ADVERTISEMENT

ഈ മാസം 10 നു നടക്കുന്ന പ്ലസ് ടു ലെവൽ ഒന്നാം ഘട്ട പൊതുപരീക്ഷയ്ക്കു പിഎസ്‌സി തയാറാക്കിയിരിക്കുന്നത് 1,725 പരീക്ഷാകേന്ദ്രങ്ങൾ. എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രമുണ്ട്. 

4,01,238 ലക്ഷം പേരാണ് ഈ ഘട്ടത്തിൽ പരീക്ഷ എഴുതുക. ഏറ്റവും കൂടുതൽ പരീക്ഷാകേന്ദ്രം തിരുവനന്തപുരം ജില്ലയിലാണ്–282. ഇവിടെ 65,000 പേർ പരീക്ഷ എഴുതും. കുറവ് വയനാട്ടിൽ–40. ഇവിടെ 10,000 പേരാണു പരീക്ഷ എഴുതുക. 

ഹാൾ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. ഹാൾ ടിക്കറ്റിനൊപ്പം ഒറിജിനൽ തിരിച്ചറിയൽ രേഖ ഹാജരാക്കിയാലേ പരീക്ഷ എഴുതാൻ അനുവദിക്കൂ. 

ഉച്ചയ്ക്ക് 1.30  മുതൽ 3.15 വരെയാണു പരീക്ഷ. 1.30 നു ശേഷം എത്തുന്നവരെ  പരീക്ഷ എഴുതാൻ അനുവദിക്കില്ല. രണ്ടാം ഘട്ട പൊതുപരീക്ഷ ഈ മാസം 18 നാണ്. 

English Summary: Kerala PSC Plus Two Level Preliminary Level Examination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com