ഓട്ടിസ്റ്റിക് യുവാക്കൾക്ക് സൗജന്യ തൊഴിൽപരിശീലനമൊരുക്കി ‘കേഡർ’

HIGHLIGHTS
  • 10 – 16 മാസത്തെ പരിശീലന പരിപാടിയുമായി 'കേഡർ'
employment
Representative Image. Photo Credit : Freedomz / Shutterstock.com
SHARE

ഓട്ടിസ്റ്റിക് യുവാക്കൾക്കായി തിരുവനന്തപുരത്തെ ‘സെന്റർ ഫോർ ഓട്ടിസം ആൻഡ് അദർ ഡിസെബിലിറ്റീസ് റീഹാബിലിറ്റേഷൻ റിസർച് ആൻഡ് എജ്യുക്കേഷൻ’ (കേഡർ) സൗജന്യ തൊഴിൽപരിശീലനം നൽകുന്നു. ഓട്ടിസം ബാധിതർക്കു വിവിധ തൊഴിലുകൾ ചെയ്യാനുള്ള വൈദഗ്ധ്യം സൃഷ്ടിക്കുകയാണു ലക്ഷ്യം. 10 – 16 മാസം നീളുന്ന പരിശീലനപരിപാടിയുടെ തുടക്കത്തിൽ ലൈഫ് സ്കില്ലുകൾ, ആശയവിനിമയ ശേഷി, ഒക്കുപ്പേഷനൽ തെറപ്പി തുടങ്ങിയവയിൽ പരിശീലനം നൽകും. തുടർന്ന് കൃത്യമായ തൊഴിലുകൾക്കുള്ള പരിശീലനവും അതിനു ശേഷം അപ്രന്റിസ്ഷിപ്പിനുള്ള അവസരവും ‘കേഡർ’ തന്നെ ഒരുക്കും. 

18 – 24 പ്രായപരിധിയിലെ, പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തിരുവനന്തപുരം ശാസ്തമംഗലത്തുള്ള കേഡർ സെന്ററിൽ ജൂലൈ / ഓഗസ്റ്റ് മാസത്തിൽ പരിശീലനം ആരംഭിക്കും. താൽപര്യമുള്ളവർ info@cadrre.org എന്ന ഇ മെയിലിലേക്കു ബയോഡേറ്റയും ഡിസെബിലിറ്റി സർട്ടിഫിക്കറ്റും അയയ്ക്കണം. ‘എന്റെ സ്വപ്ന ജോലി’ എന്ന വിഷയത്തില്‍ ചെറുകുറിപ്പും വേണം. അപേക്ഷിക്കാനുള്ള അവസാന തീയതി: ജൂൺ 15. ഫോൺ: 9207450001. തിരുവനന്തപുരം ടെക്നോപാർക്കിന്റെ സ്ഥാപക സിഇഒയും തിരുവനന്തപുരത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിന്റെ (നിഷ്) ഡയറക്ടറുമായ ജി. വിജയരാഘവന്റെ നേതൃത്വത്തിൽ 2016ലായിരുന്നു ‘കേഡറി’ന്റെ തുടക്കം. 

English Summary: The Center for Autism and other Disabilities Rehabilitation Research and Education-CADRRE

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സഞ്ചാരികളില്ല, രാജമലയിൽ ഓടിക്കളിച്ച് വരയാടുകൾ

MORE VIDEOS
FROM ONMANORAMA