളംബിയ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം വഴി കാനഡയില് സ്ഥിരതാമസത്തിനുള്ള അനുമതി  നേടുവാന്‍ സാധിയ്ക്കും.ഈ പദ്ധതി വഴി  കാനഡയില്‍ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നതിന് പൊതുവേ രണ്ട് ഘട്ടങ്ങളാണുള്ളത്.  

ആദ്യഘട്ടത്തില്‍ കാനഡയില്‍ സ്ഥിരതാമസത്തിനുള്ള ബ്രിട്ടീഷ് കൊളംബിയയുടെ ശുപാര്‍ശയ്ക്കായി  അപേക്ഷിക്കുക, അത് ലഭിച്ചതിനു ശേഷം രണ്ടാം ഘട്ടത്തില്‍ ആ ശുപാര്‍ശ വഴി കാനഡയില്‍ സ്ഥിരതാമസത്തിനായി  അപേക്ഷിക്കുക.ഈ പ്രോഗ്രാം വഴി അപേക്ഷിയ്ക്കുവാന്‍  ബ്രിട്ടീഷ് കൊളംബിയയിലെ ഒരു തൊഴില്‍ദായകനില്‍ നിന്നും ഒരു അംഗീകൃത തൊഴില്‍ വാഗ്ദാനം അഥവാ ജോബ്‌ ഓഫര്‍  ലഭിച്ചിട്ടുണ്ടായിരിക്കണം. 

ബ്രിട്ടീഷ് കൊളംബിയയിലെ അംഗീകൃത തൊഴില്‍ദായകരില്‍ നിന്നും തൊഴില്‍വാഗ്ദാനം നേടാന്‍ യോഗ്യതയുള്ള അപേക്ഷകരെ സഹായിയ്ക്കുക എന്നതാണ് കാനപ്രൂവ്  ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി ചെയ്യുന്നത്.ഇപ്രകാരം അപേക്ഷിയ്ക്കുന്നതിനുള്ള നിങ്ങളുടെ യോഗ്യതകള്‍ പരിശോധിയ്ക്കുവാന്‍ കാനപ്രൂവുമായി ബന്ധപ്പെടാവുന്നതാണ്.

ബ്രിട്ടീഷ് കൊളംബിയ സ്കില്‍സ് ഇമിഗ്രേഷന്‍ 

ബ്രിട്ടീഷ് കൊളംബിയ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം അനുസരിച്ച്  വിദേശത്തൊഴിലാളികള്‍ക്കുള്ള കുടിയേറ്റ മാര്‍ഗ്ഗങ്ങള്‍ രണ്ടുവിധത്തിലാണ്.സ്കില്‍സ് ഇമിഗ്രേഷന്‍ സ്ട്രീമും എക്സ്പ്രസ് എന്‍ട്രി ബി സി സ്ട്രീമും. ബ്രിട്ടിഷ് കൊളംബിയ സ്കില്‍സ് വര്‍ക്കര്‍  സ്ട്രീം ഒരു എക്സ്പ്രഷന്‍ ഓഫ് ഇന്‍ററസ്റ്റ് സിസ്റ്റത്തിന് കീഴിലാണ് പ്രവര്‍ത്തിയ്ക്കുന്നത്.യോഗ്യതാമാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്ക് ബി സി പി എന്‍ പിയുടെ ഓണ്‍ലൈന്‍ ഇമിഗ്രേഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം.ഇങ്ങനെ അപേക്ഷിക്കുന്നവര്‍ക്ക് യോഗ്യതയുടെ അടിസ്ഥാനത്തില് റാങ്ക് നല്‍കുകയും അതില്‍ ഉയര്‍ന്ന റാങ്കുള്ളവര്‍ക്ക് ബ്രിട്ടീഷ് കൊളംബിയയുടെ പ്രൊവിന്‍ഷ്യല്‍ നോമിനേഷന് വേണ്ടി അപേക്ഷിയ്ക്കുകയും ചെയ്യാം. 

സ്കില്‍ഡ് ഇമിഗ്രേഷന്‍ 

ബ്രിട്ടീഷ് കൊളംബിയയില്‍ ഏറ്റവും ഡിമാന്‍ഡ്  ഉള്ള വിദഗ്ധ/അര്‍ദ്ധവിദഗ്ധ തൊഴിലുകളില്‍ പ്രാവീണ്യമുള്ളവരെയാണ് സ്കില്‍സ്  ഇമിഗ്രേഷന്‍ വിഭാഗം ലക്ഷ്യമിടുന്നത്.ഈ ലിസ്റ്റില്‍ വരുന്ന അഞ്ചുവിഭാഗങ്ങള്‍ താഴെപ്പറയുന്നവയാണ്. 

സ്കില്‍ഡ്  വര്‍ക്കേഴ്സ് 

ഹെല്‍ത്ത് കെയര്‍ പ്രൊഫഷണല്‍സ് 

ഇന്‍റര്‍നാഷണല്‍ ഗ്രാജ്വേറ്റ്സ് 

ഇന്‍റര്‍നാഷണല്‍ പോസ്റ്റ്ഗ്രാജ്വേറ്റ്സ് 

എന്‍ട്രി ലെവല്‍ ആന്‍ഡ്‌  സെമി സ്കില്‍ഡ് വര്‍ക്കേഴ്സ്   

എക്സ്പ്രസ് എന്‍ട്രി ബി സി 

കാനഡ എക്സ്പ്രസ് എന്‍ട്രി സിസ്റ്റത്തിന് കീഴിലെ അപേക്ഷകരെ രാജ്യത്ത് സ്ഥിരതാമസത്തിനായി ശുപാര്‍ശ ചെയ്യാന്‍  ബ്രിട്ടീഷ് കൊളംബിയയെ സഹായിക്കുന്നതാണ് എക്സ്പ്രസ് എന്‍ട്രി സ്ട്രീമുകള്‍. ഇതിന് കീഴിലുള്ള വിഭാഗങ്ങള്‍ താഴെപ്പറയുന്നവയാണ്:   

സ്കില്‍ഡ്  വര്‍ക്കേഴ്സ് 

ഹെല്‍ത്ത് കെയര്‍ പ്രൊഫഷണല്‍സ് 

ഇന്‍റര്‍നാഷണല്‍ ഗ്രാജ്വേറ്റ്സ് 

ഇന്‍റര്‍നാഷണല്‍ പോസ്റ്റ്ഗ്രാജ്വേറ്റ്സ് 

ബ്രിട്ടീഷ് കൊളംബിയ പി എന്‍ പി  ടെക് പൈലറ്റ് 

ബ്രിട്ടീഷ് കൊളംബിയയില്‍ നല്ല ഡിമാന്‍ഡ് ഉള്ള  ടെക്നോളജിയുമായി ബന്ധപ്പെട്ട തൊഴിലുകളില്‍ പ്രവൃത്തിപരിചയമുള്ളവരുടെ കാനഡ കുടിയേറ്റം  വേഗത്തിലാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ആഴ്ചതോറും നടത്തുന്ന ഡ്രോകളിലൂടെ ഈ പ്രവിശ്യയിലെ ഏറ്റവും  ഡിമാന്‍ഡ് ഉള്ള 29 ജോലികളില്‍ ഏതെങ്കിലുമൊന്നില്‍ പ്രവൃത്തിപരിചയമുള്ളവരെ കാനഡയില്‍ സ്ഥിരതാമസത്തിനുള്ള ശുപാര്‍ശയ്ക്കായി അപേക്ഷിക്കുവാന്‍ ക്ഷണിക്കുന്നു. എന്നാല്‍ ക്ഷണം ലഭിക്കുവാന്‍ ബ്രിട്ടീഷ് കൊളംബിയയിലെ ഒരു തൊഴില്‍ദായകനില്‍  നിന്നുള്ള അംഗീകൃത തൊഴില്‍വാഗ്ദാനം ആവശ്യമുണ്ട്.   

അപേക്ഷ പ്രോസസ് ചെയ്യാനെടുക്കുന്ന സമയം 

സ്കില്‍ഡ് ഇമിഗ്രേഷന്‍, എക്സ്പ്രസ് എന്‍ട്രി ബിസി വിഭാഗങ്ങള്‍ക്ക് കീഴില്‍ പ്രവിശ്യയുടെ ശുപാര്‍ശയ്ക്കായുള്ള അപേക്ഷ പ്രോസസ് ചെയ്യാന്‍ ഏകദേശം രണ്ടോ മൂന്നോ മാസങ്ങളെടുക്കും.ഫെഡറല്‍ തലത്തിലാണെങ്കില്‍ എക്സ്പ്രസ് എന്‍ട്രി അല്ലാത്ത നോമിനികളുടെ കാനഡ കുടിയേറ്റത്തിനായുള്ള അപേക്ഷ പ്രോസസ് ചെയ്യാന്‍ 15-19 മാസങ്ങളും എടുക്കും. എക്സ്പ്രസ് എന്‍ട്രി വഴി പ്രോസസ് ചെയ്യാന്‍ വരുന്ന സമയം ഏകദേശം ആറുമാസമാണ്. 

ബ്രിട്ടീഷ് കൊളംബിയ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമിന്‍റെ പ്രത്യേകതകള്‍ 

LMIA റിപ്പോര്‍ട്ട് ആവശ്യമില്ല 

സാധാരണ രീതിയില്‍ ജോബ് ഓഫര്‍ നല്‍കുന്നതിന് മുന്‍പ്  ലേബര്‍ മാര്‍ക്കറ്റ്  ഇംപാക്ട് അസസ്മെന്‍റ് (LMIA) നടത്തിയിരിക്കണം എന്നു നിര്‍ബന്ധമാണ്‌. നിലവിലുള്ള ജോലി ഒഴിവില്‍ നിയമിക്കാന്‍ യോഗ്യതയുള്ള കനേഡിയന്‍ പൗരനേയോ സ്ഥിരതാമസക്കാരനേയോ കണ്ടെത്താന്‍ സാധിച്ചില്ല എന്നും ആയതിനാല്‍ ഒരു വിദേശത്തൊഴിലാളിയെ നിയമിയ്ക്കേണ്ട ആവശ്യമുണ്ട് എന്നും തെളിയിക്കുന്ന രേഖയാണിത്. ഈ ജോലി ഒരു വിദേശത്തൊഴിലാളിയ്ക്ക് നല്‍കുന്നതിന് മുമ്പ് യോഗ്യനായ ഒരു സ്വദേശത്തൊഴിലാളിയെ  കണ്ടെത്തി നിയമിക്കാന്‍ വേണ്ടതായ ശ്രമം നടത്തിയിരുന്നു എന്ന് ബി സി പി എന്‍ പിയിലും തെളിയിക്കേണ്ടതുണ്ട്. എന്നാല്‍ ബ്രിട്ടീഷ് കൊളംബിയ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമില്‍ തൊഴില്‍ദായകര്‍  ഒരു LMIA  നേടേണ്ടതായിട്ടില്ല. 

സ്ഥിരതാമസത്തിന് അംഗീകാരം ലഭിക്കുന്നതിനായി കാത്തിരിക്കുന്ന അപേക്ഷകര്‍ക്ക്  വര്‍ക്ക് പെര്‍മിറ്റ് 

ബിസി പി എന്‍ പി നോമിനേഷന്‍ ലഭിച്ച അപേക്ഷകര്‍ക്ക് സ്ഥിരതാമസത്തിനുള്ള  അനുമതി ലഭിക്കുന്നതിനായി കാത്തിരിക്കുന്ന ഘട്ടത്തില്‍ ബ്രിട്ടീഷ് കൊളംബിയയുടെ വര്‍ക്ക് പെര്‍മിറ്റ് സപ്പോര്‍ട്ട്  ലെറ്ററിനായി അപേക്ഷിക്കാം. പക്ഷേ, ഇതു ലഭിക്കണമെങ്കില്‍ നോമിനേഷന്‍ ലഭിച്ച് ആറുമാസത്തിനുള്ളില്‍ കാനഡയില്‍ സ്ഥിരതാമസത്തിന് അപേക്ഷിച്ചിരിക്കണം. ഇതുവഴി കാനഡയിലെ സ്ഥിരതാമസത്തിനുള്ള അംഗീകാരം ലഭിക്കുന്നതിന് മുമ്പ് തന്നെ പ്രവിശ്യയില്‍ ഒരു ജോലി കണ്ടെത്തി വരുമാനം നേടുവാന്‍ സാധിക്കും.  

വര്‍ക്ക് പെര്‍മിറ്റിനായി അപേക്ഷിക്കാന്‍ പ്രത്യേകമായി അപേക്ഷ നല്കണം.  ബിസി പിഎന്‍പി വഴി കാനഡയില്‍ സ്ഥിരതാമസമാക്കുവാന്‍ നിങ്ങള്‍ക്ക് യോഗ്യതയുണ്ടോ എന്നു പരിശോധിക്കുവാനും  ബ്രിട്ടീഷ് കൊളംബിയയിലെ ഒരു തൊഴില്‍ദായകന്‍റെ സ്പോണ്‍സര്‍ഷിപ്പ്  നേടിയെടുക്കുവാന്‍ സഹായിക്കുവാനും കാനപ്രൂവിന് സാധിയ്ക്കും. അതിനു ശേഷം ബിസി പിഎന്‍പിയില്‍ അപേക്ഷിച്ച് നോമിനേഷന്‍ നേടിയെടുക്കുകയും പിന്നീട് കാനഡയില്‍ സ്ഥിരതാമസത്തിനായി അപേക്ഷിക്കുകയും ചെയ്യാം.  

വിശദമായ വിവരങ്ങള്‍ക്ക് കാനപ്രൂവ്  ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സിയുമായി  ബന്ധപ്പെടാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക്:

Website www.canapprove.ae  

Phone: +971-428-651-34 (ദുബായ്) 

Email: helpdesk@canapprove.ae 

WhatsApp : http://bit.ly/3uePs3x

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com