ADVERTISEMENT

91 തസ്തികയിൽ നിയമനത്തിനു പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 31 തസ്തികയിൽ ജനറൽ റിക്രൂട്മെന്റ്, 2 വീതം തസ്തികയിൽ പട്ടികവിഭാഗ സ്പെഷൽ റിക്രൂട്മെന്റും തസ്തികമാറ്റം വഴി തിരഞ്ഞെടുപ്പും, 56 തസ്തികയിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം. 

അസാധാരണ ഗസറ്റ് തീയതി 30.04.2021. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 2 രാത്രി 12 വരെ. 

പ്രധാന വിജ്ഞാപനങ്ങൾ: 

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ 21 അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), ആരോഗ്യ വകുപ്പിൽ നഴ്സിങ് ട്യൂട്ടർ, ചരക്കുസേവന നികുതി വകുപ്പിൽ സ്റ്റേറ്റ് ടാക്സ് ഒാഫിസർ, മലിനീകരണ നിയന്ത്രണ ബോർഡിൽ 83 അസിസ്റ്റന്റ് എൻജിനീയർ, പിന്നാക്കവിഭാഗ വികസന കോർപറേഷനിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഹാർബർ എൻജിനീയറിങിൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ), സിവിൽ സപ്ലൈസ് കോർപറേഷനിൽ ജൂനിയർ മാനേജർ (അക്കൗണ്ട്്സ്), ഗ്രാമവികസന വകുപ്പിൽ ഹോം സയൻസ് ലക്ചറർ ഗ്രേഡ്–2, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്–2, തദ്ദേശ സ്വയംഭരണ വകുപ്പിൽ ഒാവർസിയർ ഗ്രേഡ്–3/ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–3, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ 17 ബീ കീപ്പിങ് ഫീൽഡ്മാൻ, പൗൾട്രി വികസന കോർപറേഷനിൽ എൽഡി ക്ലാർക്ക്, അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷനിൽ ജൂനിയർ ടൈപ്പിസ്റ്റ് ക്ലാർക്ക്, വിവിധ വകുപ്പുകളിൽ സർജന്റ്, ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ്–2 തുടങ്ങിയവ. 

 

തസ്തികമാറ്റം വഴി: 

സ്റ്റേറ്റ് കോഒാപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷനിൽ ജൂനിയർ ക്ലാർക്ക്, ഗ്രാമവികസന വകുപ്പിൽ ലക്ചറർ ഗ്രേഡ്–2 . 

 

സ്പെഷൽ റിക്രൂട്മെന്റ്: 

വിവിധ വകുപ്പുകളിൽ ക്ലാർക്ക്, അറ്റൻഡർ തുടങ്ങി 2 തസ്തിക.

 

എൻസിഎ നിയമനം: 

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ, വനവികസന കോർപറേഷനിൽ മാനേജർ, ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഒാഫിസർ തുടങ്ങി 56  തസ്തികയിൽ.

www.keralapsc.gov.in

English Summary: Kerala PSC Notification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com