sections
MORE

സർവകലാശാലാ ഡിഗ്രിയില്ലേ? ഗൂഗിൾ പഠിപ്പിക്കും ജോലിവാങ്ങിത്തരും

HIGHLIGHTS
  • തൊഴിലവസരങ്ങൾ കൂടുതലായി ലിസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണു ഗൂഗിൾ.
job
Representative Image. Photo Credit : GaudiLab/ Shutterstock.com
SHARE

കോവിഡിനു പിന്നാലെ യുഎസിൽ 'great jobs without a degree' എന്ന വാചകം ഗൂഗിളിൽ തിരഞ്ഞവരിൽ 850 ശതമാനത്തിന്റെ വർധന ! കോവിഡ് പ്രതിസന്ധിയെത്തുടർന്ന് സ്വന്തം വിദ്യാഭ്യാസ യോഗ്യത, അനുഭവപരിചയം എന്നിവയ്ക്കു യോജിച്ച ജോലി ലഭിക്കാൻ ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ ഗൂഗിൾ ഒരുക്കുന്ന പുതിയ സേവനങ്ങൾ പരമ്പരാഗത വിദ്യാഭ്യാസ രീതികളെ മാറ്റിമറിക്കുമോ എന്നാണു ലോകം ഉറ്റുനോക്കുന്നത്.

സർവകലാശാലാ ഡിഗ്രിയില്ലാതെ ഗൂഗിൾ നൽകുന്ന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് യുഎസിൽ ഡിലോയിറ്റ്, ഇൻഫോസിസ്, ടാർഗറ്റ്, വെറൈസൺ തുടങ്ങിയ വമ്പൻ കമ്പനികളിൽ ജോലിക്കു കയറാനാകുമെന്നാണ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ലോകത്തോടു പറഞ്ഞുവച്ചത്. സമാന സംവിധാനം വൈകാതെ തന്നെ ഇന്ത്യയിലും എത്തിക്കാനാണ് ഗൂഗിളിന്റെ ശ്രമം.

എങ്ങനെ ?

ഏതാനും ദിവസം മുൻപാണ് ഗൂഗിൾ കരിയർ സർട്ടിഫിക്കറ്റ്സ് എന്ന പദ്ധതിയിൽ ഡേറ്റ അനലിറ്റിക്സ്, പ്രോജക്ട് മാനേജ്മെന്റ്, യൂസർ എക്സ്പീരിയൻസ്, അസോഷ്യേറ്റ് ആൻഡ്രോയ്ഡ് ഡവലപ്പർ സർട്ടിഫിക്കേഷൻ എന്നീ കോഴ്സുകൾ കൂടി ഉൾപ്പെടുത്തിയത്.

അസോഷ്യേറ്റ് ആൻഡ്രോയ്ഡ് ഡവലപ്പർ പരിശീലനം സൗജന്യമാണ്. പരീക്ഷയെഴുതാനായി ഏകദേശം 10,000 രൂപയാണു ചാർജ്. മറ്റു കോഴ്സുകൾ ഓൺലൈൻ ലേണിങ് പ്ലാറ്റ്ഫോമായ കോഴ്സ്റയിൽ പ്രതിമാസ സബ്സ്ക്രിപ്ഷനുള്ളവർക്ക് (ഏകദേശം 2,800 രൂപ) ലഭ്യമാകും. ചാർജുണ്ടെന്നു കരുതി പേടിക്കേണ്ട. ഗൂഗിളിന്റെ വിവിധ പങ്കാളികളുടെ സഹായത്തോടെ ഒരു ലക്ഷം സ്കോളർഷിപ്പുകൾ ലഭ്യമാക്കുന്നുണ്ട്.

റിക്രൂട്മെന്റ്  ഇങ്ങനെ

ഗൂഗിൾ കരിയർ സർട്ടിഫിക്കറ്റ്സ് എംപ്ലോയർ കൺസോർഷ്യം എന്ന പേരിൽ ഗൂഗിൾ രൂപീകരിച്ച ശൃംഖലയിൽ ഡിലോയിറ്റ്, ഇന്റൽ, അക്സഞ്ചർ ഉൾപ്പെടെ 130 യുഎസ് കമ്പനികളുണ്ട്. ഈ കമ്പനികളിലെ എൻട്രി ലവൽ ജോലികളിലേക്ക് ഗൂഗിൾ സർട്ടിഫിക്കറ്റ് മാത്രമുള്ളവരെ പരിഗണിക്കുന്നുണ്ട്. ഗൂഗിളും ഇതേ രീതിയിലുള്ള റിക്രൂട്മെന്റ് നടത്തുന്നുണ്ട്. കോഴ്സ് പൂർത്തിയാക്കുന്നവർക്കു ഗൂഗിളിന്റെ തന്നെ ജോബ് പ്ലാറ്റ്ഫോമിൽ ജോലിക്ക് അപേക്ഷിക്കാം. യുഎസിനു പുറമേ ഇന്ത്യയിലും ഇത്തരമൊരു എംപ്ലോയർ കൺസോർഷ്യം രൂപീകരിക്കാനുള്ള പ്രവർത്തനത്തിലാണെന്ന് സുന്ദർ പിച്ചൈ അറിയിച്ചിട്ടുണ്ട്. (ലിങ്ക്: grow.google/certificates)

ഡിഗ്രി വേണ്ടാ ജോലി

ഡിഗ്രി വേണ്ടാത്ത ജോലികൾ എളുപ്പത്തിൽ കണ്ടുപിടിക്കാനുള്ള ഗൂഗിൾ സെർച്ച് രീതിയും യുഎസിൽ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. 'No Degree Jobs' എന്ന് യുഎസിൽ ഗൂഗിൾ സെർച്ച് ചെയ്താൽ നിങ്ങളുടെ സമീപപ്രദേശങ്ങളിലുള്ള ഡിഗ്രി വേണ്ടാ ജോലികൾ ലിസ്റ്റ് ചെയ്യും. ഇതു വൈകാതെ ഇന്ത്യയിലുമെത്തുമെന്നാണു സൂചന. ഗ്ലാസ്ഡോർ, ലിങ്ക്ഡ്ഇൻ, സിപ്റിക്രൂട്ടർ, കരിയർബിൽഡർ തുടങ്ങിയ കമ്പനികളുമായും ചേർന്ന് ഇത്തരം തൊഴിലവസരങ്ങൾ കൂടുതലായി ലിസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണു ഗൂഗിൾ.

English Summary: Google Career Certificates Employer Consortium

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA