മൂഡില്ല, ട്രാഫിക് ബ്ലോക്ക്; പരീക്ഷ എഴുതാത്തതിന് കാരണങ്ങൾ പലത്

HIGHLIGHTS
  • അർഹരായവർക്കെല്ലാം വീണ്ടും പരീക്ഷ നടത്താൻ പിഎസ്‌സി തീരുമാനം.
mood-off
Representative Image. Photo Credit : AshTproductions/ Shutterstock.com
SHARE

കോവിഡ് പോസിറ്റീവ് ഉൾപ്പെടെയുള്ള കാരണത്താൽ ടെൻത് ലെവൽ പരീക്ഷാ തീയതിമാറ്റത്തിന് അപേക്ഷ നൽകിയ അർഹരായവർക്കെല്ലാം വീണ്ടും പരീക്ഷ നടത്താൻ പിഎസ്‌സി തീരുമാനം. 

13,000 പേർ അപേക്ഷ നൽകിയെങ്കിലും 2,000 പേർക്കു മാത്രമേ തീയതി മാറ്റി നൽകിയിരുന്നുള്ളൂ. ബാക്കിയുള്ളവരുടെ അപേക്ഷ പരിഗണിച്ചില്ല. ഈ വിവരം കഴിഞ്ഞ ലക്കം ‘തൊഴിൽ വീഥി’ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണു വീണ്ടും പരീക്ഷ നടത്താൻ തീരുമാനമായത്.

ആദ്യ 3 ഘട്ടങ്ങളിൽ എഴുതാൻ കഴിയാത്തവർക്കു നാലാം ഘട്ടത്തിൽ എഴുതാമെന്നാണു പിഎസ്‌സി വ്യക്തമാക്കിയിരുന്നത്. എന്നാൽ, തീയതിമാറ്റ അപേക്ഷ നൽകിയ ചിലർ അപേക്ഷ നൽകിയ ശേഷവും പരീക്ഷ എഴുതിയതായി ബോധ്യപ്പെട്ടു. അതിനാൽ തീയതിമാറ്റത്തിനായി ലഭിച്ച ബാക്കി അപേക്ഷകൾ പിഎസ്‌സി പരിശോധിക്കാതെ മാറ്റിവച്ചു. 

മാർച്ച് 15നു ചേർന്ന പിഎസ്‌സി യോഗം വിഷയം ചർച്ച ചെയ്യുകയും അർഹരായവർക്കു വീണ്ടും പരീക്ഷ നടത്താൻ പരീക്ഷാ കൺട്രോളറെ ചുമതലപ്പെടുത്തുകയും ചെയ്തു. 

കോവിഡ് പോസിറ്റീവ് ആയവർ, പരീക്ഷാ ദിവസങ്ങളിലോ തൊട്ടടുത്ത ദിവസങ്ങളിലോ പ്രസവതീയതി വരുന്ന/പ്രസവം കഴിഞ്ഞ സ്ത്രീകൾ, ഗുരുതര അപകടം സംഭവിച്ചവർ, അംഗീകൃത സർവകലാശാലാ പരീക്ഷയോ സർക്കാർ സർവീസിലേക്കുള്ള മറ്റു പരീക്ഷയോ ഉള്ളവർ എന്നിവർക്കാണു തീയതി മാറ്റി നൽകാൻ തീരുമാനിച്ചിരുന്നത്. 

പരീക്ഷ എഴുതാൻ മൂഡില്ല, ട്രാഫിക് ബ്ലോക്ക്; കാരണങ്ങൾ പലത്...

പരീക്ഷ എഴുതാനുള്ള മാനസികാവസ്ഥ ഇല്ല എന്നറിയിച്ചവർ മുതൽ ട്രാഫിക് ബ്ലോക്കിൽപ്പെട്ടു പരീക്ഷ എഴുതാൻ കഴിയാതെ പോയവർവരെ തീയതിമാറ്റത്തിന് അപേക്ഷ നൽകിയിരുന്നു! 

ഫെബ്രുവരി 25 നു പരീക്ഷ എഴുതേണ്ടിയിരുന്ന ഉദ്യോഗാർഥിയാണ് പരീക്ഷ എഴുതാൻ മൂഡില്ലന്നും  തീയതി മാറ്റി നൽകണമെന്നും ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്. ട്രാഫിക് ബ്ലോക്ക് കാരണം ഫെബ്രുവരി 20 നു പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെന്നും മാർച്ച് 13 ന് അവസരം നൽകണമെന്നും ചൂണ്ടിക്കാട്ടി അപേക്ഷ നൽകിയവരുമുണ്ട്. ചെണ്ടമേളം കൊണ്ടാണു ജീവിക്കുന്നതെന്നും പരീക്ഷാദിവസം പരിപാടി ഉള്ളതിനാൽ തീയതി മാറ്റി നൽകണമെന്നും അറിയിച്ച് ഒരാൾ അപേക്ഷ നൽകി. ഒരേ ഉദ്യോഗാർഥിതന്നെ നാലും അഞ്ചും അപേക്ഷവരെ നൽകിയിട്ടുണ്ട്. 

ഇങ്ങനെ ധാരാളം പേർ അപേക്ഷിച്ചതാണ് എണ്ണം കൂടാൻ കാരണം. യഥാർഥ അപേക്ഷകർ ഏഴായിരത്തിനടുത്തേ വരൂ. ഇവരിൽ 2000 പേർക്കു മാർച്ച് 13 നു പരീക്ഷ നടത്തി. രേഖകളുടെ പരിശോധന പൂർത്തിയാകുന്ന മുറയ്ക്ക്, ബാക്കിയുള്ള ഏറ്റവും അർഹരായ അപേക്ഷകർക്കു തീയതി തീരുമാനിച്ചു പരീക്ഷ നടത്തും.

English Summary: Kerala PSC 10th Level Preliminary Exam Date Change

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA