ADVERTISEMENT

മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ആമസോണ്‍ എന്നിങ്ങനെ എണ്ണം പറഞ്ഞ ആഗോള കമ്പനികളില്‍ ഒരു കരിയര്‍ പലരുടെയും സ്വപ്‌നമാണ്. ഈ സ്വപ്‌നസാക്ഷാത്ക്കാരത്തിനായി നമ്മുടെ യുവാക്കള്‍ക്ക് ഉറച്ച് വിശ്വസിക്കാവുന്ന മികവിന്റെ പഠനകേന്ദ്രമാണ് പഞ്ചാബിലെ ലവ്‌ലി പ്രഫഷണല്‍ യൂണിവേഴ്‌സിറ്റി(എല്‍പിയു). ലോകോത്തരമായ അടിസ്ഥാന സൗകര്യങ്ങളും ഗുണനിലവാരമുള്ള അധ്യാപനവും ഒരുക്കി തികവാര്‍ന്ന പ്രഫഷണലുകളെയാണ് ഓരോ വര്‍ഷവും എല്‍പിയു പുറത്തിറക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന സ്വകാര്യ സര്‍വകലാശാലകളില്‍ ഒന്നായ എല്‍പിയു രണ്ട് ദശാബ്ദക്കാലത്തെ പ്രവര്‍ത്തനം കൊണ്ട് അക്കാദമിക രംഗത്തും പ്ലേസ്‌മെന്റ് റെക്കോര്‍ഡിലും പുതിയ അളവുകോലുകള്‍ തന്നെ സൃഷ്ടിച്ചെടുത്തു. ആമസോണ്‍, ഗൂഗിള്‍, സാപ്, സിസ്‌കോ, ആപ്പിള്‍, മൈക്രോസോഫ്റ്റ്, ഐബിഎം, ബോഷ്, ഡെല്‍, മേര്‍സിഡസ്, ബിഎംഡബ്യു എന്നിങ്ങനെ ആഗോള കോര്‍പ്പറേറ്റ് കമ്പനികളില്‍ എല്‍പിയുവില്‍ പഠിച്ചിറങ്ങിയ വിദ്യാർഥികള്‍ ഇന്ന് കരിയറിന്റെ പടവുകള്‍ താണ്ടുന്നു. 

കോവിഡ് മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും 2021 ജൂണില്‍ പുറത്തിറങ്ങുന്ന എല്‍പിയു ബാച്ചിന് ഇന്ത്യയിലേക്കും വച്ച് ഏറ്റവും ഉയര്‍ന്ന് പ്ലേസ്‌മെന്റ് ഓഫറുകളാണ് ലഭിച്ചിരിക്കുന്നത്. പ്ലേസ്‌മെന്റിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ 

LPU-02

ആഗോള കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്ന് 1160ലധികം ഓഫറുകള്‍ എല്‍പിയു വിദ്യാർഥികള്‍ സ്വന്തമാക്കി. കോഗ്നിസന്റ് ടെക്‌നോളജി സൊല്യൂഷന്‍സ് എല്‍പിയുവിലെ 739 വിദ്യാർഥികള്‍ക്കും ക്യാപ്‌ജെമിനി 428 വിദ്യാർഥികള്‍ക്കും ജോലി വാഗ്ദാനം നല്‍കി. ജെന്‍ സി, ജെന്‍ സി നെക്‌സ്റ്റ് റോളുകളിലേക്കാണ് കോഗ്നിസന്റ് ഇവിടുത്തെ വിദ്യാർഥികളെ പരിഗണിച്ചത്. 

ഇത്രയധികം ആകര്‍ഷകമായ പ്ലേസ്‌മെന്റ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കി മുന്നേറാന്‍ എന്താണ് എല്‍പിയുവിനെ പ്രാപ്തമാക്കുന്നതെന്ന് പരിശോധിക്കാം:

ലോകോത്തര അടിസ്ഥാനസൗകര്യങ്ങള്‍

നൂറുകണക്കിന് ഏക്കറുകളില്‍ വ്യാപിച്ച് കിടക്കുന്ന എല്‍പിയു ഇന്ത്യയിലെ തന്നെ ഏറ്റവും വലുതും ഹരിതാഭവുമായ ക്യാംപസുകളില്‍ ഒന്നാണ്. എയറോഡൈനാമിക്സ് മുതല്‍ ഐ മാക് ലാബ് വരെ, ഓരോ കോഴ്‌സുമായും ബന്ധപ്പെട്ട പ്രത്യേക ലാബുകള്‍ പ്രായോഗികമായ നൈപുണ്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ വിദ്യാർഥികളെ സഹായിക്കുന്നു. സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍, സുസജ്ജമായ ലൈബ്രറികള്‍, വിദ്യാർഥികളുടെ ആശയങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ഇന്‍ക്യുബേഷന്‍ സെന്റര്‍ എന്നിവയും എല്‍പിയുവിന്റെ പ്രത്യേകതകളാണ്. രാജ്യത്തെ ഏറ്റവും വലിയ ഓഡിറ്റോറിയം, ഒളിംപിക്‌സ് വലിപ്പത്തിലുള്ള ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, എല്ലാ സംവിധാനങ്ങളുമുള്ള ജിമ്മുകള്‍, ഹോസ്റ്റല്‍, മെസ് സൗകര്യങ്ങള്‍, ദേശീയവും രാജ്യാന്തരവുമായ ഭക്ഷണവൈവിധ്യം, ഷോപ്പിങ് മാള്‍, ആശുപത്രി, വിദ്യാർഥികള്‍ തന്നെ നടത്തുന്ന ഹോസ്റ്റല്‍ എന്നിവയും എല്‍പിയുവിന് സ്വന്തം. മനോഹരവും യുവമനസ്സുകള്‍ക്ക് പ്രചോദനാത്മകവുമായ ഒരു പഠനാന്തരീക്ഷം സൃഷ്ടിക്കാനുള്ള എല്ലാ ശ്രമങ്ങളും സര്‍വകലാശാല നടത്തിയിട്ടുണ്ട്. 

ആഗോള പരിചയം 

LPU-03

നാല്‍പതിലധികം രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാർഥികള്‍ എല്‍പിയുവില്‍ പഠിക്കാനെത്തുന്നുണ്ട്. വൈവിധ്യമാര്‍ന്ന  ഈ ജനസമൂഹം, വ്യത്യസ്ത സംസ്‌കാരങ്ങളെ അടുത്തറിയാനും അവയെ ജീവിതത്തിന്റെ ഭാഗമാക്കാനും വിദ്യാർഥികളെ സഹായിക്കുന്നു. പ്രമുഖ വിദേശ സര്‍വകലാശാലകളുമായി വിദ്യാർഥി കൈമാറ്റ കരാറുകളും എല്‍പിയുവിനുണ്ട്. സെമസ്റ്റര്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി വിദേശത്തെ സര്‍വകലാശാലകളില്‍ പോയി പഠിക്കാനുള്ള അവസരവും ഇത് ഇവിടുത്തെ വിദ്യാർഥികള്‍ക്ക് നല്‍കുന്നു. സര്‍വകലാശാല സംഘടിപ്പിക്കുന്ന ഗസ്റ്റ് ലക്ച്ചറുകളുടെയും ശില്‍പശാലകളുടെയും ഭാഗമാകാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ എത്തുന്നു. തങ്ങളുടെ വിദ്യാർഥികള്‍ക്ക് ലോകോത്തര വിദ്യാഭ്യാസം നല്‍കുന്നതിന് രാജ്യാന്തര ബ്രാന്‍ഡുകളും സര്‍വകലാശാലകളുമായി എല്‍പിയു ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. ഈയൊരു വൈവിധ്യം കുട്ടികളെ സാംസ്‌കാരികമായി സമ്പന്നരാക്കുന്നതോടൊപ്പം അവരെ ഒരു വിശാല ലോകത്തിന്റെ ഭാഗമാക്കി തീര്‍ക്കുന്നു. ഈ കാരണത്താല്‍ തന്നെ ആഗോള ബ്രാന്‍ഡുകള്‍ വിദ്യാർഥികളെ റിക്രൂട്ട് ചെയ്യാനെത്തുമ്പോള്‍ അവര്‍ക്ക് വളരെ എളുപ്പം പുതിയ സംസ്‌കാരങ്ങളുമായി ഇഴുകിചേരാന്‍ സാധിക്കുന്നു. 

അക്കാദമിക പഠനം

എല്‍പിയുവിലെ അക്കാദമിക പഠനം പുസ്തകങ്ങളിലും ക്ലാസ്മുറികളിലും ഒതുങ്ങി നില്‍ക്കുന്നതല്ല. അക്കാദമിക പഠനത്തിനൊപ്പം പ്രായോഗിക പരിശീലനത്തിലും സര്‍വകലാശാല ഊന്നല്‍ നല്‍കുന്നു. ലൈവ് പ്രോജക്ടുകള്‍, ശില്‍പശാലകള്‍, ഗസ്റ്റ് ലക്ച്ചറുകള്‍, ഇന്റേണ്‍ഷിപ്പുകള്‍, പരീക്ഷണങ്ങള്‍ എന്നിവയിലൂടെ പഠിച്ച് മുന്നേറാനുള്ള വിപുലമായ അവസരങ്ങളാണ്  സര്‍വകലാശാല വിദ്യാർഥികള്‍ക്കായി ഒരുക്കുന്നത്. ഇതിനു പുറമേ പ്ലേസ്‌മെന്റുകള്‍ക്കായി വിദ്യാർഥികളെ ഒരുക്കാന്‍ വ്യക്തിത്വ വികസന, നൈപുണ്യ വികസന ക്ലാസുകളും എല്‍പിയു നല്‍കുന്നു. മഹാമാരി മൂലം എല്ലാം ഓണ്‍ലൈനിലേക്ക് മാറിയപ്പോഴും ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയും ഇവന്റുകളിലൂടെയും എല്‍പിയു തങ്ങളുടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നിലനിര്‍ത്തി. 

എല്‍പിയു അക്കാദമിക പഠനത്തെ കുറിച്ചും ഇവിടുത്തെ  ജീവിതത്തെ കുറിച്ചും വിദ്യാർഥികള്‍ക്ക് പറയാനുള്ളത് കേള്‍ക്കാം:

വ്യാവസായിക പരിചയം

LPU-04

ഗൂഗിള്‍, സിസ്‌കോ, ഒറാക്കിള്‍, സാപ്, മൈക്രോസോഫ്റ്റ് പോലുള്ള വന്‍കിട ബ്രാന്‍ഡുകള്‍ തങ്ങളുടെ മികവിന്റെ കേന്ദ്രങ്ങള്‍ ക്യാംപസില്‍ ആരംഭിക്കാന്‍ എല്‍പിയുവുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു. എല്‍പിയുവിലെ വിദ്യാർഥികള്‍ക്കും ജീവനക്കാര്‍ക്കും വിപുലമായ വ്യാവസായിക പരിചയം ഇതിലൂടെ ലഭ്യമായി. വ്യവസായ മേഖലയിലെ ഏറ്റവും പുതിയ കണ്ടെത്തലുകളെയും നൂതനാശയങ്ങളെയും  കുറിച്ച് മനസ്സിലാക്കാനും ഇത് വിദ്യാർഥികളെ സഹായിച്ചു.

സംരംഭകത്വവും ഗവേഷണവും

വ്യവസായത്തിന്റെ വിവിധ തലങ്ങളെ സംബന്ധിച്ച് വിദ്യാർഥികള്‍ക്ക് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ പ്രാപ്തിയുള്ള, വ്യാവസായിക പരിചയം സിദ്ധിച്ച അധ്യാപകരാണ് എല്‍പിയുവിന്റെ കരുത്ത്. വിദ്യാർഥികളില്‍ ഗവേഷണത്തിന്റെയും സംരംഭകത്വത്തിന്റെയും മനോഭാവം വളര്‍ത്താനും ഇവര്‍ക്ക് സാധിക്കുന്നു. നിരവധി നൂതനാശങ്ങളും പേറ്റന്റുകളും എല്‍പിയുവിന്റെ പേരിലുണ്ട്. സംരംഭകത്വ ശേഷിയുള്ള എല്‍പിയു വിദ്യാർഥികള്‍ വിവിധ  ഓണ്‍ ക്യാംപസ് ഷോപ്പുകളും ബിസിനസ്സുകളും ആരംഭിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് വേണ്ട മൂലധനം സര്‍വകലാശാല തന്നെ ലഭ്യമാക്കുന്നു. ഇവിടുത്തെ വിദ്യാർഥികള്‍ എഴുതിയ ഗവേഷണ പ്രബന്ധങ്ങള്‍ വിവിധ ദേശീയ, രാജ്യാന്തര കോണ്‍ഫറന്‍സുകളില്‍ അവതരിപ്പിക്കപ്പെടുകയും സ്‌കോപസ് തല ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. 

സമഗ്ര വികസനം 

അക്കാദമിക പഠനത്തിനൊപ്പം വിദ്യാർഥികളുടെ സമഗ്ര വികസനത്തിനായി സാംസ്‌കാരിക, കായിക പ്രവര്‍ത്തനങ്ങളും എല്‍പിയു പ്രോത്സാഹിപ്പിക്കുന്നു. വിദ്യാർഥികളുടെ കലാ കായിക ശേഷികള്‍  കണ്ടെത്തി നിരന്തര പരിശീലനം നല്‍കിയും പ്രകടനത്തിന് വേദികള്‍ ലഭ്യമാക്കിയും പുരസ്‌ക്കാരങ്ങള്‍ ലഭിക്കുന്ന തലത്തിലേക്ക് എല്‍പിയു അവരെ കൈപിടിച്ച് ഉയര്‍ത്തുന്നു. യൂത്ത് വൈബ്, വണ്‍ ഇന്ത്യ, വണ്‍ വേള്‍ഡ് തുടങ്ങിയ സുപ്രധാന പരിപാടികള്‍ സംഘടിപ്പിച്ച് കൊണ്ട് എല്‍പിയു അതിന്റെ സാംസ്‌കാരിക വൈവിധ്യം ആഘോഷിക്കുന്നു. ബഹുസ്വര സമൂഹങ്ങളും അന്തര്‍ സാംസ്‌കാരിക ബന്ധങ്ങളും സൃഷ്ടിച്ച് ആഗോള ഗ്രാമം എന്ന സങ്കല്‍പം മനസ്സിലാക്കാന്‍ ഇവ വിദ്യാർഥികളെ സഹായിക്കുന്നു. 

മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപ രാഷ്ട്രപതി വൈങ്കയ്യ നായിഡു, പ്രധാനമന്ത്ര നരേന്ദ്ര മോദി എന്നിവരുള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള രാജ്യത്തെ ഒരേ ഒരു സര്‍വകലാശാലയും എല്‍പിയു ആണ്. 

ലോകോത്തര സൗകര്യങ്ങളും ആഗോള പരിചയവും നൂതന അധ്യാപന രീതികളും ഇഴചേരുന്ന എല്‍പിയു സമഗ്ര വികസനത്തിലൂടെ വിദ്യാർഥികളെ ആഗോള തലത്തിലെ പ്രഫഷണലുകളാക്കുന്നു. പ്രഫഷണലുകളും നേതൃശേഷിയുള്ളവരും ഭാവിമാറ്റത്തിന്റെ മുന്നണിപോരാളികളുമായ യുവാക്കളെ തിരഞ്ഞു വരുന്ന വ്യവസായ ഭീമന്മാര്‍ക്ക് എല്‍പിയു പ്രിയപ്പെട്ട ഇടമാകുന്നതിന് പിന്നിലെ രഹസ്യവും വേറൊന്നല്ല.  

പ്രവേശന പ്രക്രിയ

2021 ജൂലൈ ബാച്ചിലേക്കുള്ള എല്‍പിയു പ്രവേശനം ആരംഭിച്ച് കഴിഞ്ഞു.  LPUNEST2021 എന്ന പ്രവേശന പരീക്ഷയിലെയും വ്യക്തിഗത അഭിമുഖത്തിലെയും വിദ്യാർഥികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് തികച്ചും മത്സരാത്മകമായ പ്രവേശനം. LPUNEST രണ്ടാം ഷെഡ്യൂളിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 2021 ഏപ്രില്‍ 01ന് ആരംഭിച്ചു. കോവിഡ് സാഹചര്യവും വിദ്യാര്‍ത്ഥികളുടെ സുരക്ഷയും പരിഗണിച്ച് വീട്ടിലിരുന്ന് ഓണ്‍ലൈനായി പരീക്ഷ എഴുതാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അപേക്ഷാ ഫോം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2021 ഏപ്രില്‍ 30. പരീക്ഷയെ കുറിച്ച് കൂടുതലറിയാന്‍ https://bit.ly/3eCpuQz

English Summary: Lovely Professional University

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com