ADVERTISEMENT

ചോദ്യം: ബിഎസ്‌സി നഴ്സിങ് നല്ല കരിയർ ഓപ്ഷനാണോ ? അവസരങ്ങൾ വിശദമാക്കാമോ ?

സ്നേഹ സുരേഷ്

 

ഉത്തരം: ബയോളജിയിലും കെമിസ്ട്രിയിലും താൽപര്യവും ആതുരശുശ്രൂഷയോട് ഇഷ്ടവുമുള്ള വിദ്യാർഥികൾക്കു പ്ലസ്ടു സയൻസ് കഴിഞ്ഞ് ബിഎസ്‌സി നഴ്സിങ്ങിനു ചേരാം. മിഡ് വൈഫറി, ജനറൽ നഴ്സിങ് ഡിപ്ലോമ കോഴ്സുകൾക്കും മേൽപ്പറഞ്ഞ യോഗ്യത തന്നെ. 

 

അക്കാദമിക മികവിനു പുറമേ മെച്ചപ്പെട്ട ആശയവിനിമയ ശേഷിയും വേണം. വിദേശത്തു ജോലിക്ക് ഇംഗ്ലിഷിലോ മറ്റു വിദേശഭാഷകളിലോ ഉള്ള പ്രാവീണ്യം ആവശ്യമാണ്. വിദേശത്തു നഴ്സിങ്ങ് പഠനത്തിനു ചേർന്ന് അവിടങ്ങളിൽ ജോലി തേടുന്നവരുമുണ്ട്. അങ്ങനെയുള്ളവർ സ്ഥാപനങ്ങളുടെ നിലവാരവും അംഗീകാരവും ഉറപ്പാക്കണം.

 

ബിഎസ്‌സി നഴ്സിങ്ങിനു ശേഷം അതേ മേഖലയിൽ തന്നെയോ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, പബ്ലിക് ഹെൽത്ത്, സൈക്കോളജി, സോഷ്യൽ വർക്ക്, മാനേജ്മെന്റ് എന്നിങ്ങനെ മറ്റു മേഖലകളിലും തുടർപഠന സാധ്യതയുമുണ്ട്. താൽപര്യമുള്ളവർക്ക് ആന്ത്രപ്പോളജി, മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ, യോഗ തെറപ്പി, ഹെൽത്ത് ഇൻഫർമാറ്റിക്സ്, ഹെൽത്ത് പോളിസി, ഒക്കുപ്പേഷനൽ ഹെൽത്ത്, കമ്യൂണിറ്റി ഡവലപ്മെന്റ്, ഹെൽത്ത് ഇക്കണോമിക്സ് തുടങ്ങിയ വിഷയങ്ങളിലും ഉപരിപഠനം നടത്താം.

English Summary: Career Scope Of Nursing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com