ADVERTISEMENT

യോജിക്കൽ അഥവാ ചേർച്ച എന്ന അർഥമാണു ‘യോഗം’ എന്ന വാക്കിന്.‘യോഗ’യുടെ പ്രസക്തിയും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യക്ഷ, രോഗപ്രതിരോധം, മാനസികോല്ലാസം മുതലായവയ്ക്ക് ഉപകരിക്കുന്ന രീതിയാണിത്. ശരീരം, മനസ്സ്, ആത്മാവ് എന്നിവയുടെ സംയുക്തപ്രവർത്തനം സാധ്യമാക്കുന്ന പ്രാചീന ഭാരതീയ സമ്പ്രദായം. യോഗാസനങ്ങൾ, ശ്വസന പ്രക്രിയകൾ, ധ്യാനം എന്നിവ ഉൾപ്പെടും. അടുത്ത കാലത്തായി യോഗയ്ക്ക് ആഗോളപ്രശസ്തി കൈവന്നിട്ടുണ്ട്. അതോടെ പ്രഫഷനൽ സാധ്യതകളും തുറന്നു. ആയുഷ് മന്ത്രാലയത്തിനു കീഴിലെ സെൻട്രൽ കൗൺസിൽ ഫോർ റിസർച് ഇൻ യോഗ & നാച്ചുറോപ്പതിയാണ് ഇതു സംബന്ധിച്ച സമസ്ത കാര്യങ്ങളും നിയന്ത്രിക്കുന്നത്.

 

നാച്ചുറോപ്പതി അഥവാ പ്രകൃതിചികിത്സ ഭാരതത്തിൽ പുരാതന കാലത്തേ നിലനിന്നിരുന്നു. യൂറോപ്പിന്റെ ചില സംഭാവനയും ആധുനിക നാച്ചുറോപ്പതിയിലുണ്ട്. ഈ ചികിത്സാപദ്ധതിക്കു ശരീരപ്രവർത്തനങ്ങളെയും സാഹചര്യങ്ങൾക്കു ശരീരത്തിലുള്ള സ്വാധീനത്തെയും കുറിച്ചു തനതായ സിദ്ധാന്തങ്ങളുണ്ട്. പ്രകൃതിദത്തമായ ഭക്ഷണം, വ്യായാമമുറകൾ എന്നിവയ്ക്കു പുറമേ ജലം, ആവി, വെയിൽ, മണ്ണ് മുതലായവ ഉപയോഗിക്കുന്ന രീതികളുമുണ്ട്. ഉപവാസം പലതിനും പരിഹാരവുമാണ്.

 

പഠനസൗകര്യങ്ങൾ

MORARJI DESAI NATIONAL INSTITUTE OF YOGA, NEW DELHI 

∙B.Sc. (Yoga Science): 3 Yrs, for 12th PCB 

∙Diploma in Yoga: 1 year, Any degree with 50% marks 

∙Certificate courses 

 

S-VYASA DEEMED UNIVERSITY, BENGALURU 

∙BNYS (Bachelor of Naturopathy & Yogic Sciences): 5½ years 

∙BSc (Yoga and Consciousness/Yoga Therapy) 

∙MSc (Yoga and Consciousness/Yoga Therapy) 

∙MBA (People and Organisation Management) 

∙PhD (Yoga and Spirituality/Yoga and Humanities/Yoga and Physical Sciences/Yoga & Life Sciences/Yoga & Management) 

 

MG UNIVERSITY–CENTRE FOR YOGA & NATUROPATHY, KOTTAYAM 

∙MSc Yoga & Natural Living  

∙Post Graduation in Yoga Education  

∙Certificate in Yoga  

 

RASHTRIYA SANSKRIT VIDYAPEETHA, TIRUPATI 

∙PG Diploma in Yoga Therapy & Stress Management, 1½ years 

 

BANGALORE UNIVERSITY, CENTER FOR YOGA STUDIES 

∙MSc  Human Consciousness & Yogic Science

∙PG Diploma-Yoga Studies

∙Certificate-Yoga Instructor  

 

UNIVERSITY OF KERALA-CENTRE FOR VEDANTA STUDIES

∙Certificate Course In Yoga 

 

KANNUR UNIVERSITY DEPARTMENT OF PHYSICAL EDUCATION 

∙Certificate Course in Yoga & Fitness 

 

ZAMORIN'S GURUVAYURAPPAN COLLEGE, CALICUT

∙MSc Health & Yoga  

 

BANARAS HINDU UNIVERSITY, VARANASI

∙Bachelor of Naturopathy & Yogic Sciences

 

JSS INSTITUTE OF NATUROPATHY & YOGIC SCIENCES, COIMBATORE 

 

∙Bachelor of Naturopathy & Yogic Sciences

കോഴ്സ് വിവരങ്ങൾക്ക് അതതു വെബ്സൈറ്റുകൾ നോക്കുക. 

English Summary: Career Scope Of Yoga And Naturopathy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com