ADVERTISEMENT

പുതിയ കാലത്ത് ഏറെ പ്രചാരമുള്ള രീതിയാണല്ലോ ഓൺലൈൻ പഠനം. പ്രചാരത്തിലുള്ള ഏതാനും ഓൺലൈൻ പ്ലാറ്റ്ഫോമുകളെ പരിചയപ്പെടാം.

∙edX: ഹാർവാഡും എംഐടിയും ചേർന്നു തുടങ്ങിയത്. ബെർക്‌ലി, ബോസ്റ്റൻ, മേരിലൻഡ്, കോർണൽ, ഡാർട്മൗത്ത്, ഓക്സ്ഫഡ്, ഇംപീരിയൽ കോളജ്, ക്വീൻസ്‌ലൻഡ് സർവകലാശാലകളടക്കം 140 സ്ഥാപനങ്ങളുടെ രണ്ടായിരത്തി അഞ്ഞൂറിലേറെ കോഴ്സുകൾ. രണ്ടു കോടിപ്പേർ പഠിക്കുന്നു.

മുഖ്യപഠനമേഖലകൾ: കംപ്യൂട്ടർ സയൻസ്, ഡേറ്റ സയൻസ്, എൻജിനീയറിങ്, ബിസിനസ് മാനേജ്മെന്റ്, മാനവികവിഷയങ്ങൾ, ഭാഷകൾ. ആർക്കിടെക്ചർ, ബയോളജി, ന്യൂട്രിഷൻ, കമ്യൂണിക്കേഷൻ, ഫിലോസഫി, സംഗീതം തുടങ്ങി എത്രയോ വിഷയങ്ങളുമുണ്ട്. ഓൺലൈൻ മാസ്റ്റർ ബിരുദം, പ്രഫഷനൽ സർട്ടിഫിക്കറ്റ് തുടങ്ങി പല തരത്തിലുമുളള യോഗ്യതകൾക്ക് അവസരം. ഉയർന്ന യോഗ്യതകൾക്കു ഗണ്യമായ ഫീസ് നൽകണം. ഉദാ: സൈബർ സെക്യൂരിറ്റി മാസ്റ്റേഴ്സ്–9,920 യുഎസ് ഡോളർ, 2–3 വരെ വർഷം. പൂർണവിവരങ്ങൾക്കും സൗജന്യ റജിസ്ട്രേഷനും: www.edx.org.  

 

∙Coursera: സ്റ്റാൻഫഡ്, ജോൺസ് ഹോപ്കിൻസ്, കൊളംബിയ, കാർണഗീ മെലൻ, ഗൂഗിൾ, ഐബിഎം, ഇൻസീഡ്, നാഷനൽ ജ്യോഗ്രഫിക്, നാഷനൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ, പ്രിൻസ്റ്റൻ, എഡിൻബറോ, ഇംപീരിയൽ കോളജ് തുടങ്ങി ഇരുനൂറിലേറെ സർവകലാശാലകളും സ്ഥാപനങ്ങളും ചേർന്നു നടത്തുന്നു. ഏഴു കോടിപ്പേർ പഠിക്കുന്നു. പഠിച്ചവരിൽ ബഹുഭൂരിപക്ഷത്തിനും ജോലി കണ്ടെത്താനും ജോലിക്കയറ്റം കൈവരിക്കാനും സഹായിച്ചിട്ടുണ്ട്.

മൂവായിരത്തി തൊള്ളായിരത്തിലേറെ കോഴ്സുകൾ. നൂറുകണക്കിനു സൗജന്യകോഴ്സുകൾ. പ്രഫഷനൽ സർട്ടിഫിക്കറ്റുകൾ. സൗജന്യ കോഴ്സുകൾക്കു പുറമെ സർവകലാശാലാ ബിരുദങ്ങൾ. ആഗോള തലത്തിൽ സ്വകാര്യ വ്യവസായങ്ങൾ അംഗീകരിക്കുന്ന യോഗ്യതകൾ. ബിസിനസ് അനലിറ്റിക്സ്, ഗ്രാഫിക് ഡിസൈൻ, പൈതൊൺ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് എൻജിനീയറിങ്, മെഷീൻ ലേണിങ്, സൈക്കോളജി, അപ്ലൈഡ് ആർട്സ്, ബിസിനസ്, ഡേറ്റ സയൻസ്, ഹ്യുമാനിറ്റീസ്, ഹെൽത്ത്, മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ്, ഭാഷകൾ, സംരഭകത്വം എന്നിവ പഠനമേഖലകളിൽ ചിലതു മാത്രം. 

ഓരോ കോഴ്സും ഏതു സർവകലാശാലകൾ ഏതു ഭാഷയിൽ ഏതു ലെവലിൽ ഏതു ബിരുദത്തിന്/സർട്ടിഫിക്കറ്റിനു പഠിപ്പിക്കുന്നു, കോഴ്സ് ദൈർഘ്യം എത്ര, എന്തെല്ലാം നൈപുണികൾ നേടാം എന്നെല്ലാം തുടക്കത്തിലേ അറിഞ്ഞ് യഥേഷ്ടം തിരഞ്ഞെടുക്കാം. www.coursera.org. 

∙Udemy: വിവിധ വിഷയങ്ങളിലായി ഒന്നേകാൽ ലക്ഷത്തിലേറെ ഓൺലൈൻ കോഴ്സുകൾ. എൻജിനീയറിങ്, ഹ്യുമാനിറ്റീസ്, സയൻസ്, ഭാഷകൾ, അധ്യാപക പരിശീലനം, ഡവലപ്മെന്റ്, ബിസിനസ്, ഐടി, ഡിസൈൻ, മാർക്കറ്റിങ്, പഴ്സനേൽ ഡവലപ്മെന്റ്, ഫൊട്ടോഗ്രഫി, സംഗീതം തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ പഠനസൗകര്യം. www.udemy.com.

∙Udacity: ഉടൻ ജോലി നേടാൻ ഉപകരിക്കുന്ന കോഴ്സുകൾ എന്ന് അവകാശപ്പെടുന്ന കോഴ്സുകളാണ് ഉഡാസിറ്റിയിൽ. www.udacity.com.

∙Google digital Garage: ഗൂഗിൾ ഏർപ്പെടുത്തിയ സൗജന്യ ഓൺലൈൻ പരിശീലനം. കരിയർ രൂപപ്പെടുത്താനും ബിസിനസ് മെച്ചപ്പെടുത്താനും ഉപകരിക്കുന്ന കോഴ്സുകൾ. 

കോഴ്സുകൾ മൂന്നു വിഭാഗങ്ങളിൽ: ഡേറ്റ & ടെക്നിക്കൽ, ഡിജിറ്റൽ മാർക്കറ്റിങ്, കരിയർ ഡവലപ്മെന്റ്. 

കോഴ്സ് ദൈർഘ്യം നാലു തരത്തിൽ: 2 മണിക്കൂറിൽ താഴെ/2–10 മണിക്കൂർ/11–20 മണിക്കൂർ/20 മണിക്കൂറിലേറെ. 

സർട്ടിഫിക്കറ്റ് രണ്ടു തരം: സൗജന്യം, ഫീ നൽകേണ്ടത്. 

കോഴ്സ് തലങ്ങൾ: തുടക്കം, മധ്യം, അഡ്വാൻസ്ഡ്. 

∙മറ്റു ചില പ്ലാറ്റ്ഫോമുകൾ: Future Learn,  Open Class rooms 

∙ഇന്ത്യയിലെ ചില പൊതുമേഖലാ പ്ലാറ്റ്ഫോമുകൾ: SWAYAM, NPTEL 

English Summary: Online Learning Platforms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com