വാസ്തുവിദ്യക്ക് പ്രിയമേറുന്നു; അറിയാം കോഴ്സുകളും പഠനസൗകര്യങ്ങളും

HIGHLIGHTS
  • നല്ല വാസ്തുശിൽപി നല്ല ഭാവനാശാലിയുമായിരിക്കണം
vasthu
SHARE

ആധുനികസമൂഹത്തിൽ ആർക്കിടെക്റ്റുകൾക്കു പ്രാധാന്യമേറിയെങ്കിലും വാസ്തുശിൽപികളുടെ സേവനം തേടുന്നവരും ഏറെയുണ്ട്. വാസഗൃഹവും ക്ഷേത്രവും ഉൾപ്പെടെയുള്ള കെട്ടിടങ്ങളുടെയും മറ്റു നിർമിതികളുടെയും രൂപകൽപനയും നിർമാണവുമാണു വാസ്തുവിദ്യയുടെ മേഖല. കെട്ടിടങ്ങളുടെ ഉറപ്പ്, സുരക്ഷിതത്വം തുടങ്ങി ആധുനിക ആർക്കിടെക്ചർ പരിഗണിക്കുന്ന ഘടകങ്ങൾക്കു പുറമേ, ചില വിശ്വാസപ്രമാണങ്ങളും വാസ്തുശാസ്ത്രത്തിന്റെ ഭാഗമാണ്. 

കെട്ടിടങ്ങളിലെ കാറ്റോട്ടം, സൂര്യപ്രകാശത്തിന്റെ പതനം തുടങ്ങി താമസക്കാരുടെ ആരോഗ്യരക്ഷയ്ക്കുവേണ്ട കാര്യങ്ങൾക്കും വാസ്തുശിൽപി പ്രാധാന്യം നൽകുന്നു. രുപഭംഗിക്കും പ്രാമുഖ്യം നൽകേണ്ടതിനാൽ ശാസ്ത്രവും കലയും വാസ്തുവിദ്യയിൽ ഒത്തുചേരുന്നു. നല്ല വാസ്തുശിൽപി നല്ല ഭാവനാശാലിയുമായിരിക്കണം. ഗണിതശാസ്ത്രത്തിലും പ്രാവീണ്യം വേണം. 

പഠനസൗകര്യങ്ങൾ 

പത്തനംതിട്ട ആറന്മുളയിലെ വാസ്തുവിദ്യാ ഗുരുകുലവുമായി ബന്ധപ്പെടാം (0468-2319740; www.vastuvidyagurukulam.com). സംസ്ഥാന സാംസ്കാരികവകുപ്പിന്റെ നിയന്ത്രണത്തിലാണിതു പ്രവർത്തിക്കുന്നത്.

മുഖ്യ പ്രോഗ്രാമുകൾ: 

∙അഡ്വാൻസ്ഡ് പിജി ‍ഡിപ്ലോമ ഇൻ കൺസർവേഷൻ & മാനേജ്മെന്റ് ഓഫ് ഹെറിറ്റേജ് പ്രോപ്പർട്ടീസ്: ഒരു വർഷം. പ്രവേശനത്തിനു ഗുരുകുലത്തിലെ പിജി ഡിപ്ലോമ ഇൻ ട്രഡീഷനൽ ആർക്കിടെക്ചർ അഥവാ എംഎ (ഹിസ്റ്ററി/സംസ്കൃതം/ആർക്കിയോളജി/മ്യൂസിയോളജി) അഥവാ എംഎസ്‌സി കെമിസ്ട്രി വേണം. പ്രായപരിധിയില്ല. മാധ്യമം ഇംഗ്ലിഷും മലയാളവും. 

∙പിജി ഡിപ്ലോമ ഇൻ ട്രഡീഷനൽ ആർക്കിടെക്ചർ: ഒരു വർഷം. സിവിൽ എൻജിനീയറിങ്ങിലോ ആർക്കിടെക്ചറിലോ ബിരുദം. പ്രായപരിധിയില്ല. മാധ്യമം ഇംഗ്ലിഷും മലയാളവും

∙ഡിപ്ലോമ ഇൻ ട്രഡീഷനൽ ആർക്കിടെക്ചർ (കറസ്പോണ്ടൻസ് കോഴ്സ്): ഒരു വർഷം. ബോധവൽക്കരണ പ്രോഗ്രാം. ഏതെങ്കിലും ബിരുദമോ പോളിടെക്നിക് കോളജ് ഡിപ്ലോമയോ വേണം. മാധ്യമം മലയാളം. 

∙സർട്ടിഫിക്കറ്റ് ഇൻ ട്രഡീഷനൽ ആർക്കിടെക്ചർ: ഒരു വർഷം. 30 വയസ്സു തികയരുത്. 2/3 ഭാഗം സീറ്റുകൾ വിശ്വകർമ സമുദായക്കാർക്ക്. മാധ്യമം മലയാളം. 

∙വാസ്തുശാസ്ത്രത്തിൽ ഹ്രസ്വകാല കോഴ്സ്: 4 മാസം. ഐടിഐ സിവിൽ ഡ്രാഫ്റ്റ്സ്മാൻ/ഐടിഐ ആർക്കിടെക്ചറൽ അസിസ്റ്റന്റ്സ്ഷിപ്/കെജിസിഇ സിവിൽ/ഡിപ്ലോമ സിവിൽ/ഡിപ്ലോമ ആർക്കിടെക്ചർ/ഡിപ്ലോമ സിവിൽ & കൺസ്ട്രക്‌ഷൻ എൻജിനീയറിങ്. പ്രായപരിധിയില്ല. മാധ്യമം മലയാളം. 

∙ഡിപ്ലോമ ഇൻ മ്യൂറൽ പെയിന്റിങ്: രണ്ടു വർഷം. ഗുരുകുലത്തിൽനിന്നുള്ള ഒരു വർഷ സർട്ടിഫിക്കറ്റ്. മാധ്യമം മലയാളം. 

∙മ്യൂറൽ പെയിന്റിങ് ഹ്രസ്വകാല കോഴ്സ്: ഒരു വർഷം. എസ്എസ്എൽസി. ബോധവൽക്കരണ കോഴ്സ്. പ്രായപരിധിയില്ല. മാധ്യമം മലയാളം. 

∙ഡിപ്ലോമ ഇൻ ഇന്ത്യൻ എപ്പിഗ്രഫി: ഒരു വർഷം. മലയാളം, സംസ്ക്ൃതം, തമിഴ്, ഹിസ്റ്ററി. ലിങ്ഗ്വിസ്റ്റിക്സ്, ആർക്കിയോളജി ഇവയൊന്നിലെ ബിരുദം. സർക്കാർ ഉദ്യോഗസ്ഥരെങ്കിൽ ഏതെങ്കിലും ബിരുദം അഥവാ ഡിപ്ലോമ. മാധ്യമം മലയാളം. പ്രായപരിധിയില്ല. 

English Summary: Career Scope Of Vasthu Vidhya

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA