ADVERTISEMENT

‘കാലഹരണപ്പെട്ടതും അനാവശ്യവുമായ’ 13,450 തസ്തികകൾ ഈ വർഷം റദ്ദാക്കാൻ റെയിൽവേ നിർദേശം നൽകി. ദക്ഷിണ റെയിൽവേയിൽ 1350 തസ്തികകൾ വെട്ടിക്കുറയ്ക്കും. റദ്ദാക്കേണ്ട തസ്തികകളുടെ എണ്ണം ഓരോ സോണും റെയിൽവേ ബോർഡിന് സമർപ്പിക്കണം. നവീകരണത്തിന്റെ ഭാഗമായാണ് തസ്തികകൾ റദ്ദാക്കുന്നതെന്നാണ് ബോർഡിന്റെ വിശദീകരണം. 

 

സാങ്കേതികരംഗത്തെ മുന്നേറ്റം മൂലം പല തസ്തികകളും ഇനി ആവശ്യമില്ല. സാങ്കേതിക മേഖലകളിൽ പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്നും ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഉമേഷ് ബലോൻഡ് വിശദീകരണക്കുറിപ്പിൽ പറയുന്നു. വലിയ സോണുകളായ നോർത്തേൺ റെയിൽവേ (2350), സെൻട്രൽ റെയിൽവേ (1400), ഈസ്റ്റേൺ റെയിൽവേ (1300) എന്നിവിടങ്ങളിലാണ് കൂടുതൽ ജീവനക്കാരെ കുറയ്ക്കുന്നത്. റെയിൽവേയിൽ നിലവിൽ 2.5 ലക്ഷം ഒഴിവുകളുണ്ട്. സതേൺ റെയിൽവേയിൽ മാത്രം 10,000 ഒഴിവുകളുണ്ട്. തിരുവനന്തപുരം ഡിവിഷനിൽ 33 ഉം പാലക്കാട് ഡിവിഷനിൽ 400 ഉം ഒഴിവുകളുണ്ട്.

English Summary: Indian Railway Cuts 13,450 Posts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com