ADVERTISEMENT

ബിഎസ്‌സി നഴ്സിങ് / ജനറൽ നഴ്സിങ് യോഗ്യത നേടിയവർക്കു വിദേശജോലിസാധ്യത മെച്ചപ്പെടുത്താൻ കേരള സർക്കാരിന്റെ ക്രാഷ് ഫിനിഷിങ് കോഴ്സ്. അസാപ് (അ‍ഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം) ആണു കോഴ്സ് നടത്തുന്നത്. 25ന് അകം റജിസ്റ്റർ ചെയ്യണം. 

വെബ്സൈറ്റ്: http://asapkerala.gov.in

 

ബ്രിട്ടിഷ് കൗൺസിൽ വഴി ഇംഗ്ലിഷ് ഭാഷാപരിശീലനവും ആസ്റ്റർ വഴി ആശുപത്രിപരിശീലനവും, തുടർന്ന് വിദേശജോലി കണ്ടെത്താൻ സർക്കാർസഹായവും അടങ്ങുന്നതാണു പാക്കേജ്. പരീക്ഷായോഗ്യതയ്ക്കു പുറമേ, കഴിഞ്ഞ 2 വർഷത്തിനിടെ 6 മാസത്തെയെങ്കിലും ആശുപത്രിപരിചയവും വേണം. സിലക്‌ഷന്റെ ഭാഗമായി ഓൺലൈനായി നിലവിലെ ഇംഗ്ലിഷ് ഭാഷാപ്രാവീണ്യം പരിശോധിക്കും. ഇതിൽ 4.5-5.5 ബാൻഡിലെത്തുന്നവരെ ബി1 എന്നും 5.5 – 6.5 ബാൻഡിലെത്തുന്നവരെ ബി2 എന്നും വിഭജിക്കും, ഇവർ നൽകേണ്ട ഫീസ് യഥാക്രമം 24,142 രൂപ / 10,470 രൂപ; ജിഎസ്ടി പുറമേ. പട്ടികവിഭാഗക്കാർ ഫീസ് നൽകേണ്ട. പിന്നാക്കവിഭാഗക്കാർ പകുതി ഫീസടച്ചാൽ മതി.

 

ഇംഗ്ലിഷ് ഭാഷാപരിശീലനം ബി1 വിഭാഗക്കാർക്കു 300 മണിക്കൂർ (40 ആഴ്ച), ബി2നു 150 മണിക്കൂർ (20 ആഴ്ച) വീതമാണ്. വിദേശജോലിക്ക് ഐഇഎൽടിഎസിലെ നിശ്ചിത നിലവാരത്തിലെത്താനുള്ള പരിശീലനമാണു നൽകുന്നത് (ലിസനിങ്, സ്പീക്കിങ്, റീഡിങ് എന്നിവയ്ക്ക് 7, റൈറ്റിങ് 6.5 എന്ന ക്രമത്തിൽ). ഈ നിലവാരത്തിലെത്തുന്നവർക്കു സർക്കാരിലെ ‘ഒഡെപെക്’ വഴി വിദേശജോലി കണ്ടെത്താനുള്ള സഹായവും നൽകും.

English Summary: ASAP Crash Finishing Course  for Nurses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com