കൊറോണ കാലത്തും കാനഡയിൽ പഠിക്കാം

HIGHLIGHTS
  • പഠനശേഷം മികച്ച ജോലികൾ കണ്ടെത്താം
canapprove
SHARE

കൊറോണ മഹാമാരി പല വിദ്യാർത്ഥികളുടെയും വിദേശപഠനസ്വപ്നങ്ങളെ ദോഷകരമായി ബാധിച്ചു എന്നത് സത്യമാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഒട്ടുമിക്ക രാജ്യങ്ങളും വിദേശവിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നത് താൽക്കാലികമായെങ്കിലും നിർത്തിവച്ചിരിക്കുകയാണ്. ഈ ഘട്ടത്തിലും വിദേശവിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്ന ഒരേ ഒരു രാജ്യം കാനഡയാണ്. ഇപ്പോഴും വിദേശവിദ്യാർത്ഥികൾക്ക് കാനഡയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പ്രവേശനം നേടുവാനും ആവശ്യമെങ്കിൽ സ്വന്തം നാട്ടിൽ നിന്നുകൊണ്ടുതന്നെ ഓൺലൈൻ ആയി പഠനം ആരംഭിക്കുവാനും സാധിക്കും. പിന്നീട് വിസയുടെ വ്യവസ്ഥകൾക്കനുസരിച്ച് കാനഡയിലെത്തി പഠനം തുടരുകയും ചെയ്യാം. കാനഡയിൽ പോകുവാൻ സാധിക്കുന്ന വിദ്യാർത്ഥികൾക്കാകട്ടെ അവിടെയെത്തി ഓൺലൈൻ ആയി പഠനം നടത്തുവാനും പാർട്ട് ടൈം ജോലികളിൽ ഏർപ്പെടുവാനും അവസരമുണ്ട്. പിന്നീട് സാധാരണ രീതിയിൽ ക്ലാസ്സുകൾ പുനരാരംഭിക്കുമ്പോൾ ക്ലാസ്സുകളിൽ പോകുകയും ചെയ്യാം.   

മുൻകാലങ്ങളിൽ കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കുവാൻ കാനഡയിലെയോ വിദേശത്തെയോ തൊഴിൽപരിചയം നിർബന്ധമായിരുന്നു. എന്നാൽ ഇപ്പോൾ കാനഡയിൽ പഠനം പൂർത്തിയാക്കിയ വിദേശവിദ്യാർത്ഥികൾക്ക് ഒരു കനേഡിയൻ തൊഴിൽദായകനിൽ നിന്നും തൊഴിൽവാഗ്ദാനം ലഭിച്ചിട്ടുണ്ടെങ്കിൽ തൊഴിൽപരിചയം ഇല്ലെങ്കിലും കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ കാനഡയിൽ പഠിക്കുവാൻ താൽപര്യപ്പെടുന്ന വിദ്യാർത്ഥികളുടെ എണ്ണവും വർദ്ധിച്ചിരിക്കുകയാണ്.   

കാനഡയിലേക്കു പറക്കാം 

ചില പ്രത്യേകവിഭാഗങ്ങളിൽപ്പെട്ട ആളുകൾക്കു മാത്രമാണ് ഇപ്പോൾ കാനഡയിലേക്ക് പ്രവേശനം ഉള്ളത്. കാനഡയിലെ ഡെസിഗ്നേറ്റഡ് ലേണിങ് ഇൻസ്റ്റിറ്റ്യൂഷനുകളിൽ പ്രവേശനം നേടിയിട്ടുള്ള വിദ്യാർത്ഥികൾ അതിലൊരു വിഭാഗമാണ്. ഈ ഇൻസ്റ്റിറ്റ്യൂഷനുകൾക്ക് ബന്ധപ്പെട്ട പ്രൊവിൻസ് അല്ലെങ്കിൽ  ടെറിട്ടറി അംഗീകരിച്ച ഒരു കോവിഡ് റെഡിനെസ്സ് പ്ലാൻ ഉണ്ടായിരിക്കണം എന്നും നിബന്ധനയുണ്ട്.  

കാനഡയിലേക്ക് പ്രവേശിക്കണമെങ്കിൽ  ഈ വിദ്യാർഥികൾക്ക് അംഗീകൃത സ്റ്റഡി പെർമിറ്റ്, ആവശ്യമായ മറ്റു രേഖകൾ, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവ കൈവശം ഉണ്ടായിരിക്കേണ്ടതാണ്. കാനഡയിൽ എത്തിയ ശേഷവും രണ്ടാഴ്ച്ച ക്വാറന്റൈനിൽ കഴിയേണ്ടതുണ്ട്. 

രണ്ടു ഘട്ടമായി അപേക്ഷിക്കാം

കോവിഡിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായ ആപ്ലിക്കേഷൻ സമർപ്പിക്കുവാൻ സാധിക്കാത്തവർക്കും കാനഡയിലേക്ക് യാത്ര ചെയ്യാൻ സാധിക്കാത്തവർക്കും ഇപ്പോൾ സ്റ്റഡി പെർമിറ്റിനായി  രണ്ടു ഘട്ടമായി അപേക്ഷിക്കാം. ആദ്യമായി തന്നെ കനേഡിയൻ സ്റ്റഡി പെർമിറ്റിനു വേണ്ടി അപേക്ഷിക്കുവാൻ നിങ്ങൾക്ക് യോഗ്യത ഉണ്ട് എന്ന് ഉറപ്പാക്കുക. അതിനു നിങ്ങൾ ഒരു കനേഡിയൻ ഉന്നതവിദ്യാഭ്യാസസ്ഥാപനത്തിൽ പ്രവേശനം നേടിയിട്ടുണ്ടായിരിക്കുകയും അവിടത്തെ വിദ്യാഭ്യാസ ചെലവുകൾക്ക്  ആവശ്യമായ പണം നിങ്ങളുടെ പക്കൽ ഉണ്ട് എന്നു തെളിയിക്കുകയും വേണം. അതിനുശേഷം നിങ്ങളുടെ സ്വന്തം രാജ്യത്തു നിന്നു തന്നെ ഓൺലൈൻ ആയി കോഴ്സ് പഠിക്കുവാൻ ആരംഭിക്കാം. (പോസ്റ്റ്ഗ്രാജ്വേറ്റ് വർക്ക് പെർമിറ്റിനുവേണ്ടി അപേക്ഷിക്കുമ്പോൾ നിങ്ങൾ ഓൺലൈൻ ആയി പഠിച്ച ഈ കാലയളവും കണക്കിലെടുക്കപ്പെടും.)  പിന്നീട് അഡ്മിഷനു വേണ്ട എല്ലാ നിബന്ധനകളും പാലിച്ചു കഴിഞ്ഞാൽ, ആവശ്യമായ എല്ലാ രേഖകളും, ബയോമെട്രിക്സ്, ഇമിഗ്രേഷൻ മെഡിക്കൽ എക്സാം, പോലീസ് ക്ലിയറൻസ്   എന്നിവയടക്കം, സമർപ്പിച്ചതിനുശേഷം   നിങ്ങൾക്ക് കാനഡയിൽ വന്നു പഠനം തുടരാവുന്നതാണ്.

IRCC-യുടെ ഏറ്റവും പുതിയ അറിയിപ്പനുസരിച്ച് 2021 മെയ് 15-നു മുൻപ് സ്റ്റഡി പെർമിറ്റിനായി അപേക്ഷിക്കുന്നവർക്ക് 2021 ആഗസ്റ്റ് ആറിനു മുമ്പായി അപേക്ഷയിൻമേലുള്ള തീരുമാനം അറിയുവാൻ സാധിക്കും. സ്റ്റഡി പെർമിറ്റ് ലഭിക്കുന്നവർക്ക് സെപ്റ്റംബറിൽ ആരംഭിക്കുന്ന ക്ലാസ്സുകളിൽ ചേരുകയും ചെയ്യാം. എന്നാൽ 2021 മെയ് 15-നു ശേഷം സമർപ്പിക്കുന്ന അപേക്ഷകളിൽ തീരുമാനം വൈകാൻ സാധ്യതയുള്ളതിനാൽ  സെപ്റ്റംബറിൽ തുടങ്ങുന്ന കോഴ്സുകളിൽ ചേരുവാൻ സാധിക്കണമെന്നില്ല. 

കാനഡയിൽ ഈ വർഷം പഠനം തുടങ്ങണമെങ്കിൽ അപേക്ഷാപ്രക്രിയ ഇപ്പോൾ തന്നെ ആരംഭിക്കേണ്ടതുണ്ട്. നിങ്ങളും കാനഡയിൽ പഠിക്കുവാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ കാനപ്രൂവിലെ വിദേശ വിദ്യാഭ്യാസ വിദഗ്ധരുമായി സംസാരിച്ച് നിങ്ങൾക്ക് അനുയോജ്യമായ കോഴ്സ് ഉടൻ കണ്ടെത്താം. 

Website

Global: www.canapprove.com  

UAE: www.canapprove.ae 

Phone: +91-9655-999-955 (ഇന്ത്യ)/+971-428-651-34 (ദുബായ്)

Email: enquiry@canapprove.com   

English Summary: Canapprove Study In Canada

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA