ബിടെക് സിവിൽ കഴിഞ്ഞ് മറ്റു സാധ്യതകൾ എന്തൊക്കെയാണ് ?

HIGHLIGHTS
  • ഉപരിപഠന സാധ്യതകളെന്തൊക്കെയാണ് ?
laptop
Representative Image. Photo Credit :Aruta Images/ Shutterstock.com
SHARE

ചോദ്യം: ബിടെക് സിവിൽ എൻജിനീയറിങ് കഴിഞ്ഞു. സിവിൽ ഒഴികെയുള്ള മേഖലകളിലെ ഉപരിപഠന സാധ്യതകളെന്തൊക്കെയാണ് ? കൺസ്ട്രക്‌ഷൻ & പ്രോജക്ട് മാനേജ്മെന്റ് എന്താണെന്നു വിശദമാക്കാമോ ?

ജോസ്ന ലോറൻസ്

ഉത്തരം: സിവിൽ എൻജിനീയറിങ് കഴിഞ്ഞ് ഉപരിപഠനം നടത്താവുന്ന ചില അനുബന്ധ േമഖലകളാണ് എൻവയൺമെന്റൽ എൻജിനീയറിങ്, കൺസ്ട്രക്‌ഷൻ മാനേജ്മെന്റ്, പ്ലാനിങ്, ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റംസ് തുടങ്ങിയവ. ഐഐടികൾ നടത്തുന്ന 'ജാം' (ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ എംഎസ്‌സി) വഴി എനർജി മാനേജ്മെന്റ്, ഓപ്പറേഷൻസ് റിസർച്, സ്റ്റാറ്റിസ്റ്റിക്സ് & ഇൻഫർമാറ്റിക്സ് എന്നീ വിഷയങ്ങളിലും ഉപരിപഠനം നടത്താം.

 അഭിരുചിയുണ്ടെങ്കിൽ ഇക്കണോമിക്സ്, മറ്റു മാനവിക വിഷയങ്ങൾ, പോപ്പുലേഷൻ സയൻസ്, ഡേറ്റ സയൻസ്, മെറ്റീരിയൽ സയൻസ്, ഇൻഡസ്ട്രിയൽ മാത്‌സ്, മാത്‌സ് & കംപ്യൂട്ടിങ്, അപ്ലൈഡ് മാത്‌സ്, നിയമം, മാനേജ്മെന്റ് എന്നിവയും തിരഞ്ഞെടുക്കാം. പലതിലും ഇന്റഗ്രേറ്റഡ് പിജി- പിഎച്ച്ഡിയുമുണ്ട്. ഇനി ചോദ്യത്തിന്റെ രണ്ടാം ഭാഗത്തിലേക്ക്. ഒരു നിർമാണ പ്രോജക്ടിന്റെ ആസൂത്രണം, രൂപകൽപന, നിർവഹണം എന്നിവയിൽ മാനേജ്മെന്റ് തത്വങ്ങൾ പ്രയോഗിക്കുന്നതിനെയാണ് കൺസ്ട്രക്‌ഷൻ മാനേജ്മെന്റ് എന്നു പറയുന്നത്. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൺസ്ട്രക്‌ഷൻ മാനേജ്മെന്റ് & റിസർച്ചിന്റെ പുണെ, ഹൈദരാബാദ്, ഡൽഹി, ഗോവ ക്യാംപസുകളിലും കോഴിക്കോട് എൻഐടിയിലും പിജി പ്രോഗ്രാമുകളുണ്ട്. 

ഡൽഹിയിലെ സ്കൂൾ ഓഫ് പ്ലാനിങ് & ആർക്കിടെക്ചറിലും ചില മുൻനിര സ്വകാര്യ സ്ഥാപനങ്ങളിലും കൺസ്ട്രക്‌ഷൻ മാനേജ്മെന്റ്, ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റ്, കൺസ്ട്രക്‌ഷൻ ഇക്കണോമിക്സ് എന്നിവയിൽ എംബിഎയുണ്ട്.  

English Summary: Career After BTech Civil Engineering

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA