ADVERTISEMENT

ഇന്ത്യൻ ഇക്കണോമിക് സർവീസ്, ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ സർവീസ്  പരീക്ഷകൾക്കുള്ള യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിജ്ഞാപനമായി. ഏപ്രിൽ 27 വരെ ഓൺലൈനായി അപേക്ഷിക്കാം. ഐഇഎസിൽ 15, ഐഎസ്എസിൽ 11 വീതം ഒഴിവ്. പരീക്ഷകൾ ജൂലൈ 16 മുതൽ. 

 

യോഗ്യത:  

ഐഇഎസ്: ഇക്കണോമിക്‌സ്/അപ്ലൈഡ് ഇക്കണോമിക്‌സ്/ബിസിനസ് ഇക്കണോമിക്‌സ്/ഇക്കണോമെട്രിക്‌സ് ബിരുദാനന്തര ബിരുദം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. 

 

ഐഎസ്എസ്: സ്‌റ്റാറ്റിസ്‌റ്റിക്‌സ്, മാത്തമാറ്റിക്കൽ സ്‌റ്റാറ്റിസ്‌റ്റിക്‌സ്, അപ്ലൈഡ് സ്‌റ്റാറ്റിസ്‌റ്റിക്‌സ് എന്നിവയിൽ ഏതെങ്കിലും ഒരു വിഷയം പഠിച്ചുള്ള ബിരുദം അല്ലെങ്കിൽ സ്‌റ്റാറ്റിസ്‌റ്റിക്‌സ്, മാത്തമാറ്റിക്കൽ സ്‌റ്റാറ്റിസ്‌റ്റിക്‌സ്, അപ്ലൈഡ് സ്‌റ്റാറ്റിസ്‌റ്റിക്‌സ് മാസ്റ്റേഴ്സ് ബിരുദം. 

 

പ്രായം: 2021 ഓഗസ്‌റ്റ് ഒന്നിന് 21–30. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഇളവ്. 

രണ്ടു ഘട്ടമായാണു തിരഞ്ഞെടുപ്പ്. ആദ്യ ഘട്ടം എഴുത്തുപരീക്ഷയാണ്. കേരളത്തിൽ തിരുവനന്തപുരമാണു പരീക്ഷാകേന്ദ്രം. ചെന്നൈയും ബെംഗളൂരുവുമാണു തൊട്ടടുത്ത കേന്ദ്രങ്ങൾ.  രണ്ടാം ഘട്ടം ഇന്റർവ്യൂ. പരീക്ഷാ സിലബസ് വെബ്സൈറ്റിൽ.  

 

അപേക്ഷാഫീസ്: 200 രൂപ. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല. ഓൺലൈനായും എസ്ബിഐ ശാഖകൾ വഴിയും  ഫീസ് അടയ്ക്കാം. www.upsconline.nic.in എന്ന സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.   

www.upsc.gov.in 

Indian Statistical Service and Indian Economic Service Notification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com