ADVERTISEMENT

സർവകലാശാല അനധ്യാപക തസ്തികകൾ ഉൾപ്പെടെ 46 തസ്തികയിലേക്ക് ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. മാർച്ച് പകുതിയോടെ  പുറത്തിറക്കും. ജനറൽ റിക്രൂട്മെന്റിനു പുറമേ സ്പെഷൽ റിക്രൂട്മെന്റ്, എൻസിഎ വിജ്ഞാപനങ്ങളുമുണ്ട്. 

 

പുതിയ വിജ്ഞാപനങ്ങൾ സംബന്ധിച്ച വിവരങ്ങൾ: 

ജനറൽ സംസ്ഥാനതലം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ മെഡിക്കൽ ഒാങ്കോളജി, സർജിക്കൽ ഒാങ്കോളജി, ബയോകെമിസ്ട്രി അസിസ്റ്റന്റ് പ്രഫസർ, ആർട്ടിസ്റ്റ്, കെഎസ്ഇബിയിൽ അസിസ്റ്റന്റ് എൻജിനീയർ–സിവിൽ, ഇലക്ട്രിക്കൽ, സപ്ലൈകോയിൽ ജൂനിയർ മാനേജർ (ജനറൽ), ക്ഷീരവികസന വകുപ്പിൽ ഡെയറി എക്സ്റ്റെൻഷൻ ഒാഫിസർ, പിന്നാക്ക വികസന കോർപറേഷനിൽ പ്രോജക്ട് അസിസ്റ്റന്റ്/യൂണിറ്റ് മാനേജർ, അക്കൗണ്ടന്റ്/സീനിയർ അസിസ്റ്റന്റ്, മീറ്റ് പ്രോഡക്ട്സ് ഇന്ത്യ ലിമിറ്റഡിൽ ടൈപ്പിസ്റ്റ് ക്ലാർക്ക്, ബാംബൂ കോർപറേഷനിൽ ജൂനിയർ അക്കൗണ്ടന്റ് ഗ്രേഡ്–2, അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷനിൽ ജൂനിയർ അസിസ്റ്റന്റ്.

 

ജനറൽ ജില്ലാതലം: ഐഎസ്എമ്മിൽ ഫാർമസിസ്റ്റ് ഗ്രേഡ്–2 (ആയുർവേദം), നഴ്സ് ഗ്രേഡ്–2 (ആയുർവേദം), വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ്–2 (എച്ച്ഡിവി)/ഡ്രൈവർ കം ഒാഫിസ് അറ്റൻഡന്റ് (എച്ച്ഡിവി), ഡ്രൈവർ ഗ്രേഡ്–2 (എൽഡിവി)/ഡ്രൈവർ കം ഒാഫിസ് അറ്റൻഡന്റ് (എൽഡിവി), വിവിധ വകുപ്പുകളിൽ ആയ. 

 

സ്പെ.റി. സംസ്ഥാനതലം: മെഡിക്കൽ ഒാഫിസർ ആയുർവേദം (എസ്‌സി/എസ്ടി), വനിതാ സബ് ഇൻസ്പെക്ടർ (എസ്ടി), സബ് ഇൻസ്പെക്ടർ ഒാഫ് പൊലീസ് (എസ്ടി), അസിസ്റ്റന്റ് (എസ്‌സി/എസ്ടി), ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ്–2 (എസ്ടി), ഫയർ ആൻഡ് റെസ്ക്യു ഒാഫിസർ (ഡ്രൈവർ) ട്രെയിനി (എസ്‌സി/എസ്ടി), എൻജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ്–1 (എസ്‌സി/എസ്ടി).

 

എൻസിഎ സംസ്ഥാനതലം: അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഒാഫിസർ (ധീവര), പൊലീസ് കോൺസ്റ്റബിൾ (മുസ്‌ലിം), ഡ്രൈവർ ഗ്രേഡ്–2 എൽഡിവി (എസ്‌സിസിസി), കോബ്ലർ (എൽസി/ഐ), ക്ലാർക്ക് ഗ്രേഡ്–1 സൊസൈറ്റി കാറ്റഗറി (എസ്‌സി), പ്യൂൺ/വാച്ച്മാൻ കെഎസ്എഫ്ഇ പാർട്‌ ടൈം ജീവനക്കാരിൽനിന്ന് (എസ്ടി), ഗാർഡ് വിമുക്തഭടൻമാർ (എൽസി/എഐ), പ്രൊജക്‌ഷൻ അസിസ്റ്റന്റ് (ഒബിസി), സിനി അസിസ്റ്റന്റ് (വിശ്വകർമ, ഈഴവ, എൽസി/എഐ).

 

എൻസിഎ ജില്ലാതലം: ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് തമിഴ് മീഡിയം (എസ്ടി), ഫാർമസിസ്റ്റ് ഗ്രേ‍ഡ്–2 ആയുർവേദം (എസ്‌സിസിസി, മുസ്‌ലിം), ബീറ്റ് ഫോറസ്റ്റ് ഒാഫിസർ (ഹിന്ദു നാടാർ, എസ്ഐയുസി നാടാർ), കുക്ക് (മുസ്‍ലിം), ഡ്രൈവർ സൊസൈറ്റി കാറ്റഗറി (ഈഴവ). 

English Summary: Kerala PSC Notification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com