ADVERTISEMENT

വിവിധ സർക്കാർ വകുപ്പുകളിലും എയ്ഡഡ് സ്ഥാപനങ്ങളിലുമായി മൂവായിരത്തി അഞ്ഞൂറോളം പുതിയ തസ്തിക സൃഷ്ടിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.ഇതിൽ 2,027 തസ്തിക ആരോഗ്യ വകുപ്പിലാണ്. കൂടാതെ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ/കോളജ്, സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളിലും തസ്തിക സൃഷ്ടിച്ചിട്ടുണ്ട്. 

 

തസ്തികകളുടെ വിശദാംശങ്ങൾ: 

 

ആരോഗ്യ വകുപ്പ് 

∙ആരോഗ്യ വകുപ്പിൽ 1,200 

∙മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ 527

∙ആയുഷ് വകുപ്പിൽ 300

∙വയനാട് മെഡിക്കൽ കോളജിൽ 140 ∙അധ്യാപകർ: 115  

∙കണ്ണൂർ മെഡിക്കൽ കോളജിൽ 772

∙മലബാർ കാൻസർ സെന്ററിൽ 33

∙പുനലൂർ താലൂക്ക് ആശുപത്രിയിൽ 17

∙തിരുവനന്തപുരം മെഡിക്കൽ കോളജിലെ എസ്എടിയിൽ ആരംഭിക്കുന്ന പീഡിയാട്രിക് ഗ്യാസ്ട്രോ എൻട്രോളജി യൂണിറ്റിൽ ഒരു അസിസ്റ്റന്റ് പ്രഫസർ, സ്റ്റാഫ് നഴ്സ് ഗ്രേഡ്–2, ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ്–2, അറ്റൻഡന്റ് ഗ്രേഡ്–1, നഴ്സിങ് അസിസ്റ്റന്റ്. സ്ഥാപനത്തിനകത്തുനിന്നു കണ്ടെത്താനോ കരാർ അടിസ്ഥാനത്തിൽ നിയമിക്കാനോ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് അനുമതി നൽകും.

 

വിദ്യാഭ്യാസ വകുപ്പ് 

∙35 എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ 151 

∙24 എച്ച്എസ്എസ്ടി ജൂനിയർ തസ്തികകൾ അപ്ഗ്രേഡ് ചെയ്യും 

∙പുതുതായി ആരംഭിച്ച 28 സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ 100 അനധ്യാപക തസ്തിക 

∙അറബിക് എയ്ഡഡ് കോളജുകളിൽ 54 അധ്യാപകർ

∙സെന്റർ ഫോർ കണ്ടിന്യൂയിങ് എജ്യുക്കേഷനിൽ 22 

∙സർക്കാർ സംഗീത കോളജുകളിൽ 14 ജൂനിയർ ലക്ചറർ, 3 ലക്ചറർ

∙ഫിഷറീസ് സർവകലാശാലയിൽ 30 അനധ്യാപകർ. ഇതിൽ 24 എണ്ണം പുതിയത്, 6 എണ്ണം റീ–ഡെസിഗ്‌നേറ്റ് ചെയ്യും.

∙കോഴിക്കോട് ഗവ. ഫിസിക്കൽ എജ്യുക്കേഷൻ കോളജിൽ 7 അസിസ്റ്റന്റ് പ്രഫസർ.

∙അഹാഡ്സ് നിർത്തലാക്കുന്നതുവരെ ജോലിയിൽ തുടർന്ന ആദിവാസി വിഭാഗത്തിൽപെട്ട 32 സാക്ഷരതാ ഇൻസ്പെക്ടർമാർക്കു യോഗ്യത അനുസരിച്ച് സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് വനം വകുപ്പിലും തദ്ദേശസ്വയംഭരണ വകുപ്പിലും നിയമനം നൽകും. 

 

സേനകൾ

∙അഗ്നിരക്ഷാ വകുപ്പിനു കീഴിൽ താനൂർ, പട്ടാമ്പി, കോങ്ങാട്, കൊല്ലങ്കോട്, കല്ലമ്പലം എന്നിവിടങ്ങളിൽ പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കാൻ 65 തസ്തിക ∙തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിൽ സൈക്കോളജിസ്റ്റിന്റെ ഒാരോ തസ്തിക. 250 തടവുകാർ വരെയുള്ള ജയിലുകളിൽ കൗൺസലറുടെ ഒരു തസ്തിക (പരമാവധി 5) 

∙തവനൂർ സെൻട്രൽ ജയിലിൽ 161 തസ്തിക

 

മറ്റുള്ളവ

∙അഡ്വക്കറ്റ് ജനറൽ ഒാഫിസിൽ 60 (ഇതിൽ 23 അസിസ്റ്റന്റ്) 

∙കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ 55 (16 യുഡിസി, 17 എൽഡിസി)  

∙മുൻസിഫ് മജിസ്ട്രേറ്റ് കോടതികളിൽ 50 മലയാളം പരിഭാഷകർ 

∙കോഴിക്കോട് കോർപറേഷനിൽ 20 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്–2

∙മണ്ണുത്തി സ്റ്റേറ്റ് ബയോ കൺട്രോൾ ലാബിൽ 9 സ്ഥിരം തൊഴിലാളി 

∙മലബാർ ദേവസ്വം ബോർഡിൽ 6 എൻട്രി കേഡർ 

∙മികച്ച കായികതാരങ്ങൾക്കു സർക്കാർ സർവീസിൽ നിയമനം നൽകുന്ന പദ്ധതി പ്രകാരം 249 ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കും 

∙പുതുതായി രൂപീകരിച്ച കുന്നംകുളം, പയ്യന്നൂർ താലൂക്കുകളിൽ താലൂക്ക് സപ്ലൈ ഒാഫിസുകൾക്ക് ആവശ്യമായ തസ്തിക

English Summary: New Posts Created by Kerala Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com