sections
MORE

മാഞ്ചസ്റ്റര്‍  എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ നഴ്സിങ് ജോലി ഒഴിവുകള്‍ - ഉടന്‍ അപേക്ഷിക്കൂ

HIGHLIGHTS
  • 1200 ല്‍ഏറെ നഴ്‌സുമാരെ 2021ല്‍റിക്രൂട്ട് ചെയ്യാനുള്ള കരാര്‍ആണ്‌
global-nurse-force
SHARE

2021 മാര്‍ച്ച് മുതല്‍ മാഞ്ചസ്റ്റര്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴില്‍ അവസരങ്ങള്‍ നികത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നു. യുകെയിലെ മികച്ചതും വലുതുമായ മാഞ്ചെസ്റ്റര്‍ ട്രസ്റ്റ് ഗള്‍ഫിലും ഇന്ത്യയിലും ജോലി ചെയ്യുന്ന ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ഏറ്റവും അനുയോജ്യമായ തൊഴില്‍ നേടുന്നതിനുള്ള സുവര്‍ണ്ണ അവസരമാണ് നല്‍കുന്നത്.

യുകെയിലെ ഏറ്റവും സജീവമായതും ജീവിത സൗകര്യങ്ങള്‍ നിറഞ്ഞതുമായ നഗരമാണ്‌ മാഞ്ചസ്റ്റർ. ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിലും മാഞ്ചസ്റ്റർ ഉണ്ട്. ഇന്ത്യയില്‍നിന്ന്, പ്രത്യേകിച്ചു കേരളത്തില്‍നിന്നുള്ള ഒരു വലിയ നഴ്സ് സമൂഹം ഇവിടെയുണ്ട്. ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാര്‍ ജോലി ചെയ്യാന്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കുന്ന നഗരം കൂടിയാണിത്.

മാഞ്ചസ്റ്ററിലുള്ള ഇന്ത്യന്‍ നഴ്സുമാരില്‍ 80 ശതമാനത്തിലധികം പേരും ഗ്ലോബല്‍ നഴ്‌സ് ഫോഴ്സിലൂടെയാണ്‌ റിക്രൂട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യയില്‍ അനേകം ഏജന്‍സികള്‍ യുകെയിലെ ഹോസ്‌പിറ്റലുകളിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ടെങ്കിലും മാഞ്ചസ്റ്റര്‍ ട്രസ്റ്റിലേക്ക് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്ന ഏക ഏജന്‍സി ഗ്ലോബല്‍ നഴ്സ് ഫോഴ്സ് ആണ്. മാഞ്ചസ്റ്റര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റിലേക്ക് മാത്രമായി 1200 ല്‍ ഏറെ നഴ്‌സുമാരെ 2021ല്‍ റിക്രൂട്ട് ചെയ്യാനുള്ള കരാര്‍ ആണ്‌ ഗ്ലോബല്‍ നഴ്സ് ഫോഴ്സിനു ലഭിച്ചിരിക്കുന്നത്.

മെഡിക്കല്‍, സര്‍ജിക്കല്‍, റീനല്‍, നിയോ നേറ്റല്‍, തിയറ്റര്‍ എന്നീ ഡിപാര്‍ട്ട്മെന്റുകളില്‍ വൈദഗ്ധ്യം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കാലതാമസമില്ലാതെ വീസ ലഭിക്കുവാനും യുകെയില്‍ എത്താനുമുള്ള സുവര്‍ണ്ണ അവസരമാണ്‌ കേരളത്തിലെ നഴ്സുമാര്‍ക്ക് ഗ്ലോബൽ നഴ്‌സ് ഫോഴ്‌സ് നല്‍കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആറു മാസത്തിനുള്ളില്‍ യുകെയില്‍ എത്തിച്ചേരാം. 

globa-nurse-force2

വര്‍ഷം  27 അവധി ദിവസം ലഭിക്കുന്നു, അഞ്ച് വർഷത്തെ സേവനത്തിന് ശേഷം അത് 29 ദിവസമായും 10 വർഷത്തെ സേവനത്തിന് ശേഷം 33 ദിവസമായും ഉയരുന്നു, കൂടാതെ എട്ടു പൊതു അവധിദിനങ്ങളും ലഭിക്കുന്നു. പ്രസവ അവധികളും പാരന്റിങ് അവധികളും ഇതിനു പുറമേ ലഭ്യമാണ്.

കലിഫോര്‍ണിയയിലും കൊച്ചിയിലും സാന്നിധ്യമുള്ള പ്രമുഖ നഴ്‌സ് റിക്രൂട്ട്‌മെന്റ് ഏജൻസിയാണ് ഗ്ലോബൽ നഴ്‌സ് ഫോഴ്‌സ്. 20 വർഷമായി യുകെയിലെയും യുഎസ്എയിലെയും പ്രമുഖ ആശുപത്രികളിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നു. 

പ്രതിവര്‍ഷം മുപ്പതു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്ന നഴ്സിങ് നിയമനം പൂര്‍ണമായും സൗജന്യമായാണ് നടത്തുന്നത്. മാത്രമല്ല വീസ ഫീസ്, സൗജന്യ വിമാന ടിക്കറ്റ്, ആദ്യ രണ്ടു മാസത്തെ താമസം, എയർപോർട്ട് പിക്കപ്പ്, ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനുള്ള സഹായം എന്നിവ ഉണ്ടായിരിക്കും. കൂടാതെ കുട്ടികളുടെ വിദ്യാഭ്യാസം, ആശുപത്രിച്ചെലവുകള്‍ എന്നിവയും യുകെയില്‍ സൗജന്യമാണ്.  യുകെയില്‍ ചെല്ലുമ്പോള്‍ ചെയ്യേണ്ട കോവിഡ് ടെസ്റ്റുകളുടെ ചെലവുകളും ട്രസ്റ്റ് വഹിക്കും. 

നഴ്‌സുമാർക്ക് അവരുടെ പങ്കാളികളെയും കുട്ടികളെയും ആശ്രിത വീസയിൽ കൊണ്ടുപോകാം. ജീവിതപങ്കാളിക്ക് യുകെയിലുടനീളം ജോലി ചെയ്യാൻ അർഹതയുണ്ട്, ലോകത്തിലെ തന്നെ ഏറ്റവും മികച്ച പൊതു വിദ്യാഭ്യാസ സൗകര്യമുള്ള യുകെയിലെ സ്കൂളുകളില്‍ 12 ാം ക്ലാസ്സ് വരെയുള്ള പഠനം സൗജന്യമാണ്.

ഈ അവസരത്തിന് യോഗ്യത നേടുന്നതിന്, നഴ്സുമാർക്ക് ഒരു കൊല്ലത്തെ അനുഭവ പരിചയവും  ഇംഗ്ലിഷ് ഭാഷാ വൈദഗ്ധ്യവും ആവശ്യമാണ്, ഐഇഎല്‍ടിഎസ് (IELTS) റൈറ്റിങ്ങിന് 6.5 ബാന്റും മറ്റു മൂന്നു മൊഡ്യൂളുകളായ റീഡിങ്, ലിസണിങ്, സ്പീക്കിങ് എന്നിവയ്ക്ക് 7 ബാന്റും വീതം ഉള്ളവര്‍ക്ക് അല്ലെങ്കില്‍ ഒഇടിക്ക് (OET) റൈറ്റിങ്ങിന് സി+ ബാന്റും മറ്റു മൂന്നു മൊഡ്യൂളുകളായ റീഡിങ്, ലിസണിങ്, സ്പീക്കിങ് എന്നിവയ്ക്ക് ബി ബാന്റും വീതം ആവശ്യമാണ്.  ഓണ്‍ലൈന്‍ വഴിയുള്ള ഇന്റര്‍വ്യൂകള്‍ എല്ലാ ആഴ്ചയും നടക്കുന്നുണ്ട്. അതിനല്‍ കോവിഡ് പേടി കൂടാതെ എവിടെ നിന്നു വേണമെങ്കിലും യോഗ്യതയുള്ള ആര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം.

ഗ്ലോബൽ നഴ്‌സ് ഫോഴ്‌സ് ഓരോ ആഴ്ചയും ഓൺലൈൻ അഭിമുഖങ്ങൾ വാഗ്ദാനം ചെയ്യുന്നു. യോഗ്യതയുള്ള നഴ്സുമാർക്ക് അവരുടെ സിവി, ഐഇഎൽടിഎസ് / ഒഇടി വിശദാംശങ്ങൾ info@globalnurseforce.com ലേക്ക് അയയ്ക്കാം അല്ലെങ്കിൽ കൂടുതൽ വിവരങ്ങൾക്ക് +91 81119 60055,  91 81118  70055, +91 81118 45500 എന്ന നമ്പറുകളില്‍ വിളിക്കാം.

English Summary: Nursing Recruitment By Manchester Nursing Foundation

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA