പ്ലസ്ടു ലെവൽ: രണ്ടാം ഘട്ട പൊതുപരീക്ഷ 18 ന്

HIGHLIGHTS
  • ണ്ടാം ഘട്ട പൊതുപരീക്ഷ 18 ഞായറാഴ്ചയിലേക്കു മാറ്റി
PSC
SHARE

പ്ലസ്ടു നിലവാരത്തിൽ ഏപ്രിൽ 17 നു നടത്താൻ തീരുമാനിച്ചിരുന്ന രണ്ടാം ഘട്ട പൊതുപരീക്ഷ 18 ഞായറാഴ്ചയിലേക്കു മാറ്റി. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടക്കുന്നതിനാലാണു തീയതിമാറ്റം. ഏപ്രിൽ 10 നുള്ള ഒന്നാം ഘട്ട പരീക്ഷയിൽ മാറ്റമില്ല. രണ്ടു പരീക്ഷകളും ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെയാണ്. 

ഏപ്രിൽ 10 ലെ പരീക്ഷയുടെ ഹാൾ ടിക്കറ്റ് മാർച്ച് 29 മുതലും 18 ലേതിന്റേത് ഏപ്രിൽ 8 മുതലും പ്രൊഫൈലിൽനിന്നു ഡൗൺലോഡ് ചെയ്യാം. 33 കാറ്റഗറിയിലായി 85 പരീക്ഷകളാണ് പ്ലസ് ടു നിലവാര പ്രാഥമിക പരീക്ഷയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 18 ലക്ഷം പേർ അപേക്ഷിച്ചിരുന്നെങ്കിലും പൊതുവായി കണക്കാക്കുമ്പോൾ 10 ലക്ഷത്തിൽ താഴെയേ വരൂ.

ബിരുദ പരീക്ഷ മേയ് 22ന്

ബിരുദ നിലവാരത്തിലെ പ്രാഥമിക പൊതുപരീക്ഷ മേയ് 22നു നടക്കും. സമയം 1.30 മുതൽ 3.15 വരെ. മേയ് 7 മുതൽ പ്രൊഫൈലിൽ ഹാൾ ടിക്കറ്റ് ലഭ്യമാക്കും. 37 കാറ്റഗറിയിലായി 22,96,000 പേർ അപേക്ഷ നൽകിയിട്ടുണ്ട്. പൊതുവായി കണക്കാക്കുമ്പോൾ 7 ലക്ഷത്തിൽ താഴെയാണ് അപേക്ഷകരുടെ എണ്ണം. 

English Summary: Kerala PSC Plus Two Level Preliminary Exam

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA