ഉന്നതവിദ്യാഭ്യാസ രംഗത്ത് മികവിന്റെ 34 വർഷങ്ങൾ ആഘോഷിക്കുന്ന കാരുണ്യ ഡീംഡ് യൂണിവേഴ്സിറ്റി

HIGHLIGHTS
  • കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസസ്
karunya-01
SHARE

പശ്ചിമഘട്ട മലനിരകളുടെ മടിത്തട്ടിൽ സ്ഥിതിചെയ്യുന്ന പ്രശാന്തതയ്ക്കും ശാന്തമായ കാമ്പസിനും പേരുകേട്ട KITS  1986 ൽ  സ്ഥാപിതമായത് മുതൽ വളരെ ശ്രദ്ധേയമായ മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നത്. 180 വിദ്യാർഥികളുമായി എളിയ തുടക്കം കുറിച്ച KITS അതിവേഗം 8000 യുജി, പിജി, പിഎച്ച്ഡി വിദ്യാർഥികളുടെയും 30,000 ത്തിലധികം പൂർവ്വ വിദ്യാർഥികളുടെയും ആലയമായി വളർച്ച പ്രാപിച്ചു. 

എൻജിനീയറിങ്, അഗ്രികൾച്ചർ, ബയോ സയൻസസ്, ക്രിമിനോളജി, മാനേജ്‌മെന്റ്, മീഡിയ, ഡിസൈൻ, കൊമേഴ്‌സ്, അലൈഡ് ഹെൽത്ത് സയൻസസ്, ഡാറ്റാ സയൻസ്, ഫോറൻസിക് സയൻസ്, എന്നീ മേഖലകളിൽ യുജി, പിജി, ഡോക്ടറൽ തലങ്ങളിൽ വിവിധ പ്രോഗ്രാമുകൾ കാരുണ്യ പ്രദാനം ചെയ്യുന്നു. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള National  Institutional Ranking Framework (NIRF), വർഷങ്ങളായി ഇന്ത്യയിലെ മികച്ച 100 എൻജിനീയറിങ് സ്ഥാപനങ്ങളിൽ ഒന്നായി കാരുണ്യയെ അംഗീകരിച്ചു വരുന്നു. പഠന മികവ്, മൂല്യ അധിഷ്ഠിത അധ്യാപനം, സാമൂഹിക സേവനം എന്നിവ സമന്വയിപ്പിച്ച്  വിദ്യാർഥികളുടെ മൊത്തത്തിലുള്ള വികസനത്തിലാണ് ഈ സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കാരുണ്യയിലെ അധ്യയന കേന്ദ്രങ്ങൾ

1. എൻജിനീയറിങ് & ടെക്നോളജി

2. കൃഷി, ബയോ സയൻസസ്

3. സയൻസ്, ആർട്സ്, മീഡിയ, മാനേജ്മെന്റ്

4. ഹെൽത്ത് സയൻസ് 

വിദ്യാർഥി സേവന കേന്ദ്രങ്ങൾ

കാരുണ്യ ഇന്നൊവേഷൻ ആൻഡ് ഇൻകുബേഷൻ സെൽ: സംരംഭക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ബിസിനസ് സ്റ്റാർട്ട്-അപ്പുകൾ സജ്ജീകരിക്കുന്നതിന് വിദ്യാർഥികളെ പിന്തുണയ്ക്കുകയും ചെയ്യുന്നു

സെന്റർ ഫോർ ട്രെയിനിങ് ആന്റ് പ്ലേസ്മെന്റ്: ഫൈനൽ ഇയർ വിദ്യാർഥികൾക്ക് നിയമനം ഉറപ്പാക്കുന്നതിന് വ്യവസായങ്ങളിൽ  നിന്നും  കോർ കമ്പനികളിൽ നിന്നുമുള്ള റിക്രൂട്ടർമാരുടെ സന്ദർശനങ്ങൾ ക്രമീകരിക്കുന്നു. പ്ലേസ്മെന്റിനായി വിവിധ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ പ്രത്യേക പരിശീലനങ്ങൾ‌ പ്രദാനം ചെയ്യുന്നു.

IAESTE: യുകെ, യുഎസ്എ, കാനഡ, ജർമ്മനി, കൊളംബിയ, പോളണ്ട്, ബ്രസീൽ, സ്പെയിൻ, അർജന്റീന, ഇസ്രായേൽ, തുർക്കി, ഈജിപ്ത്, മെക്സിക്കോ, തായ്‌ലൻഡ്, വിയറ്റ്നാം, മുതലായ അനേക രാജ്യങ്ങളിൽ ഉള്ള സർവകലാശാലകളിൽ സുഗമമായി ഇന്റർനാഷണൽ ഇന്റേൺഷിപ്പ് നേടുന്നതിന് പ്രീ-ഫൈനൽ, ഫൈനൽ ഇയർ വിദ്യാർഥികളെ സഹായിക്കുന്നു 

karunya-05

ദേശീയ അന്തർ‌ദ്ദേശീയ തലത്തിലുള്ള സഹകരണങ്ങൾ‌

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള പ്രമുഖ സർവകലാശാലകളുമായും വ്യവസായങ്ങളുമായും സഹകരിച്ച് ഗവേഷണം നടത്താൻ കാരുണ്യ ധാരണാപത്രങ്ങളും കരാറുകളും ഒപ്പിട്ടിരിക്കുന്നു. 

1. ഇസ്രായേൽ - ടെക്നോൻ, ഇസ്രായേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഹൈഫ, ഹീബ്രു സർവകലാശാല, ജറുസലേം, ബെൻ-ഗുരിയൻ, ബിയർ-ഷെവ, ബ്ലാസ്റ്റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെസേർട്ട് റിസർച്ച്, അഗ്രികൾച്ചറൽ റിസർച്ച് ഓർഗനൈസേഷൻ (ARO), ഇസ്രായേൽ സർക്കാർ, ബാർ-ലാൻ സർവകലാശാല

2. ജർമ്മനി - ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ബെർലിൻ, ബ്രാൻഡൻബർഗ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി

3. കാനഡ - കേപ് ബ്രെട്ടൻ സർവകലാശാല

4. ലിത്വാനിയ- വിൽനിയസ് സർവകലാശാല

5. തായ്‌വാൻ - നാഷണൽ ഡോംഗ് ഹുവ സർവകലാശാല

karunya-03

ഇതിനു പുറമെ ബോയിങ്, സീമെൻസ്, ഐബി‌എം, മൈക്രോസോഫ്റ്റ്, നോവൽ, സിസ്കോ, സാൽ‌സർ ഇലക്ട്രോണിക്സ്, എസ്‌യു‌എസ്, ജാസ്മിൻ ഇൻ‌ഫോ ടെക്, എമുർ‌ഗോ, ഐ‌വി‌എസ്‌, ടെസ്റ്റ് ആൻഡ് വെരിഫിക്കേഷൻ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, ട്രൈഡന്റ് ആൻഡ് ന്യൂമാറ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് ലിമിറ്റഡ്, എ‌എം‌സെഡ് ഓട്ടോമോട്ടീവ്, സെൻ‌ട്രൽ മാനുഫാക്ചറിംഗ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട്, എൽ ആൻഡ് ടി, എൻ‌എസ്‌

 മുതലായ വ്യവസായങ്ങളുമായുള്ള കാരുണ്യയുടെ സഹകരണം ഈ സ്ഥാപനത്തിലെ ഗവേഷണം, വിദ്യാർഥി പ്രൊജെക്ടുകൾ, പരിശീലനം, പ്ലേസ്മെന്റ് എന്നിവ മെച്ചപ്പെടുത്തുവാൻ ഇടയാക്കിയിട്ടുണ്ട് 

കാരുണ്യയിലെ ഗവേഷണം:

കാരുണ്യ ഡീംഡ് യൂണിവേഴ്സിറ്റി ഗവേഷണത്തിന് വളരെ അധികം പ്രാധാന്യം നൽകുന്നു. വിവിധ സർക്കാർ ധനസഹായങ്ങളോടെ നിലവിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്ന 25 ലധികം പ്രോജക്ടുകൾ ഇവിടുത്തെ ഗവേഷണ പ്രവർത്തനങ്ങൾക്കു വലിയ മുതൽക്കൂട്ടാണ്.  സർക്കാറിന്റെ വിവിധ ഗവേഷണ സ്ഥാപനങ്ങളായ  DST, DRDO, DBT, NTRF, BRNS, BRFST, ISRO and NRB എന്നിവയുടെ ധനസഹായത്തോടെ അനേക ഗവേഷണ പ്രവർത്തനങ്ങൾ കാരുണ്യയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

karunya-02

കാരുണ്യ നൽകുന്ന ജോലി സാധ്യതകൾ 

Nutanix, Accenture, TCS, Hyundai Mobis, AIS, Hyundai Mobis, KPIT, Zifo, Test & Verification Solutions, Byjus, Nestle തുടങ്ങിയവയാണ് കാരുണ്യയിലെ പ്രധാന റിക്രൂട്ടർമാരിൽ ചിലരാണ്.. ഈ വർഷത്തിലെ ഏറ്റവും ഉയർന്ന പാക്കേജ് പ്രതിവർഷം 17 ലക്ഷം രൂപയും ശരാശരി ശമ്പള പാക്കേജ് പ്രതിവർഷം 4.34 ലക്ഷം രൂപയുമാണ് 

അംഗീകാരങ്ങളും അനുവാദങ്ങളും:

1. ഇന്ത്യൻ സർക്കാർ 2018 ൽ ഈ സ്ഥാപനത്തെ കല്പിത യൂണിവേഴ്സിറ്റി ആയി കണക്കാക്കുന്ന അനുമതി ദീർഘിപ്പിച്ചു നൽകി.

2. സ്കൂൾ ഓഫ് എൻജിനീയറിങ് & ടെക്നോളജി, എം‌ബി‌എ എന്നിവയുടെ പ്രോഗ്രാമുകൾക്ക്  AICTE അംഗീകാരം.

3. ബിടെക് സിവിൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ബയോടെക്നോളജി എന്നിവക്കു  എൻ‌ബി‌എ അക്രഡിറ്റേഷൻ.

4. ACCA (UK) അംഗീകൃത MBA, കൊമേഴ്‌സ് പ്രോഗ്രാമുകൾ

5. NAAC അംഗീകൃത സ്ഥാപനം

6. agriculture, Arts & Science  പ്രോഗ്രാമുകൾക്ക് യുജിസി  അംഗീകാരം

7. QS Star  റേറ്റിങ്  പ്രകാരം കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസസിൽ ഒരുക്കപ്പെട്ടിരിക്കുന്ന  സൗകര്യങ്ങൾക്കായി 5 സ്റ്റാർ റേറ്റിങ്ങും സമഗ്രതക്കു 5 സ്റ്റാർ റേറ്റിങ്ങും, ടീച്ചിങ്ങിന് 4 സ്റ്റാർ  റേറ്റിങ്ങും,  മൊത്തത്തിൽ 3 സ്റ്റാർ  റേറ്റിങ്ങും നൽകപ്പെട്ടിരിക്കുന്നു.

8. 2020 ൽ QS I- Gauge E_Learning ൽ നിന്ന് “എക്സലൻസ് ഫോർ അക്കാദമിക് ഡിജിറ്റൈസേഷൻ” സർട്ടിഫിക്കറ്റ് കാരുണ്യക്ക് ലഭിക്കുകയുണ്ടായി. 

karunya-04

സ്കോളർഷിപ്പുകൾ:

കാരുണ്യയിൽ  പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് നൽകുന്നതിനായി വർഷാവർഷം 5 കോടി രൂപാ നീക്കിവക്കപ്പെട്ടിരിക്കുന്നു. പഠന മികവ് പുലർത്തുന്ന എല്ലാ അപേക്ഷകരും JEE, GATE ടോപ്പ് സ്കോറർമാരും inventors, innovators മുതലായവരും സ്കോളർഷിപ്പിന് അർഹരാണ്.

കൂടുതൽ വിവരങ്ങൾക്ക് 1800-425-4300 എന്ന നമ്പറിൽ വിളിക്കുക അല്ലെങ്കിൽ www.karunya.edu എന്ന വെബ് സൈറ്റ് സന്ദർശിക്കുക

Admissions 2021: Apply Now

English Summary: Karunya Institute of Technology and Sciences

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA