sections
MORE

ആക്ച്വേറിയൽ സയൻസ്: നാളെയുടെ കോഴ്സ്

HIGHLIGHTS
  • മാത്തമാറ്റിക്സും സ്റ്റാറ്റിസ്റ്റിക്സും ധാരാളമായി വരുന്ന മേഖലയാണിത്.
investment
Representative Image. Photo Credit : PopTika/ Shutterstock.com
SHARE

ഇൻഷുറൻസ് ഉൾപ്പെടെ സമ്പദ്‍രംഗങ്ങളിലെ ധനപരമായ റിസ്കുകൾ വിലയിരുത്തുന്ന ശാസ്ത‌്രമാണ് ആക്ച്വേറിയൽ സയൻസ്. മാത്തമാറ്റിക്സും സ്റ്റാറ്റിസ്റ്റിക്സും ധാരാളമായി വരുന്ന മേഖലയാണിത്. 

സമ്പത്തിന്റെ ഭാവിനിർണയം

അനിശ്ചിതമായ ഭാവിസംഭവങ്ങൾക്കുള്ള സംഭാവ്യത (പ്രോബബിലിറ്റി) ഗണിതതത്വങ്ങൾ ഉപയോഗിച്ചു വിശകലനം ചെയ്ത്, അവ സമ്പദ്പ്രവർത്തനങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്ന് അനുമാനിക്കുന്നു. പൂർവാനുഭവങ്ങൾ പരിഗണിച്ചു ഭാവി പ്രവചിക്കുക, ഭാവിസംഭവങ്ങൾ ഇന്നത്തെ സമ്പദ്പ്രവർത്തനങ്ങളെ സ്വാധീനിക്കുന്നതെങ്ങനെ എന്നു വിലയിരുത്തുക എന്നിവയും ആവശ്യമാണ്.

ഭാവിസംഭവങ്ങൾ കാരണം ഏതെല്ലാം രീതിയിലും അളവിലും അവകാശമോ നഷ്ടപരിഹാരമോ നൽകേണ്ടിവരുമെന്നു പ്രവചിക്കുന്ന ചുമതല ആക്ച്വറിക്കുണ്ട്. അതനുസരിച്ച് ഇൻഷുറൻസ് കമ്പനികളിൽ പ്രീമിയം നിശ്ചയിച്ചു നൽക‌ുയും വേണം. ലൈഫ് ഇൻഷുറൻസിലും പെൻഷൻ പദ്ധതികളിലും ഈ പ്രവർത്തനങ്ങൾക്കു നിർണായകസ്ഥാനമുണ്ട്. ഓരോ ജനവിഭാഗത്തിലെയും ആയുർദൈർഘ്യം അടക്കമുള്ള വിവരങ്ങൾ കൃത്യമായി ശേഖരിച്ച് അപഗ്രഥിക്കണം. ലൈഫ്/ജനറൽ ഇൻഷുറൻസ് സ്ഥാപനങ്ങളുടെ നയങ്ങൾ ആവിഷ്കരിക്കുന്നതിലും പങ്കു വഹിക്കാം.

ഗണിതപഠിതാക്കൾക്കു ചേരും

മാത്തമാറ്റിക്സും സ്റ്റാറ്റിസ്റ്റിക്സും പഠിച്ച ബാച്‌ലർ ബിരുദധാരികൾക്ക് ഉപരിപഠനത്തിനു പോകാവുന്ന പ്രഫഷനൽ മേഖലയാണ് ആക്ച്വേറിയൽ സയൻസ്. പ്ലസ് ടു കഴിഞ്ഞും പഠനം തുടങ്ങാം. യുക്തിബോധം, പ്രശ്നനിർധാരണശേഷി, ബിസിനസ് അറിവ് എന്നിവ വേണം. 

മാത്തമാറ്റിക്സിലും സ്റ്റാറ്റിസ്റ്റിക്സിലും ആഴത്തിലുള്ള വിഷയഭാഗങ്ങളും പഠിക്കേണ്ടിവരും എന്നതിനാൽ, മികച്ച ഗണിതവാസനയുള്ളവർക്കാണ് ഇത് ഇണങ്ങുക. ഇൻഷുറൻസ് മേഖലയിൽ സേവനമനുഷ്ഠിക്കുന്ന ഓ‌ഫിസർമാരിൽ ചുരുക്കം പേർക്കാണ് ആക്ച്വറികളായി പ്രവർത്തിക്കാൻ അവസരമെന്നതും മനസ്സിൽ വേണം.

ആക്ച്വേറിയൽ സയൻസിൽ പഠനസൗകര്യമുള്ള ചില സ്ഥാപനങ്ങൾ: 

• Institute of Actuaries of India, Mumbai, www.actuariesindia.org. മെംബർഷിപ് നല്കുന്നു

• Bishop Heber College, Tiruchirappalli : MSc / PG Dip in Actuarial Science 

• University of Kerala, Dept of Demography, MSc in Acuarial Science

• Mar Athanasius College, Kothamangalam : MSc Actuarial Science

• St Joseph’s Academy of Higher Education & Research, Moolamattom, Idukki : MSc 

• University of Madras : MSc / PG Dip in Actuarial Science 

• Institute of Insurance & Risk Management, Hyderabad : PG Dip / PG Cert in Actuarial Science

• National School of Insurance Education & Research, Bangalore : Bachelor in Insurance
Actuarial Studies, Diplomas in Life Insurance Actuarial Studies / General-Insurance Actuarial Studies / Pension Actuarial Studies / Investment Actuarial Studies, & Advanced Diploma in Actuarial Studies

•  Amity School of Insurance & Actuarial Science, New Delhi :   BSc / MSc Actuarial Science

• UK : The Institute and Faculty of Actuaries, Edinburgh, Web : www.actuaries.org.uk, e-mail : careers@actuaries.org.uk. മെംബർഷിപ് നല്കുന്നു

English Summary: Career Scope of Actuarial Science

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA