ADVERTISEMENT

കോവിഡ് കാലത്ത് വെബിനാർ /സൂം മീറ്റിങ് പങ്കെടുക്കുന്ന ഒരു ഡോക്ടർ "ഡ്യൂട്ടി സമയത്ത് മൊബൈലിൽ കുത്തികൊണ്ടിരുന്നു" എന്ന് ആരോപിക്കുന്ന ഒരു പൊതുബോധം ഉണ്ടെന്നത്, അത്ര മേൽ നിഷ്കളങ്കർ നമുക്ക് ചുറ്റും ഉണ്ടെന്ന് കരുതേണ്ടി വരും. കഴിഞ്ഞ വേവിന്റെ സമയത്ത് അസി.നോഡൽ ഓഫീസർ ആയതിന്റെ അനുഭവത്തിൽ എനിക്കും ചിലത് പറയാനുണ്ട്. ഒരു പാൻഡെമിക് സിറ്റുവേഷനിൽ ഡോക്ടർ എന്നത് (പ്രത്യേകിച്ച് സർക്കാർ മേഖലയിൽ )ഒരു ഭിഷഗ്വരൻ മാത്രമല്ല, നല്ലൊരു ഓർഗണൈസർ കൂടെയായി ആണ് പ്രവർത്തിയ്ക്കുന്നത്. അത് ഒരു ചോയ്സ് അല്ല, അതങ്ങനെയേ പറ്റൂ. വെന്റിലേറ്ററുകളുടെ ഏകോപനം മുതൽ കിടപ്പ് രോഗികൾക്ക് ഭക്ഷണം എത്തിയ്ക്കുന്നതും, ടെസ്റ്റ്‌ റിസൾറ്റ് പ്രസിദ്ധപ്പെടുത്തുന്നതും, CFLTC യിലേയ്ക്ക് ഷിഫ്റ്റ്‌ ചെയ്യുന്നതും, റിപ്പോർട്ട് നൽകുന്നതും സകലതും ഓൺലൈൻ ആണ്. വാട്‌സാപ്പ് ഗ്രൂപ്പുകൾ അക്ഷരാർത്ഥത്തിൽ വാർ റൂമുകൾ ആണ്. ഹൈ അലേർട് ആണ്. ടോം ക്രൂസിന്റെ 

"Valkyrie" മൂവി കണ്ടിട്ടുള്ളവർക്ക് അറിയാം. "Hitler is dead, mobilise the reserve army, seize SS headquarters" എന്നൊരു കമ്മാൻഡ് കിട്ടികഴിയുമ്പോൾ, പട്ടാളം അങ്ങ് ഇറങ്ങുകയാണ്. പിന്നെ ഒരു തിരിച്ചു പോക്കില്ല. സത്യത്തിൽ ഹിറ്റ്ലർ മരിച്ചോ? ആരാ കൊന്നത്? ഒന്നുമില്ല, Command is a Command. It should be carried out. It WILL be carried out‌, അതുമുണ്ട്. 

 

കാരണം യുദ്ധമാണ്. അത് കൊണ്ട് തന്നെ ഓരോ കമ്മാൻഡും crucial ആണ്. അത്രയും സൂക്ഷ്മതയോടെ വേണം അവ നൽകാൻ. ഒരു നോഡൽ ഓഫീസർ "shift narayanan 72yrs back to district hospital" എന്ന് അവിടെ ഇട്ടാൽ ആ ഓർഡർ അതേ പടി നടപ്പാക്കപ്പെടും. സിസ്റ്റം റൺ ചെയ്ത് തുടങ്ങിയാൽ, പിന്നെ നാരായണനേട്ടനെ ജില്ല ആശുപത്രിയിൽ നോക്കിയാൽ മതി. അതു കൊണ്ട് അത്ര ശ്രദ്ധ വേണം. അത്ര ടൈറ്റ് സംവിധാനം ആണ്. യുദ്ധത്തിൽ അതേ നിവൃത്തിയുള്ളു. അതു തന്നെയാണ് അതിന്റെ എഫിഷിയൻസിയും. പറഞ്ഞു വന്നത് കോവിഡിന്റെ കാര്യത്തിൽ വാട്‌സാപ്പിലും മൊബൈലിലും നടക്കുന്നത് പിള്ളേര് കളിയല്ല, നേരം പോക്കുമല്ല. മിനിറ്റ് വെച്ച് മാറുന്ന, എപ്പോഴും ഉണർന്ന് പ്രവർത്തിയ്ക്കേണ്ടുന്ന സാഹചര്യമാണ്.

 

കഴിഞ്ഞ വേവിന് എന്റെ ഒരു സഹപ്രവർത്തകന്റെ(നോഡൽ ഓഫീസർ ) ഫോൺ കേടായി. അന്ന് ഇവിടെ കട ഒന്നുമില്ല. ടാക്സി എടുത്ത് കോഴിക്കോട് പോയാണ് നന്നാക്കിയത്. കോവിഡ് പ്രവർത്തനങ്ങളിൽ വെറും മണിക്കൂറുകൾ പോലും സ്മാർട്ട്‌ ഫോൺ/വാട്‌സാപ് ഒഴിച്ചു നിർത്താൻ ആവില്ലെന്ന് അന്ന് മനസിലായതാണ്.

 

അത് മാത്രമല്ല, ഫോണിലാണ് സകല ഡാറ്റയും. മെയ്‌ 3 മുതൽ ഇന്ന് വരെ എത്ര പേർ 108 ആംബുലൻസിൽ വന്നു? എത്ര പേർ അല്ലാതെ വന്നു? കേൾക്കുമ്പോൾ നമ്മൾ ഞെട്ടും. പക്ഷെ പോളിസി മേക്കിങ്ങിന് ഡാറ്റ പരമപ്രധാനമാണ്. അതുള്ളത് ഫോണിലാണ്. ഞാൻ ഒറ്റതവണയേ കോവിഡിനിടയ്ക്ക് കരഞ്ഞു പോയുള്ളു - അത് എന്റെ ഗൂഗിൾ ഡ്രൈവ് ലോക്ക് ആയി പോയപ്പോഴാണ്. DME മീറ്റിങ്ങിന് മുൻപ് സുപ്പീരിയഴ്സിന് കൈമാറേണ്ട ഡാറ്റ അതിൽ സ്റ്റക്ക് ആയിപോയി.

 

അതു കൊണ്ട് ഡോക്ടർ വെറുതെ ഫോൺ കുത്തി കൊണ്ടിരിയ്ക്കുകയാണെന്ന് ആരും കരുതേണ്ടതില്ല. ഒരുപാട് പേരുടെ ജീവനും ജീവിതവും കൂട്ടിമുട്ടിയ്ക്കുന്ന തിരക്കിലാവും അയാൾ. അത് ചെവിവേദനയേക്കാൾ വലിയ കാര്യമാണോ? ഒരു സംശയവും വേണ്ട-യുദ്ധത്തിൽ അങ്ങനെ തന്നെ ആണ്.

(കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ഡോക്ടറാണ് ലേഖകൻ)

English Summary: Social Media Post By Arun Sree Parameswaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com