ADVERTISEMENT

മലിനീകരണ നിയന്ത്രണ ബോർഡിലെ വിവിധ തസ്തികകളിലേക്കുള്ള പിഎസ്‌സി വിജ്ഞാപനം തയാറാവുന്നു. നിയമനം പിഎസ്‌സിക്കു വിട്ടുകൊണ്ടു സ്പെഷൽ റൂൾ തയാറാക്കി, ഒഴിവും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണു വിജ്ഞാപനം തയാറാക്കാൻ നടപടി ആരംഭിച്ചത്. 

അസിസ്റ്റന്റ് എൻജിനീയർ, അസിസ്റ്റന്റ് സയന്റിസ്റ്റ്, ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ്, അസിസ്റ്റന്റ് ഗ്രേഡ്–2, എൽഡി ടൈപ്പിസ്റ്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഡ്രൈവർ, ഒാഫിസ് അറ്റൻഡന്റ് തുടങ്ങിയ തസ്തികകളിലായി ഇരുനൂറ്റി അൻപതിലധികം ഒഴിവുകളാണു പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ അസിസ്റ്റന്റ് ഗ്രേഡ്–2, ഒാഫിസ് അറ്റൻഡന്റ് തസ്തികകളിലെ ഒഴിവുകൾ കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ്, ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റുകളിൽനിന്നു നികത്താൻ നീക്കമുണ്ട്.  അസിസ്റ്റന്റ് എൻജിനീയർ തസ്തികയുടെ യോഗ്യത സംബന്ധിച്ച അവ്യക്തത  പരിഹരിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിനു പിഎസ്‌സി കത്തയച്ചിട്ടുണ്ട്. മെഡിക്കൽ ഫിറ്റ്നസ് ആവശ്യമാണെന്നു യോഗ്യതയിൽ പറയുന്നുണ്ടെങ്കിലും ഭിന്നശേഷിക്കാരെ ഈ തസ്തികയിൽ പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തിലാണ് വ്യക്തത വരേണ്ടത്.  

ബോർഡ് റിപ്പോർട്ട് ചെയ്ത ഒഴിവുകൾ

അസിസ്റ്റന്റ് എൻജിനീയർ–83

അസിസ്റ്റന്റ് സയന്റിസ്റ്റ്–23

ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ്–30

അസിസ്റ്റന്റ് ഗ്രേഡ്– 2–35

എൽഡി ടൈപ്പിസ്റ്റ്–28

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്–3

ഡ്രൈവർ–30

ഒാഫിസ് അറ്റൻഡന്റ്–30

പ്രധാന തസ്തികകളും യോഗ്യതയും: 

∙അസിസ്റ്റന്റ് എൻജിനീയർ: ബി.ടെക് സിവിൽ/കെമിക്കൽ/എൻവയോൺമെന്റൽ എൻജിനീയറിങ്/തത്തുല്യം. മെഡിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം. 

∙അസിസ്റ്റന്റ് സയന്റിസ്റ്റ്:  50% മാർക്കോടെ കെമിസ്ട്രി/എൻവയോൺമെന്റൽ സയൻസ്/മൈക്രോബയോളജി/ബയോടെക്നോളജി/ലൈഫ്സയൻസ് വിഷയങ്ങളിൽ സെക്കൻ‍ഡ് ക്ലാസ് മാസ്റ്റേഴ്സ് ബിരുദം. 

∙ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ്:  50% മാർക്കോടെ കെമിസ്ട്രി/എൻവയോൺമെന്റൽ സയൻസ്/മൈക്രോബയോളജി/ബയോടെക്നോളജി/ലൈഫ് സയൻസ് വിഷയങ്ങളിൽ സെക്കൻഡ് ക്ലാസ് ബിരുദം/തത്തുല്യം. (കെമിസ്ട്രി അല്ലെങ്കിൽ മൈക്രോബയോളജി സബ്സിഡിയറി വിഷയങ്ങളായി പഠിച്ചിരിക്കണം).

∙അസിസ്റ്റന്റ് ഗ്രേഡ്–2: സർവകലാശാലാ ബിരുദം.

∙എൽഡി ടൈപ്പിസ്റ്റ്: പ്ലസ് ടു/തത്തുല്യം. ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് ഇൻ ഇംഗ്ലിഷ് ടൈപ്പ്റൈറ്റിങ് (കെജിടിഇ) ആൻഡ് കംപ്യൂട്ടർ വേഡ് പ്രോസസിങ്/ തത്തുല്യം. ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് ഇൻ ടൈപ്പ്റൈറ്റിങ് മലയാളം (കെജിടിഇ)/തത്തുല്യം.

∙കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്: പ്ലസ് ടു/തത്തുല്യം. ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് ഇൻ ടൈപ്പ്റൈറ്റിങ് ഇംഗ്ലിഷ് (കെജിടിഇ) ആൻഡ് കംപ്യൂട്ടർ വേഡ് പ്രോസസിങ്/തത്തുല്യം. ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് ഇൻ മലയാളം ടൈപ്പ്റൈറ്റിങ് (കെജിടിഇ)/തത്തുല്യം. ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് ഇൻ ഷോർട് ഹാൻഡ് ഇംഗ്ലിഷ് (കെജിടിഇ)/തത്തുല്യം. ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് ഇൻ ഷോർട് ഹാൻഡ് മലയാളം (കെജിടിഇ)/തത്തുല്യം.

∙ഡ്രൈവർ: ഏഴാം ക്ലാസ് വിജയം/തത്തുല്യം. ബാഡ്ജോടുകൂടിയ സാധുതയുള്ള ഡ്രൈവിങ് ലൈസൻസ് (ലൈറ്റ് മോട്ടോർ വെഹിക്കിൾസ് ആൻഡ് ഹെവി മോട്ടോർ വെഹിക്കിൾസ്). മെഡിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം. 

∙ഒാഫിസ് അറ്റൻഡന്റ്: ഏഴാം ക്ലാസ് വിജയം. 

English Summary: Kerala PSC Notification In Pollution Control Board

മലിനീകരണ നിയന്ത്രണ ബോർഡിലെ വിവിധ തസ്തികകളിലേക്കുള്ള പിഎസ്‌സി വിജ്ഞാപനം തയാറാവുന്നു. നിയമനം പിഎസ്‌സിക്കു വിട്ടുകൊണ്ടു സ്പെഷൽ റൂൾ തയാറാക്കി, ഒഴിവും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണു വിജ്ഞാപനം തയാറാക്കാൻ നടപടി ആരംഭിച്ചത്. 
 
അസിസ്റ്റന്റ് എൻജിനീയർ, അസിസ്റ്റന്റ് സയന്റിസ്റ്റ്, ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ്, അസിസ്റ്റന്റ് ഗ്രേഡ്–2, എൽഡി ടൈപ്പിസ്റ്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഡ്രൈവർ, ഒാഫിസ് അറ്റൻഡന്റ് തുടങ്ങിയ തസ്തികകളിലായി ഇരുനൂറ്റി അൻപതിലധികം ഒഴിവുകളാണു പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ അസിസ്റ്റന്റ് ഗ്രേഡ്–2, ഒാഫിസ് അറ്റൻഡന്റ് തസ്തികകളിലെ ഒഴിവുകൾ കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ്, ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റുകളിൽനിന്നു നികത്താൻ നീക്കമുണ്ട്. മാർച്ച് 8ലെ പിഎസ്‌സി യോഗം ഇക്കാര്യം പരിഗണിക്കും. അസിസ്റ്റന്റ് എൻജിനീയർ തസ്തികയുടെ യോഗ്യത സംബന്ധിച്ച അവ്യക്തത  പരിഹരിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിനു പിഎസ്‌സി കത്തയച്ചിട്ടുണ്ട്. മെഡിക്കൽ ഫിറ്റ്നസ് ആവശ്യമാണെന്നു യോഗ്യതയിൽ പറയുന്നുണ്ടെങ്കിലും ഭിന്നശേഷിക്കാരെ ഈ തസ്തികയിൽ പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തിലാണ് വ്യക്തത വരേണ്ടത്.  
  
ബോർഡ് റിപ്പോർട്ട് ചെയ്ത ഒഴിവുകൾ
 
അസിസ്റ്റന്റ് എൻജിനീയർ–83
 
അസിസ്റ്റന്റ് സയന്റിസ്റ്റ്–23
 
ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ്–30
 
അസിസ്റ്റന്റ് ഗ്രേഡ്– 2–35
 
എൽഡി ടൈപ്പിസ്റ്റ്–28
 
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്–3
 
ഡ്രൈവർ–30
 
ഒാഫിസ് അറ്റൻഡന്റ്–30
 
പ്രധാന തസ്തികകളും യോഗ്യതയും: 
∙അസിസ്റ്റന്റ് എൻജിനീയർ: ബി.ടെക് സിവിൽ/കെമിക്കൽ/എൻവയോൺമെന്റൽ എൻജിനീയറിങ്/തത്തുല്യം. മെഡിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം. 
∙അസിസ്റ്റന്റ് സയന്റിസ്റ്റ്:  50% മാർക്കോടെ കെമിസ്ട്രി/എൻവയോൺമെന്റൽ സയൻസ്/മൈക്രോബയോളജി/ബയോടെക്നോളജി/ലൈഫ്സയൻസ് വിഷയങ്ങളിൽ സെക്കൻ‍ഡ് ക്ലാസ് മാസ്റ്റേഴ്സ് ബിരുദം. 
 
∙ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ്:  50% മാർക്കോടെ കെമിസ്ട്രി/എൻവയോൺമെന്റൽ സയൻസ്/മൈക്രോബയോളജി/ബയോടെക്നോളജി/ലൈഫ് സയൻസ് വിഷയങ്ങളിൽ സെക്കൻഡ് ക്ലാസ് ബിരുദം/തത്തുല്യം. (കെമിസ്ട്രി അല്ലെങ്കിൽ മൈക്രോബയോളജി സബ്സിഡിയറി വിഷയങ്ങളായി പഠിച്ചിരിക്കണം).
 
∙അസിസ്റ്റന്റ് ഗ്രേഡ്–2: സർവകലാശാലാ ബിരുദം.
∙എൽഡി ടൈപ്പിസ്റ്റ്: പ്ലസ് ടു/തത്തുല്യം. ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് ഇൻ ഇംഗ്ലിഷ് ടൈപ്പ്റൈറ്റിങ് (കെജിടിഇ) ആൻഡ് കംപ്യൂട്ടർ വേഡ് പ്രോസസിങ്/ തത്തുല്യം. ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് ഇൻ ടൈപ്പ്റൈറ്റിങ് മലയാളം (കെജിടിഇ)/തത്തുല്യം.
 
∙കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്: പ്ലസ് ടു/തത്തുല്യം. ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് ഇൻ ടൈപ്പ്റൈറ്റിങ് ഇംഗ്ലിഷ് (കെജിടിഇ) ആൻഡ് കംപ്യൂട്ടർ വേഡ് പ്രോസസിങ്/തത്തുല്യം. ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് ഇൻ മലയാളം ടൈപ്പ്റൈറ്റിങ് (കെജിടിഇ)/തത്തുല്യം. ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് ഇൻ ഷോർട് ഹാൻഡ് ഇംഗ്ലിഷ് (കെജിടിഇ)/തത്തുല്യം. ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് ഇൻ ഷോർട് ഹാൻഡ് മലയാളം (കെജിടിഇ)/തത്തുല്യം.
 
∙ഡ്രൈവർ: ഏഴാം ക്ലാസ് വിജയം/തത്തുല്യം. ബാഡ്ജോടുകൂടിയ സാധുതയുള്ള ഡ്രൈവിങ് ലൈസൻസ് (ലൈറ്റ് മോട്ടോർ വെഹിക്കിൾസ് ആൻഡ് ഹെവി മോട്ടോർ വെഹിക്കിൾസ്). മെഡിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം. 
∙ഒാഫിസ് അറ്റൻഡന്റ്: ഏഴാം ക്ലാസ് വിജയം. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com