ADVERTISEMENT

പ്ലസ്ടു യോഗ്യത വേണ്ട തസ്തികകളിലേക്ക് പിഎസ്‌സി ആദ്യമായി നടത്തുന്ന പൊതു പരീക്ഷ തുടങ്ങി. ആദ്യ ഘട്ടത്തിൽ അപേക്ഷിച്ച നാലു ലക്ഷത്തിലേറെ ഉദ്യോഗാർഥികളിൽ 80 ശതമാനത്തിലേറെ പേരും എഴുതിയതായി പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നു.

 

പരീക്ഷ സംബന്ധിച്ചു കാര്യമായ പരാതികളില്ലെന്നും കോവിഡ് ബാധിതർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിരുന്നുവെന്നും പിഎസ്‌സി അധികൃതർ അറിയിച്ചു. ചോദ്യങ്ങൾ നിലവാരമുള്ളവ ആയിരുന്നുവെന്നാണു പൊതുവേയുള്ള അഭിപ്രായമെന്നും അവർ ചൂണ്ടിക്കാട്ടി. 

 

ഈ പരീക്ഷയുടെ അടുത്ത ഘട്ടം 18നു നടക്കും. രണ്ടാംഘട്ട പരീക്ഷ രണ്ടര ലക്ഷത്തോളം ഉദ്യോഗാർഥികളാണ് എഴുതുക.  കോവിഡ്,അപകടം തുടങ്ങിയ ഗുരുതര കാരണങ്ങളാൽ എഴുതാൻ സാധിക്കാത്ത ഉദ്യോഗാർഥികൾക്കായി മൂന്നാം ഘട്ടമായി ഒരു പരീക്ഷ കൂടി നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ തീയതി പിന്നീട് തീരുമാനിക്കും. 

 

ഇന്നലെ ആർബിഐ നടത്തിയ പരീക്ഷ കൂടി എഴുതേണ്ടിയിരുന്ന ഉദ്യോഗാർഥികളിൽ സ്വീകാര്യമായ തെളിവു സഹിതം അപേക്ഷിച്ചവർക്കു പരീക്ഷാ തീയതി 18ലേക്ക് മാറ്റി നൽകും.

English Summary: Kerala PSC 12th Level Preliminary Exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com