ADVERTISEMENT

ബികോം ജയിച്ചു, ഇനിയെന്തു ചെയ്യണം ? ബിടെക് നേടി, ഇനിയെന്തു ചെയ്യണം ? ഈ മട്ടിൽ പല കുട്ടികളും നിത്യവും ചോദിക്കുന്നു. 

ന്യൂഡൽഹിക്കു പോകാൻ തിരുവനന്തപുരത്തുനിന്നു ട്രെയിൻ കയറുന്നവർക്കു നിശ്ചയമുണ്ടാകും, ന്യൂഡൽഹി സ്റ്റേഷനിലെത്തിക്കഴിഞ്ഞ് എങ്ങോട്ടു പോകണമെന്നും തുടർന്ന് എന്തെല്ലാം ചെയ്യണമെന്നും. പക്ഷേ ബിടെക്കിനു ചേരുന്നതിനു മുൻപോ പഠിക്കുന്ന 4 വർഷക്കാലമോ ബിരുദാനന്തരം എന്തു ചെയ്യണമെന്ന് ആലോചിക്കാത്തത് നിർഭാഗ്യകരമല്ലേ ? വിദ്യാർഥികളും രക്ഷിതാക്കളും ഇക്കാര്യത്തിൽ വീഴ്ച വരുത്താറുണ്ട്.

 

കരിയറിൽ ദീർഘകാല ആസൂത്രണം വേണം. ഏതെങ്കിലും കോഴ്സിനു ചേരുന്നതിനു മുൻപുതന്നെ അത് അഭിരുചിക്കും പഠനശേഷിക്കും ഇണങ്ങുമോ, ചെലവ് താങ്ങാനാവുമോ, ജോലിസാധ്യതയെങ്ങനെ തുടങ്ങിയ കാര്യങ്ങൾ യുക്തിപൂർവം വിലയിരുത്തണം. ഉപരിപഠനത്തിനും തൊഴിലിനും നിലവിലുള്ള സാധ്യതകളെപ്പറ്റി പരമാവധി വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഒരു പടികൂടി കടന്നുചിന്തിക്കുന്നത് അഭികാമ്യം. 

 

4 വർഷത്തെ കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ് പ്രോഗ്രാമിനു ചേരും മുൻപ്, 4 വർഷം കഴിയുമ്പോൾ ഈ രംഗത്തു വന്നേക്കാവുന്ന മാറ്റങ്ങളെപ്പറ്റി ചിന്തിക്കാം. ഇങ്ങനെ ലക്ഷ്യബോധത്തോടെ ക‌രിയർ പ്ലാനിങ് ചെയ്യുന്ന വിദ്യാർഥിയുടെ മുന്നിൽ രണ്ടോ മൂന്നോ വഴികൾ തെളിഞ്ഞുവരും. അവയെപ്പറ്റി സമഗ്രവിവരങ്ങൾ ശേഖരിക്കണം. 

 

ബിടെക്  നേടിക്കഴിയുമ്പോഴുള്ള ചില വഴികൾ കാണുക

∙എൻജിനീയറിങ്ങിലോ ബാങ്ക് ഓഫിസർ പോലെയുള്ള തലങ്ങളിലോ ജോലി സോഫ്റ്റ്‌വെയർ ഡവലപ്മെന്റ് ഉൾപ്പെടെ ഐടി മേഖലയിലെ ജോലി 

 ഗേറ്റ് വഴി എംടെക് അഥവാ പൊതുമേഖലാ ജോലി.

∙മാനേജ്മെന്റ് പഠനം

∙എൻഐഡി, ഐഐടി ഡിസൈൻ പഠനം

∙ജേണലിസം പോലെ ഏതു ബിരുദശേഷവുമുള്ള വഴികൾ

∙സ്റ്റാർട്ടപ് /സ്വയംതൊഴിൽ വിദേശത്ത് ഉപരിപഠനം

∙സിവിൽ സർവീസ് / സായുധസേന ഓഫിസർ

∙നാഷനൽ ബോർഡ് ഓഫ് ഹയർ മാത്തമാറ്റിക്സ് - മാത്‌സ് പിഎച്ച്ഡി

∙നാഷനൽ ബ്രെയിൻ റിസർച് സെന്റർ– പിഎച്ച്‌ഡി

∙COURSERA, UDEMY തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ ഓൺലൈൻ കോഴ്സുകൾ 

 

ഉദാഹരണത്തിനായി ബിടെക് എടുത്തെന്നു മാത്രം. ഏതു ബിരുദത്തിനും ഇതു ബാധകമാണ്.

 

ജോബ് സൈറ്റുകൾ

തൊഴിലൊഴിവുകൾ കണ്ടെത്താൻ മാത്രമല്ല, ജോലി നേടാനും സഹായിക്കുന്ന പല ഇന്റർനെറ്റ് സൈറ്റുകളുമുണ്ട്. പലതും സൗജന്യസേവനം നൽകുന്നു. ചില സൈറ്റുകൾ കാണുക.

 

∙ഇന്ത്യൻ ജോബ് സൈറ്റുകൾ: naukri.com (വൈവിധ്യമാർന്ന മികച്ച സൈറ്റ്) / aboutjobs.com / alltimejobs.com / careerbuilder.co.in (പ്രവർത്തനമേഖല തിരിച്ച് ∙ഇന്ത്യൻ നഗരങ്ങളിലെ ഒഴിവുകൾ) / careerindia.com / edgeindia.com (മികച്ച ഉന്നതതല ജോലികൾ) / www.indeed.co.in / indgovtjobs.in (കേന്ദ്ര ∙സർക്കാരിലെയും പൊതുമേഖലയിലെയും ഒഴിവുകൾ) / monsterindia.com / placementindia.com / 

 

രാജ്യാന്തര ജോബ് സൈറ്റുകൾ: 

www.jobrank.org / bestjobsonline.com / careercast.com / career.com / careers.org / collegegrad.com / computerjobs.com / execunet.com / guru.com / headhunter.net / hospitalityonline.com / www.canadajobs.com / jobcenter.com / jobsdb.com / jobsearch.gov.au/job / jobserve.com / jobsite.co.uk / manpower.com / monster.com / newscientistjobs.com / overseasjobs.com / recruitersonline.com / reed.co.uk / resortjobs.com (റിസോർട്ടുകളിലെ ജോലികൾ) /ziprecruiter.com.

English Summary: Career Planning and Course Tips By BS Warrier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com