ADVERTISEMENT

മൂന്നുകാറ്റഗറികളിലായി 582 പേരെ ഉൾപ്പെടുത്തി കെഎഎസ് ഷോർട് ലിസ്റ്റായി. സ്ട്രീം ഒന്നിൽ 197, രണ്ടിൽ 189, മൂന്നിൽ 196 പേരെ വീതമാണ് ഉൾപ്പെടുത്തിയത്. ഇന്റർവ്യൂ ഏപ്രിലിൽ നടക്കും. ഏപ്രിൽ അവസാനത്തോടെ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കും. 3 കാറ്റഗറിയിലും 35 വീതം 105 ഒഴിവാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 

 

ലിസ്റ്റുകളിൽ ഉൾപ്പെട്ടവരുടെ എണ്ണം വിശദമായി: 

‌∙സ്ട്രീം 1: മെയിൻ ലിസ്റ്റ് 68. സപ്ലിമെന്ററി ലിസ്റ്റ്: ഈഴവ–25, മുസ്‌ലിം–21, എസ്‌സി–14, എസ്ടി–14, എൽസി/എഐ–7, ഒബിസി–6, വിശ്വകർമ–6, എസ്ഐയുസി നാടാർ–5, എസ്‌സിസിസി–5, ധീവര–5, ഹിന്ദു നാടാർ–5. ഭിന്നശേഷി: ലോ വിഷൻ–4 ഹിയറിങ് ഇംപെയർമെന്റ്–4, ലോക്കമോട്ടർ ഡിസെബിലിറ്റി/സെറിബ്രൽ പാൾസി–4, മൾട്ടിപ്പിൾ–4.

∙സ്ട്രീം 2: മെയിൻ ലിസ്റ്റ് 70. സപ്ലിമെന്ററി ലിസ്റ്റ്: ഈഴവ–25, മുസ്‌ലിം–21, എസ്‌സി–14, എൽസി/എഐ–7, എസ്ടി–6, ഒബിസി–6, വിശ്വകർമ–6, എസ്ഐയുസി നാടാർ–5, എസ്‌സിസിസി–5, ധീവര–5, ഹിന്ദു നാടാർ–5. ഭിന്നശേഷി: ലോ വിഷൻ–4 ഹിയറിങ് ഇംപയർമെന്റ്–4, ലോക്കമോട്ടർ ഡിസെബിലിറ്റി/സെറിബ്രൽ പാൾസി–4, മൾട്ടിപ്പിൾ–2.

∙സ്ട്രീം 3: മെയിൻ ലിസ്റ്റ് 71. സപ്ലിമെന്ററി ലിസ്റ്റ്: ഈഴവ–25, മുസ്‌ലിം–21, എസ്‌സി–14, എസ്ടി–14, എൽസി/എഐ–7, ഒബിസി–6, വിശ്വകർമ–6, എസ്ഐയുസി നാടാർ–5, എസ്‌സിസിസി–5, ധീവര–5, ഹിന്ദു നാടാർ–5. ഭിന്നശേഷി: ലോ വിഷൻ–4 ഹിയറിങ് ഇംപയർമെന്റ്–4, ലോക്കമോട്ടർ ഡിസെബിലിറ്റി/സെറിബ്രൽ പാൾസി–4.

 

30% മാർക്കുള്ളവരും മെയിൻ ലിസ്റ്റിൽ

മെയിൻ പരീക്ഷയിൽ 30% മാർക്ക് നേടിയവരും കെഎഎസ് മെയിൻ ലിസ്റ്റിൽ. സ്ട്രീം 3 ലാണു 30% മാർക്ക് ലഭിച്ചവരെ ഉൾപ്പെടുത്തിയത്. 90 മാർക്കാണു സ്ട്രീം 3 ന്റെ കട്ട് ഒാഫ്. സ്ട്രീം രണ്ടിൽ 37.66% മാർക്ക് (113) ലഭിച്ചവരെയും ഒന്നിൽ 46% മാർക്ക് (138) ലഭിച്ചവരെയും മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംവരണ സമുദായങ്ങളിലുള്ളവർക്കു കട്ട് ഒാഫ് മാർക്കിൽ ഇളവുണ്ട്.  

 

നിയമനം കോടതി ഉത്തരവിനു വിധേയം 

കെഎഎസ് നിയമനനടപടികൾ സുപ്രീം കോടതിയുടെ അന്തിമ ഉത്തരവിനു വിധേയമായിരിക്കും. മുന്നാക്ക സമുദായ ഐക്യമുന്നണി നൽകിയ ഹർജി പരിഗണിച്ചാണു സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സംവരണാടിസ്ഥാനത്തിൽ സർക്കാർ ജോലിയിൽ പ്രവേശിച്ചവർക്കു കെഎഎസിൽ വീണ്ടും സംവരണം നൽകുന്നതിനെയാണു മുന്നാക്ക സമുദായ ഐക്യമുന്നണി ഉൾപ്പെടെയുള്ള കക്ഷികൾ ചോദ്യം ചെയ്തത്. കെഎഎസ് ചട്ടഭേദഗതി ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ ഇവർ സുപ്രീം കോടതിൽ അപ്പീൽ നൽകുകയായിരുന്നു. 

 

മലയാളത്തിൽ എഴുതിയവരെ ഒഴിവാക്കിയെന്നു പരാതി

മലയാളത്തിൽ കെഎഎസ് മെയിൻ പരീക്ഷ എഴുതിയവർക്കു ലിസ്റ്റിൽ അവഗണനയെന്നു പരാതി. ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ ഭൂരിഭാഗവും ഇംഗ്ലിഷിൽ പരീക്ഷ എഴുതിയവരാണെന്നും മലയാളത്തിൽ എഴുതിയവരിൽ ഭൂരിഭാഗവും ലിസ്റ്റിൽ ഉൾപ്പെട്ടില്ല എന്നും ഉദ്യോഗാർഥികൾ പറയുന്നു. കെഎഎസ് പരീക്ഷ ഇംഗ്ലിഷിലോ മലയാളത്തിലോ എഴുതാൻ പിഎസ്‌സി അനുവാദം നൽകിയിരുന്നു. 

English Summary: Kerala Administrative Service Short List

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com